Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇൗ മാസം 31ന്​ തിഗോർ...

ഇൗ മാസം 31ന്​ തിഗോർ ഇ.വി നിരത്തിലെത്തും; നെക്​സണി​െൻറ സിപ്​ട്രോൺ കരുത്ത്​ മുതൽക്കൂട്ട്​

text_fields
bookmark_border
Tata Tigor EV launch on August 31, may ensure battery-powered
cancel

സിപ്​ട്രോൺ കരുത്തുമായെത്തുന്ന തിഗോർ ഇ.വിയുടെ പുറത്തിറക്കൽ തീയതി പ്രഖ്യാപിച്ച ടാറ്റ. വാഹനത്തി​െൻറ ബുക്കിങ്​ നേരത്തേതന്നെ തുടങ്ങിയിരുന്നു​. ഓൺലൈനായും ടാറ്റ ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക്​ ചെയ്യാം. പുതിയ ഇവി ഓഗസ്റ്റ് 31 ന് ഒൗദ്യോഗികമായി പുറത്തിറക്കും. ​രാജ്യത്ത്​ ലഭ്യമാകുന്ന വിലകുറഞ്ഞ ഇ.വി കാർ എന്ന പ്രത്യേകതയുമായാണ്​ തിഗോർ നിരത്തിലെത്തുക. നെക്​സൺ ഇവിയിൽ പ്രവർത്തിക്കുന്ന സിപ്​ട്രോൺ പവർട്രെയിനാണ്​ തിഗോറിലും ഉൾപ്പെടുത്തിയിട്ടുള്ളത്​.

പ്രകൃതിദത്ത ഇന്ധനം ഉപയോഗിക്കുന്ന തിഗോറി​െൻറ രൂപകൽപ്പനയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ്​ ഇ.വി ഒരുക്കിയിരിക്കുന്നത്​. പരമ്പരാഗത ഗ്രില്ലി​െൻറ സ്ഥാനത്ത് തിളങ്ങുന്ന കറുത്ത പാനലാണ് ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം. ഹെഡ്‌ലാമ്പുകൾക്കുള്ളിലും 15 ഇഞ്ച് അലോയ് വീലുകളിലും നീല ഹൈലൈറ്റുകളും വാഹനത്തിലുണ്ട്​. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും പരിഷ്​കരിച്ച ഡിആർഎല്ലുകളും പ്രത്യേകതയാണ്​.

നെക്​സൺ vs തിഗോർ

നെക്​സണിൽ, സിപ്​ട്രോൺ പവർട്രെയിൻ 95kW ഇലക്ട്രിക് മോട്ടോറും 30.2kWh ലിഥിയം അയൺ ബാറ്ററി പാക്കുമാണ്​ ഉപയോഗിക്കുന്നത്​. 127 bhp കരുത്തും 245Nm ടോർക്കും വാഹനം ഉത്പാദിപ്പിക്കും. ഒറ്റ ചാർജിൽ 312 കിലോമീറ്റർ ആണ്​ റേഞ്ച്​. എന്നാൽ ഇൗ സവിശേഷതകൾ തിഗോറിൽ ഉണ്ടാകില്ല. തിഗോറിൽ 26kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നു. ടിഗോറിലെ മോ​േട്ടാർ 75 എച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്​പ്പാദിപ്പിക്കും. ആറ്​ സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിനാകും. കൂടാതെ ബാറ്ററി പായ്ക്കിനും ഇലക്ട്രിക് മോട്ടോറിനും IP67 റേറ്റിങും ഉണ്ട്. എട്ട്​ വർഷം/ 1,60,000 കിലോമീറ്റർ ബാറ്ററി, മോട്ടോർ വാറൻറിയും ടാറ്റ വാഗ്​ദാനം ചെയ്യുന്നു.

ഇൻറീരിയർ

ചില ബ്ലൂ ആക്​സൻറുകൾ ഒഴിച്ചുനിർത്തിയാൽ ഉൾവശ​െത്ത രൂപകൽപ്പനയിൽ പരമ്പരാഗത തിഗോറിന്​ തുല്യമാണ്​ ഇ.വി പതിപ്പ്​. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻറ്​ സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാല്​ സ്​പീക്കറുകൾ, നാല്​ ട്വീറ്ററുകൾ, ഐആർഎ കണക്റ്റഡ് കാർ ടെക്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ എന്നിവയാണ്​ മറ്റ്​ സവിശേഷതകൾ. ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിങ്​ സെൻസറുകൾ, റിയർ പാർക്കിങ്​ ക്യാമറ, സീറ്റ് ബെൽറ്റ് വാണിങ്​ എന്നിവയും സുരക്ഷക്കായി ടിഗോറിൽ ലഭിക്കുന്നു.

സിപ്‌ട്രോൺ വാഹനങ്ങൾക്ക് കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ച്​ ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്​സ്​ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ തിഗോറി​െൻറ കൃത്യമായ റേഞ്ച്​ കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ല. ഫാസ്റ്റ് ചാർജിങ്​ സംവിധാനമാണ്​ മറ്റൊരു പ്രത്യേകത. തിഗോർ ഇവി 60 മിനിറ്റിൽ 0 മുതൽ 80 ശതമാനം വരെ ചാർജ്​ ചെയ്യാനാകും. അതേസമയം സാധാരണ ഗാർഹിക ചാർജിങ്​ ഉപയോഗിച്ചാൽ 7 മുതൽ 8 മണിക്കൂർ വരെ എടുക്കും. നെക്‌സണി​ലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകി​െൻറ പ്രത്യേകതയാണ്​. ഇതും തിഗോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

സിപ്‌ട്രോൺ കരുത്തുള്ള നെക്‌സൺ ഇവിയുടെ വില 13.99-16.85 ലക്ഷം രൂപയാണ്​. സാധാരണ തിഗോർ ഇ.വിയുടെ വില 7.82 ലക്ഷം രൂപയും. ഇതിന്​ രണ്ടിലും ഇടയിലായിരിക്കും പുതിയ തിഗോറി​െൻറ വിലയെന്നാണ്​ സൂചന. അങ്ങിനെയെങ്കിൽ കയ്യിലൊതുങ്ങുന്ന വിലയിൽ ഒരു ഇ.വി കാർ എന്ന ഇന്ത്യൻ മധ്യവർഗത്തി​െൻറ സ്വപ്​നമാകും തിഗോറിലൂടെ പൂവണിയുക. ഇന്ത്യയിലെ സ്വകാര്യ ഉപഭോക്​താക്കൾക്ക് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഇ.വിയാകും തിഗോർ എന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleTata TigorlaunchTigor EV
Next Story