Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range രാജ്യത്തെ ടോൾ ബൂത്തുകൾ ഒരുവർഷത്തിനകം ഇല്ലാതാകും; പകരം ജി.പി.എസ് സംവിധാനം
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ ടോൾ ബൂത്തുകൾ അടുത്ത വർഷം ഇല്ലാതാകുമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെൻറിനെ അറിയിച്ചു. ടോൾ നികുതി കൊടുക്കേണ്ട എന്ന് അതിനർഥമില്ല. ജി.പി.എസ് സംവിധാനം ഉപയോഗിച്ച് നികുതി ഈടാക്കും.
റോഡിെൻറ പ്രവേശന ഭാഗത്ത് സ്ഥാപിച്ച കാമറ വാഹനത്തിെൻറ ചിത്രമെടുക്കുകയും ഫാസ്ടാഗ് രീതിയിൽ നികുതി ഓൺലൈനായി ഈടാക്കുകയും ചെയ്യും. ടോൾ ഈടാക്കുന്ന റോഡുകളിൽ വാഹനം സഞ്ചരിച്ച ദൂരത്തിന് അനുസരിച്ചാണ് ചാർജ് ഈടാക്കുക.
ടോൾ ബൂത്തിൽ വണ്ടി നിർത്തുകയും കാത്തുകിടക്കുകയും ചെയ്യുന്ന രീതി ഒഴിവാകുമെന്നു മാത്രം. രാജ്യത്ത് നിലവിൽ 566 ടോൾ പ്ലാസകളുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
