Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനിർത്തിയിട്ട...

നിർത്തിയിട്ട ട്രക്കിലിടിച്ച് ടെസ്‍ല യാത്രക്കാരൻ മരിച്ചു; ഓട്ടോപൈലറ്റ് സംവിധാനം സംശയമുനയിൽ

text_fields
bookmark_border
Tesla
cancel

കാലിഫോർണിയ: യു.എസിലെ കാലിഫോർണിയയിൽ അഗ്നിശമന സേനയുടെ നിർത്തിയിട്ട ട്രക്കിലിടിച്ച് ടെസ്‍ലയിലെ യാത്രക്കാരൻ മരിച്ചു. ഓട്ടോപൈലറ്റ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനമുള്ള വാഹമാണ് ടെസ്‍ല. നിർത്തിയിട്ട എമർജൻസി വാഹനങ്ങളിൽ ടെസ്‍ല കാർ ഇടിച്ചത് സംബന്ധിച്ച് യു.എസ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ടെസ്‍ല പ്രതികരിച്ചിട്ടില്ല.

നേരത്തെ ഒരു അപകടം നടന്നതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടയാനായി ട്രക്ക് നിർത്തിയിട്ടിരിക്കുകയായിരുന്നു. അതിലേക്കാണ് ടെസ്‍ലയുടെ കാർ ഇടിച്ചു കയറിയതെന്ന് അഗ്നി സുരക്ഷാ വിഭാഗം അറിയിച്ചു.

ടെസ്‍ലയിലെ യാത്രക്കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കോൺട്ര കോസ്റ്റ കൗണ്ടിയിലെ അഗ്നി സുരക്ഷാ വിഭാഗം ട്വീറ്റ് ചെയ്തു. നാല് അഗ്നി രക്ഷാ നോസാംഗങ്ങൾക്കും നിസാര പരിക്കേറ്റിരുന്നു. ഇവരെ ആശുപ​ത്രിയിൽ പരിശോധിച്ച ശേഷം വിട്ടയച്ചു. യാത്രക്കാരൻ പിന്നീട് മരിച്ചു.

ടെസ്‍ലയുടെ ഓട്ടോ പൈലറ്റ് സംവിധാനം സംബന്ധിച്ച് 2021 ൽ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും ഡ്രൈവർമാരുടെ ശ്രദ്ധ ടെസ്‍ല ഉറപ്പുവരുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും ദേശീയപാത ട്രാഫിക് സുരക്ഷാ വിഭാഗം അറിയിച്ചു. ടെസ്‍ലയുടെ ഡ്രൈവർ അസിസ്റ്റന്റ് സംവിധാനം ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നും അതിനാലാണ് ഇടക്കിടെ അപകടങ്ങളുണ്ടാകുന്നതെന്നും അധികൃതർ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ഫുൾ സെൽഫ് ​ഡ്രൈവിങ് ബെറ്റ സോഫ്റ്റ്​വെയൻ അപ്ഡേറ്റ് ചെയ്യുന്നതിനായി യു.എസിൽ 3,62,000 വാഹനങ്ങൾ ടെസ്‍ല തിരിച്ചു വിളിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tesla
News Summary - Tesla driver dies after fire truck crash in California
Next Story