Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഫോക്​സ്​വാഗൻ കാറുകൾ...

ഫോക്​സ്​വാഗൻ കാറുകൾ ടെസ്​റ്റ്​ഡ്രൈവ്​ നടത്തി ഇലോൺ മസ്​ക്​

text_fields
bookmark_border
ഫോക്​സ്​വാഗൻ കാറുകൾ ടെസ്​റ്റ്​ഡ്രൈവ്​ നടത്തി ഇലോൺ മസ്​ക്​
cancel

സാധാരണഗതിയിൽ ഒരേ മേഖലയിൽ കച്ചവടം നടത്തുന്നവർ അത്രവലിയ സൗഹൃദം ഒന്നും ഉണ്ടാകാറില്ല. പ​ക്ഷെ അക്കാര്യത്തിലും വ്യത്യസ്​തനാണ്​ ടെസ്​ല ഉടമ ഇലോൺ മസ്​ക്​. ജർമനിയിൽ ചെന്നപ്പോൾ മസ്​ക്​ ലോകത്തെതന്നെ ഏറ്റവുംവലിയ വാഹനകമ്പനികളിൽ ഒന്നായ ഫോക്​സ്​വാഗൺ സന്ദർശിക്കുകയും അവരുടെ ഇലക്​ട്രിക്​ കാറുകൾ ടെസ്​റ്റ്​ഡ്രൈവ്​ നടത്തുകയും ചെയ്​തു.

ജർമനിയിൽ ടെസ്​ല നിർമിക്കുന്ന ജിഗാഫാക്ടറിയുമായി ബന്ധപ്പെട്ടായിരുന്നു മസ്​കി​െൻറ സന്ദർശനം. ബെർലിനിൽ ഫാക്ടറി നിർമിക്കുന്നതിന് ടെസ്​ലക്ക് ജർമൻ സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. വൈദ്യുത കാറുകൾക്ക്​ ആവശ്യമായ ബാറ്ററികൾ നിർമിക്കുന്ന വമ്പൻ ഫാക്​ടറിയാണ്​ ടെസ്​ല ജർമനിയിൽ നിർമിക്കുന്നത്​. ഇതോടൊപ്പം ടെസ്​ല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ്​-19 വാക്സിൻ വിതരണം ചെയ്യാൻ സഹായിക്കുന്ന ആർ‌എൻ‌എ പ്രിൻററുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികളും വിലയിരുത്തി.


ഇതിനൊക്കെ ശേഷമാണ്​ അദ്ദേഹം ഫോക്​സ്​വാഗൺ ആസ്​ഥാനത്തേക്ക്​ പോയത്​. അവിടെ ഫോക്സ്‍വാഗൺ സി ‌ഇ‌ ഒ ഹെബർട്ട് ഡീസുമായി കൂടിക്കാഴ്ച നടത്തി. ഇവിടെവച്ചാണ്​ മസ്​ക്​ ഐഡി 3, ഐഡി 4 എന്നീ ഫോക്​സ്​വാഗൺ ഇലക്ട്രിക് കാറുകൾ ഒാടിച്ചുനോക്കിയത്​. നിലവിൽ വൈദ്യുത കാർ നിർമാണരംഗത്തെ അതികായന്മാരാണ്​ ടെസ്​ല. ഇലോൺ മസ്​ക്​ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പണക്കാരനുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VolkswagenautomobileElon MuskTest DriveTesla CEO
Next Story