ടെസ്‍ലയുടെ ഡ്രൈവിങ് സീറ്റിലിരുന്ന് ഉറങ്ങി ഡ്രൈവർ; വിഡിയോക്ക് പിന്നിലെ യാഥാർഥ്യമെന്ത്
text_fieldsവാഹനലോകത്ത് നിറഞ്ഞു നിൽക്കുന്ന കമ്പനിയാണ് ഇലോൺ മസ്‍കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‍ല. ഡ്രൈവർമാരുടെ ശ്രദ്ധയില്ലാത്ത പെരുമാറ്റം മൂലവും ടെസ്‍ല വാർത്തകളിൽ നിറയാറുണ്ട്. ടെസ്‍ലയുടെ സെൽഫ് ഡ്രൈവ് സംവിധാനമാണ് ഡ്രൈവർമാരെ അലസരാക്കുന്നത്. നിലവിൽ അത്തരമൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന ഉറങ്ങുന്നതാണ് വിഡിയോയിലുള്ളത്. പക്ഷേ കാർ പ്രശ്നങ്ങളൊന്നുമില്ലാതെ ഓടുന്നതും വിഡിയോയിൽ കാണാം. ഡ്രൈവറിന്റെ കണ്ണുകൾ അടഞ്ഞിരിക്കുന്നതും വിഡിയോയിലുണ്ട്. അതേസമയം, വിഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
ടെസ്‍ല ഒരിക്കലും ഇത്തരമൊന്ന് അനുവദിക്കില്ലെന്നാണ് ട്വിറ്റർ ഉപഭോക്താക്കളിലൊരാൾ പറയുന്നത്. ടെസ്‍ല കാറിലെ കാമറ നിരന്തരമായി ഡ്രൈവറിന്റെ കണ്ണുകളെ നിരീക്ഷിക്കുന്നുണ്ട്. സ്റ്റിയറിങ് വീലിലെ മർദവും ടെസ്‍ല നിരീക്ഷിക്കാറുണ്ട്. ഇത് നിരീക്ഷിച്ച് ഡ്രൈവർ ഉറങ്ങുകയാണെന്ന് തോന്നിയാൽ കാർ മുന്നറിയിപ്പ് നൽകും. എന്നിട്ടും ഡ്രൈവറിൽ നിന്നും പ്രതികരണമുണ്ടായില്ലെങ്കിൽ കാർ ബീപ് ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങും.
ഡ്രൈവർക്ക് സഹായം നൽകുന്ന ഒരുകൂട്ടം സാങ്കേതിക സംവിധാനങ്ങൾ ചേർന്നതാണ് ടെസ്‍ലയുടെ ഓട്ടോ പൈലറ്റ്. കൃത്യമായ സ്പീഡിലും ലൈനിനും വാഹനത്തെ സഞ്ചരിപ്പിക്കുന്നതിന് ഓട്ടോ പൈലറ്റ് സഹായിക്കുന്നു. ഇതിന് പുറമേ ഓട്ടോമാറ്റിക് ബ്രേക്കിങ്, പെഡസ്ട്രിയൻ ബ്രേക്കിങ് എന്നിവയും ടെസ്‍ല നൽകും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സ്റ്റാൻഡേർഡായി കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

