Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടാറ്റ സിയേറ...

ടാറ്റ സിയേറ സ്വന്തമാക്കാൻ ഇനി കാത്തിരിക്കണം

text_fields
bookmark_border
Tata Sierra
cancel
camera_alt

ടാറ്റ സിയേറ

കൊച്ചി: ഇന്ത്യൻ വാഹന വിപണിയിൽ വലിയ ഓളം സൃഷ്ടിച്ച് തിരിച്ചെത്തിയ ടാറ്റ സിയേറയുടെ ഡെലിവറി സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ട് കമ്പനി. 2025 നവംബറിൽ വിപണിയിലെത്തിയ സിയേറക്ക് ലഭിച്ച വൻ സ്വീകാര്യതയെത്തുടർന്ന്, വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി (Waiting Period) ഇപ്പോൾ മൂന്ന് മുതൽ നാല് മാസം വരെ ഉയർന്നിരിക്കുകയാണ്.

ബുക്കിങ് ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 70,000ത്തിലധികം പേർ വാഹനം മുൻകൂട്ടി ബുക്ക് ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. നിലവിൽ പെട്രോൾ പതിപ്പുകളെ അപേക്ഷിച്ച് ഡീസൽ വകഭേദങ്ങൾക്കും, മാനുവൽ ഗിയർബോക്‌സിനേക്കാൾ ഓട്ടോമാറ്റിക് പതിപ്പുകൾക്കാണ് ഡിമാൻഡ് കൂടുതൽ. ഓട്ടോമാറ്റിക് മോഡലുകൾക്ക് മാനുവൽ മോഡലുകളേക്കാൾ 15 മുതൽ 30 ദിവസം വരെ അധികം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

ലഭ്യമായ നിറങ്ങളിൽ 'മൂന്നാർ മിസ്റ്റ്' (Munnar Mist) എന്ന ഷേഡിനോടാണ് ഉപഭോക്താക്കൾക്ക് കൂടുതൽ താൽപ്പര്യം. ഈ നിറത്തിലുള്ള വാഹനങ്ങൾക്കായി വലിയ ക്യൂ തന്നെയാണുള്ളത്. സ്മാർട്ട് (Smart), പ്യുവർ (Pure), പ്യുവർ+ (Pure+), അഡ്വഞ്ചർ (Adventure), അഡ്വഞ്ചർ+ (Adventure+), അക്കംബ്ലിഷ്ഡ് (Accomplished), അക്കംബ്ലിഷ്ഡ്+ (Accomplished+) എന്നിങ്ങനെ ഏഴ് വകഭേദങ്ങളിലാണ് സിയേറ ലഭ്യമാകുന്നത്. ഇതിൽ ഉയർന്ന വേരിയന്റുകൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്.

ഏറ്റവും ആധുനികമായ സൗകര്യങ്ങളോടെയാണ് പുതിയ സിയേറ വിപണിയിൽ എത്തുന്നത്. 12.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, യാത്രക്കാർക്കായി പ്രത്യേകം 12.3 ഇഞ്ച് സ്ക്രീൻ എന്നിങ്ങനെ മൂന്ന് ടച്ച്സ്ക്രീൻ ഡിസ്പ്ലേ സിയേറയുടെ ഇന്റീരിയറിനെ ആഡംബരമാക്കുന്നുണ്ട്. ഡാഷ്‌ബോർഡ് മൗണ്ടഡ് സൗണ്ട് ബാറോടുകൂടിയ 12സ്പീക്കർ ജെ.ബി.എൽ സിസ്റ്റം മികച്ച ശബ്ദാനുഭവം വാഗ്‌ദാനം ചെയ്യുന്നു.

സുരക്ഷക്കായി 6 എയർബാഗുകൾ, 360 ഡിഗ്രി കാമറ, ലെവൽ 2 ADAS (22 ഫീച്ചറുകൾ), ഓൾ-വീൽ ഡിസ്ക് ബ്രേക്ക് എന്നിവയും സിയേറക്ക് ലഭിക്കുന്നു. കൂടാതെ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ എ.സി, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവ സിയേറയിലെ അധിക ഫീച്ചറുകളാണ്.

പ്രധാനമായും മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് സിയേറയെ വിപണിയിൽ അവതരിപ്പിച്ചത്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ (മാനുവൽ/ഓട്ടോമാറ്റിക്), ടർബോ പെട്രോൾ (ഓട്ടോമാറ്റിക് മാത്രം), ഡീസൽ എൻജിൻ (മാനുവൽ/ഓട്ടോമാറ്റിക്) തുടങ്ങിയവ ഉപഭോക്താക്കളുടെ താത്പര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാവുന്ന ഓപ്ഷനുകളാണ്. മിഡ്-സൈസ് എസ്‌.യു.വി വിഭാഗത്തിൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽത്തോസ്‌, മാരുതി സുസുകി ഗ്രാൻഡ് വിറ്റാര എന്നിയുമായാണ് സിയേറ പ്രധാനമായും മത്സരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഉൽപ്പാദനം ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tata Motorswaiting periodvehicle bookingTata SierraAuto NewsSUV Segment
News Summary - Tata Sierra Waiting Period Revealed
Next Story