Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇൻഷുറൻസ് ഇല്ലെങ്കിൽ...

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനം നിറയ്ക്കാൻ പോലും സാധിച്ചേക്കില്ല; പുതിയ നീക്കവുമായി സർക്കാർ

text_fields
bookmark_border
ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനം നിറയ്ക്കാൻ പോലും സാധിച്ചേക്കില്ല; പുതിയ നീക്കവുമായി സർക്കാർ
cancel

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനും ഫാസ്ടാഗ് ലഭിക്കുന്നതിനും ഇന്ധനം വാങ്ങുന്നതിനു പോലും നിങ്ങളുടെ വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് തെളിയിക്കുന്ന രേഖകൾ ഉടൻ നിർബന്ധമാക്കും.

ഇന്ത്യന്‍നിരത്തുകളില്‍ ഓടുന്ന വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്തതിനെ തുടർന്നാണ് പുതിയ നീക്കം. നിരത്തുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രാലയം റോഡ് ഗതാഗത മന്ത്രാലയത്തോട് നടപടികള്‍ സ്വീകരിക്കാൻ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അപകടത്തിൽ അപരിചിതർക്കുണ്ടാകുന്ന നഷ്ടങ്ങൾ നികത്താനാണ് പുതിയ നിയമം.

ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾക്ക് സർക്കാർ സന്ദേശങ്ങൾ അയക്കുക, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ പുതുക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങളെ ഇന്‍ഷുറന്‍സ് കവറേജുമായി ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മോട്ടോര്‍ വാഹന നിയമപ്രകാരം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നത് കുറ്റകരമാണ്. ആദ്യമായി കുറ്റം ചെയ്യുന്നയാള്‍ക്ക് 2000 രൂപ പിഴയോ മൂന്ന് മാസം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 4,000 രൂപയായി ഉയര്‍ത്താമെന്നുമാണ് മോട്ടോര്‍ വാഹന നിയമം വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle actThird party insurance
News Summary - third-party insurance for vehicle may soon become mandatory
Next Story