Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബൊലേറോ സീരിസിലെ പുതിയ...

ബൊലേറോ സീരിസിലെ പുതിയ 'നിയോ'; വാങ്ങിക്കുമ്പോൾ ഏത് മോഡൽ തെരഞ്ഞെടുക്കണം?

text_fields
bookmark_border
Mahindra Bolero Neo 2025
cancel
camera_alt

മഹീന്ദ്ര ബൊലേറോ നിയോ 2025

2021 ജൂലൈ 13നാണ് ടി.യു.വി 300നോട് ഏറെ സാമ്യമുള്ള 'ബൊലേറോ നിയോ' മോഡലിനെ മഹീന്ദ്ര വിപണിയിൽ അവതരിപ്പിക്കുന്നത്. ടി.യു.വിയുടെ പേര് മാറ്റിയാണ് ബൊലേറോ നിയോയെ നിരത്തുകളിൽ എത്തിച്ചതെന്ന് ചില വാഹനപ്രേമികൾ പറഞ്ഞിരുന്നെങ്കിലും കമ്പനി തന്നെ ഇരുമോഡലുകളും രണ്ടാണെന്ന് വ്യക്തമാക്കിയിരുന്നു. വിപണിയിൽ എത്തിയ ശേഷമുള്ള ആദ്യ അപ്ഡേഷനാണ് ബൊലേറോ നിയോക്ക് ലഭിക്കുന്നത്.


ഫേസ് ലിഫ്റ്റ് ചെയ്ത് എത്തുന്ന വകഭേദത്തിന് ചെറിയ മാറ്റങ്ങൾ കമ്പനി നൽകിയിട്ടുണ്ട്. മുൻവശത്ത് വെർട്ടിക്കൽ സ്ലാറ്റസ് ഗ്രിൽ, ഫുൾ ബ്ലാക്ക് ഫിനിഷിങ്ങിൽ R16 ഡിസൈനിൽ അലോയ്-വീലുകൾ എന്നിവക്കൊപ്പം ജീൻസ് ബ്ലൂ എന്നൊരു പുതിയ കളർ ഓപ്ഷനിലും ബൊലേറോ നിയോ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.


പഴയ പതിപ്പിലെ അതേ എൻജിൻ തന്നെ പുതിയ ഫേസ് ലിഫ്റ്റ് നിയോയിലും കമ്പനി നിലനിർത്തുന്നുണ്ട്. 1493 സി.സിയിൽ 1.5 ലിറ്റർ എംഹോക് ഡീസൽ 3 സിലിണ്ടർ ടർബോ-ചാർജ്ഡ് എൻജിനാണ് എസ്.യു.വിയുടെ കരുത്ത്. 3750 ആർ.പി.എമിൽ 100 എച്ച്.പി പവറും 1750-2250 വരെ ആർ.പി.എമിൽ 260 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണിത്. റിയർ-വീൽ ഡ്രൈവിൽ സജ്ജീകരിച്ചിരിക്കുന്ന പവർട്രെയിനിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വാഹനം ജോഡിയാക്കിയിരിക്കുന്നത്.


മുൻവശത്ത് ഡിസ്ക് ബ്രേക്ക്, റിയർ ഡ്രം ബ്രേക്ക്, ഹൈഡ്രോളിക് പവർ അസിസ്റ്റ്, സ്റ്റീയറിങ് അഡ്ജസ്റ്റ്‌മെന്റ് തുടങ്ങിയ ഫീച്ചറുകൾ ബൊലേറോ നിയോക്ക് ലഭിക്കുന്നു. സ്റ്റൽത്ത് ബ്ലാക്ക്, റോക്കി ബെയ്ജ്, ഡയമണ്ട് വൈറ്റ്, കോൺക്രീറ്റ് ഗ്രേ, ജീൻസ്‌ ബ്ലൂ, പേൾ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാം. N4, N8, N10, N10 (O), N11 തുടങ്ങിയ അഞ്ച് വേരിയന്റുകളിൽ 2025 ഫേസ് ലിഫ്റ്റ് ബൊലേറോ നിയോ വിപണിയിൽ ലഭിക്കും.

മഹീന്ദ്ര ബൊലേറോ നിയോ N4

ബൊലേറോ നിയോ മോഡലിന്റെ ഏറ്റവും ബേസ് വേരിയന്റാണ് N4. 8.49 ലക്ഷം രൂപ പ്രാരംഭ (എക്സ് ഷോർറൂം) വിലയിൽ ഉപഭോക്താക്കൾക്ക് ഈ മോഡൽ സ്വന്തമാക്കാം.

ഫീച്ചറുകൾ

  • ഡ്യൂവൽ ഫ്രണ്ട് എയർബാഗ്
  • ഇലക്ട്രോണിക് ബ്രേക്‌ഫോഴ്‌സ്‌ ഡിസ്ട്രിബൂഷനോട് (ഇ.ബി.ഡി) കൂടിയ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്)
  • കോർണർ ബ്രേക്കിങ് കണ്ട്രോൾ
  • ബോഡി കളേർഡ് ബമ്പർ
  • 15-ഇഞ്ച് സ്റ്റീൽ വീൽ
  • സ്പെയർ വീൽ കവർ (ടൈൽഗേറ്റ്-മൗണ്ടഡ്)
  • ഫ്രീക്വൻസി-ഡിപ്പൻഡഡ്‌ ഡംപിങ്
  • മോച ബ്രൗൺ അപ്ഹോൾസ്റ്ററി
  • വിനിയൽ സീറ്റ് കവർ
  • പവർ സ്റ്റീയറിങ്
  • ഓൾ 4 പവർ വിൻഡോ
  • ഓട്ടോ എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ്
  • ഇക്കോ ഡ്രൈവ് മോഡ്
  • 12V ചാർജിങ് പോർട്ട്
  • ഫോൾഡ് ചെയ്യാൻ സാധിക്കുന്ന ഒന്നാം നിരയിലെ സീറ്റുകൾ

മഹീന്ദ്ര ബൊലേറോ നിയോ N8

ബേസ് മോഡലിന് തൊട്ടുമുകളിലും മിഡ് വേരിയന്റിന് താഴെയുമായി വിപണിയിൽ എത്തുന്ന വകഭേദമാണ് N8. മോഡലിന് 9.29 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

N4-ന് മുകളിലുള്ള സവിശേഷതകൾ

  • വീൽ ആർച് ക്ലാഡിങ്
  • ഡ്യൂവൽ ടോൺ ഒ.ആർ.വി.എം (ഔട്ട്സൈഡ് റിയർ വ്യൂ മിറർ)
  • റിമോട്ട് കീ
  • ഫാബ്രിക് സീറ്റ്സ്
  • സ്റ്റീയറിങ് മൗണ്ടഡ് ഓഡിയോ കണ്ട്രോൾ
  • മ്യൂസിക് പ്ലയർ (ബ്ലൂടൂത്ത്, യു.എസ്.ബി, എ.യു.എക്സ്)
  • ഫോൾഡ് ചെയ്യാൻ സാധിക്കുന്ന രണ്ടാം നിരയിലെ സീറ്റുകൾ

മഹീന്ദ്ര ബൊലേറോ നിയോ N10

നിയോ മിഡ് വേരിയന്റായി വിപണിയിൽ എത്തുന്ന മോഡലാണ് N10. 9.79 ലക്ഷം രൂപയാണ് N10 മോഡലിന്റെ എക്സ് ഷോറൂം വില.

N8-ന് മുകളിലുള്ള സവിശേഷതകൾ

  • ISOFIX ചൈൽഡ് സീറ്റ് അങ്കറേജ്
  • എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പ്
  • കോർണറിങ് ലൈറ്റിങ്
  • ഫോഗ് ലാമ്പ്
  • ഇലക്ട്രികലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒ.ആർ.വി.എം
  • റിയർ ഗ്ലാസ് വൈപ്പർ, ഡീഫോഗർ
  • 15-ഇഞ്ച് സിൽവർ അലോയ്-വീൽ
  • റിയർ വ്യൂ കാമറ
  • ഉയരം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ്
  • ഫ്രണ്ട് യു.എസ്.ബി ടൈപ്പ്-സി ചാർജിങ് പോർട്ട്
  • ക്രൂയിസ് കണ്ട്രോൾ
  • 9- ഇഞ്ച് ടച്ച്സ്ക്രീൻ
  • ഫ്രണ്ട്, റിയർ ആംറസ്റ്റ്

മഹീന്ദ്ര ബൊലേറോ നിയോ N10(O)

മിഡ് വേരിയന്റിൽ നിന്നും അൽപ്പം ഉയർന്ന വകഭേദം. അതിനാൽ തന്നെ വിലയിലും മാറ്റം വരുന്നുണ്ട്. 10.49 ലക്ഷം രൂപയാണ് N10(O) മോഡലിന്റെ എക്സ് ഷോറൂം വില.

N10-ന് മുകളിലുള്ള സവിശേഷത

  • ഡിഫ്‌റൻഷ്യൽ ലോക്കിങ്

മഹീന്ദ്ര ബൊലേറോ നിയോ N11

ബൊലേറോ നിയോ ഫേസ് ലിഫ്റ്റ് വകഭദത്തിന് ലഭിക്കുന്ന ഏറ്റവും പുതിയ വേരിയന്റാണ് N11. ഇത് N10(O) മോഡലിനേക്കാൾ വില കുറഞ്ഞ വകഭദമാണ്. എന്നാൽ N10(O)നേക്കാൾ ഫീച്ചറുകളും N11 ഉൾകൊള്ളുന്നു.

N10-ന് മുകളിലുള്ള സവിശേഷതകൾ

  • 16-ഇഞ്ച് ഡാർക്ക് മെറ്റാലിക് ഗ്രേ അലോയ്-വീലുകൾ
  • ലൂണാർ ഗ്രേ ലെതറെറ്റ് അപ്ഹോൾസ്റ്ററി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahindra and Mahindrafaceliftmahindra boleroBolero NeoAuto News
News Summary - The new 'Neo' in the Bolero series; which model should you choose when buying?
Next Story