ട്രക്കിന്‍റെ ടയർ ഊരിത്തെറിച്ച് കാറിലേക്ക്, വായുവിൽ കറണംമറിഞ്ഞ് എസ്.യു.വി; ഞെട്ടിക്കുന്ന അപകടം- വിഡിയോ
text_fieldsകാലിഫോർണിയയിലെ ചാറ്റ്സ്‌വർത്ത് ഫ്രീവേയിൽ നടന്ന ഭയാനകമായ ഒരു അപകടത്തിന്‍റെ ദൃശ്യങ്ങളാണ് സമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന പിക് അപ് ട്രക്കിന്‍റെ മുന്‍ഭാഗത്തെ ടയർ ഊരിത്തെറിക്കുന്നു... പിന്നിൽ ഇടത് വശത്തെ ലെയ്നിലൂടെ വരികയായിരുന്ന മറ്റൊരു കാർ ഈ ടറയിന് മുകളിലേക്ക് കയറുന്നു... ടയറിന്റെ മുകളിലൂടെ കയറിയ എസ്.യു.വി ഉയർന്നുപൊങ്ങി വായുവിൽ കരണം മറിയുന്നു... യഥാർഥത്തിൽ ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഞെട്ടിക്കുന്ന രംഗങ്ങൾ.
പിന്നിലൂടെ എത്തിയ അനൂപ് ഖത്ര എന്നയാളുടെ ടെസ് ലയുടെ ഡാഷ് ബോർഡ് കാമറയിലാണ് അപകടത്തിന്‍റെ ഭീകര ദൃശ്യങ്ങൾ പതിഞ്ഞത്. കിയയുടെ സോൾ എന്ന മോഡലാണ് വായുവിൽ ഉയർന്നുപൊങ്ങിയത്. ട്രക്ക് ഏതു കമ്പനിയുടേതാണെന്നോ ടയർ ഊരിത്തെറിച്ചതിന്റെ കാരണമോ വ്യക്തമല്ല.
എസ്.യു.വിയിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, എട്ട് ലക്ഷത്തിലധികം പേരാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഇതിനകം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

