Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
urban cruiser
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഏപ്രിൽ മുതൽ...

ഏപ്രിൽ മുതൽ വാഹനങ്ങൾക്ക്​ വിലവർധനവ്​ പ്രഖ്യാപിച്ച്​ ടൊയോട്ട

text_fields
bookmark_border

ഇന്ത്യയിലെ മോഡലുകൾക്ക്​ വിലവർധനവ്​ പ്രഖ്യാപിച്ച്​ ടൊയോട്ട കിർലോസ്‌കർ മോട്ടോർ. ഏപ്രിൽ ഒന്ന്​ മുതലാണ്​ വിലവർധനവ്​ നിലവിൽ വരിക. അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ചതാണ്​ വിലക്കയറ്റം അനിവാര്യമാക്കിയതെന്ന്​ കമ്പനി അധികൃതർ വ്യക്​തമാക്കി.

അതേസമയം, ഉൽപ്പാദന ചെലവിൽ വന്ന വർധനവിന്‍റെ നല്ലൊരു ഭാഗം കമ്പനി വഹിക്കുമെന്നും ചെറിയൊരു ഭാഗം മാത്രമാണ്​ ഉപഭോക്​താക്കൾക്ക്​ നൽകുന്നതെന്നും ഇവർ അവകാശപ്പെട്ടു. അതേസമയം, ഓരോ മോഡലിനും എത്രത്തോളം വില വർധിക്കുമെന്ന്​ കമ്പനി അധികൃതർ അറിയിച്ചിട്ടില്ല.

നിലവിൽ ഗ്ലാൻസ, അർബൻ ക്രൂയിസർ, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, കാമ്രി, വെൽഫയർ എന്നീ വാഹനങ്ങളാണ്​ ടൊയോട്ട ഇന്ത്യയിൽ വിൽക്കുന്നത്​. ഇത്​ കൂടാതെ മാരുതി സുസുക്കി, റെനോ, ഇസുസു തുടങ്ങിയ കമ്പനികളും ഏപ്രിൽ മുതൽ വിലവർധനവ്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyota
News Summary - Toyota announces price hike for vehicles from April
Next Story