TGA 03A 9999; ഫാൻസി നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റത് റെക്കോഡ് വിലക്ക്
text_fieldsപ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഇഷ്ട്ട വാഹനത്തിന് ഇഷ്ട്ട നമ്പർ ലഭിക്കാൻ തെലങ്കാനയിലെ വാഹന ഉടമ ചെലവഴിച്ചത് 12.60 ലക്ഷം രൂപ. തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലയിൽ നടന്ന ഫാൻസി നമ്പറുകളുടെ ഓൺലൈൻ ലേലത്തിൽ നിന്നാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കാവേരി എഞ്ചിനീറിങ് മാനേജ്മെന്റ് നമ്പർ സ്വന്തമാക്കിയത്.
ചിന്തഗട്ടിലെ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ)യാണ് 'TGA 03A 9999' എന്ന ഫാൻസി നമ്പർ ഓൺലൈൻ ലേലത്തിന് വെച്ചത്. അടിസ്ഥാന വിലയായി 50,000 രൂപയാണ് അതോറിറ്റി തീരുമാനിച്ചത്. എന്നാൽ ലേലത്തിൽ 12.60 ലക്ഷം രൂപക്കാണ് നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റ് പോയത്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവർ 12 ലക്ഷം രൂപ വരെയുള്ള ബിഡുകൾ സമർപ്പിച്ചിരുന്നു.
2025 ഏപ്രിലിൽ ഹൈദരാബാദിലെ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ) ഫാൻസി നമ്പർ ലേലത്തിൽ നിന്ന് മാത്രമായി 37.15 ലക്ഷം രൂപ നേടിയിട്ടുണ്ട്. ലേലത്തിൽ പങ്കെടുത്തതിൽ പ്രമുഖ ടോളിവുഡ് നടനും ടി.ഡി.പി എം.എൽ.എയുമായ നന്ദമുരി ബാലകൃഷ്ണ 7.75 ലക്ഷം രൂപക്ക് '0001' എന്ന ഫാൻസി നമ്പർ സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

