ടെസ്ലക്ക് ഹിന്ദിയും മനസിലാകും, മോഡൽ 3യുടെ ഇൻഫോടൈൻമെൻറ് സിസ്റ്റത്തിെൻറ ചിത്രങ്ങൾ വൈറൽ
text_fieldsഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്ന ഇ.വി നിർമാതാവ് ടെസ്ലയുടെ വാഹനങ്ങൾക്ക് ഹിന്ദിയും മനസിലാകും. ടെസ്ലയുടെ തലച്ചോർ എന്നറിയപ്പെടുന്ന ഇൻഫോടൈൻമെൻറ് സിസ്റ്റത്തിൽ ഹിന്ദിയേയും ഉൾപ്പെടുത്തിയതായാണ് സൂചന. ടെസ്ലയുടെ ആദ്യ ഇന്ത്യൻ വാഹനമായ മോഡൽ 3യുടെ ഹിന്ദിയിലുള്ള ഇൻഫോടൈൻമെൻറ് സ്ക്രീനിെൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ടെസ്ല തങ്ങളുടെ ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിലേക്ക് അഞ്ച് പുതിയ ഭാഷകൾ ചേർക്കാൻ പോകുന്നുവെന്നും അതിൽ ഒന്നാണ് ഹിന്ദിയെന്നുമാണ് സൂചന. എന്നാൽ ഇൗ വാർത്ത കമ്പനി ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റഷ്യൻ, ഗ്രീക്, ക്രൊയേഷ്യൻ, ഫിന്നിഷ് ഭാഷകളാണ് ഹിന്ദികൂടാതെ ഉൾപ്പെടുത്തുന്നത്. ഗ്രീസ്, ക്രൊയേഷ്യ, ഫിൻലാൻഡ് വിപണികളിൽ ടെസ്ല വാഹനങ്ങൾ ഇതിനകം നിലവിലുണ്ട്. എന്നാൽ ഇതുവരേയും റഷ്യയിൽ വാഹനം പുറത്തിറക്കിയിട്ടില്ല. ടെസ്ല ഉടൻ തന്നെ റഷ്യയിൽ വിൽപ്പന തുടങ്ങുമെന്ന സൂചനയും പുതിയ നീക്കത്തിലുണ്ട്.
ടെസ്ലയുടെ ഇന്ത്യ പദ്ധതികൾ
ബംഗളൂരുവിലാണ് കമ്പനി ആദ്യ പ്രവർത്തനം തുടങ്ങുന്നത്. ൈവഭവ് തനേജ, വെങ്കിട്ട രംഗ ശ്രീറാം, ഡേവിഡ് ജോൺ ഫിൻസ്റ്റീൻ എന്നിവരെ ഡയറക്ടർമാരാക്കി 'ടെസ്ല ഇന്ത്യ മോേട്ടഴ്സ് ആൻഡ് എനർജി ൈപ്രവറ്റ് ലിമിറ്റഡ്' എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് 2016ൽ പ്രഖ്യാപിച്ചിരുന്നു. 2021ൽ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ച് സൂചന നൽകി ഇലോൺ മസ്ക് കഴിഞ്ഞ ഒക്ടോബറിൽ ട്വീറ്റ് ചെയ്തിരുന്നു. കർണാടകക്കു പുറമെ, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളും കമ്പനിക്ക് ഭൂമി അനുവദിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും െഎ.ടിക്കു പുറമെ രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ നഗരത്തിലേക്ക് ചുവടുവെക്കുന്ന ബംഗളൂരുവിനെ ടെസ്ല തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യയിൽ ആദ്യഘട്ടത്തിൽ വൈദ്യുതവാഹനങ്ങളുടെ വിൽപനയാണ് ടെസ്ല ലക്ഷ്യമിടുന്നത്. വിപണിയുടെ പ്രകടനത്തിൻെറ അടിസ്ഥാനത്തിൽ പിന്നീട് അസംബ്ലിങ്, ഉൽപാദനം എന്നിവയിലേക്ക് കടക്കും. ടെസ്ല മോഡൽ 3 കാറാണ് ഇന്ത്യയിലെത്തിക്കുക. മോഡൽ 3 ക്ക് ഇന്ത്യയിൽ ഏകദേശം 60 ലക്ഷം രൂപയാണ് വില വരിക. ഒറ്റ ചാർജിങ്ങിന് 568 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 261 കിലോമീറ്റർ വേഗവും കൈവരിക്കാൻ ശേഷിയുള്ള ടെസ്ല 3 മോഡലിന് ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന വൈദ്യുത വാഹനെമന്ന ഖ്യാതിയുമുണ്ട്.

