Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാറിൽ ഉരസിയ ബസ്...

കാറിൽ ഉരസിയ ബസ് നിർത്തിയില്ല; പിന്തുടർന്ന് താക്കോലുമായി കാറുടമ പോയി

text_fields
bookmark_border
cp group bus
cancel
camera_alt

എ​ട​രി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ചാ​വി​യി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന്

കു​ടു​ങ്ങി​യ ബ​സ്

കോ​ട്ട​ക്ക​ൽ: കാ​റി​ൽ ഉ​ര​സി നി​ർ​ത്താ​തെ​പോ​യ സ്വ​കാ​ര്യ ബ​സി​ന്റെ താ​ക്കോ​ൽ കാ​റു​ട​മ കൊ​ണ്ടു​പോ​യെ​ന്ന് ബ​സ് ഉ​ട​മ​യു​ടെ പ​രാ​തി. ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന എ​ട​രി​ക്കോ​ട് ന​ഗ​ര​മ​ധ്യ​ത്തി​ൽ ബ​സ് കു​ടു​ങ്ങി. യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലു​മാ​യി. കാ​റു​ട​മ​യു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ക​യാ​ണ്.

ചെ​മ്മാ​ട് -കോ​ട്ട​ക്ക​ല്‍ പാ​ത​യി​ല്‍ സ​ർ​വി​സ് ന​ട​ത്തു​ന്ന സി.​പി ഗ്രൂ​പ്പി​ന്‍റെ ബ​സി​നാ​ണ് പ​ണി​കി​ട്ടി​യ​ത്. കോ​ട്ട​ക്ക​ലി​ലേ​ക്ക് വ​രു​ന്ന വ​ഴി​ക്ക് കോ​ഴി​ച്ചെ​ന​ക്ക് സ​മീ​പം ബ​സ് ഉ​ര​സി​യ​തി​നെ തു​ട​ര്‍ന്ന് കാ​റി​ന്റെ ഗ്ലാ​സി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​താ​യാ​ണ് പ​റ​യു​ന്ന​ത്. നി​ര്‍ത്താ​തെ​പോ​യ ബ​സ് പി​ന്തു​ട​ര്‍ന്ന കാ​റു​ട​മ എ​ട​രി​ക്കോ​ട് വെ​ച്ച് ബ​സ് ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് ഡ്രൈ​വ​ര്‍മാ​ര്‍ ത​മ്മി​ല്‍ വാ​ക്ത​ര്‍ക്ക​വും കൈ​യാ​ങ്ക​ളി​യും ഉ​ണ്ടാ​യി. പി​ന്നാ​ലെ കാ​ര്‍ ഡ്രൈ​വ​ര്‍ വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ക​യും ചെ​യ്തു. ശേ​ഷ​മാ​ണ് ബ​സി​ന്‍റെ താ​ക്കോ​ല്‍ കാ​ണാ​താ​കു​ന്ന​ത്. ഇ​തോ​ടെ പെ​രു​വ​ഴി​യി​ലാ​യ യാ​ത്ര​ക്കാ​ര്‍ മ​റ്റു യാ​ത്ര​മാ​ര്‍ഗ​ങ്ങ​ള്‍ തേ​ടു​ക​യാ​യി​രു​ന്നു.പാ​ത​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യ​തോ​ടെ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

കാ​റു​ട​മ മ​ര്‍ദി​ച്ചെ​ന്നും താ​ക്കോ​ല്‍ ഊ​രി ക​ട​ന്നു​ക​ള​ഞ്ഞെ​ന്നും കാ​ണി​ച്ച് ഡ്രൈ​വ​ര്‍ ഫ​ര്‍ഹാ​നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. ബ​സു​ട​മ ഇ​ര്‍ഷാ​ദി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​ട്ട​ക്ക​ല്‍ പൊ​ലീ​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്പെ​യ​ര്‍ താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് രാ​ത്രി​യോ​ടെ​യാ​ണ് ബ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​രു​കൂ​ട്ട​രെ​യും വെ​ള്ളി​യാ​ഴ്ച സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram
News Summary - The bus did not stop at the crashed car; The car owner followed and left with the keys
Next Story