Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂടുതൽ കരുത്ത്, മികച്ച റേഞ്ച്, ലൈഫ് ടൈം ബാറ്ററി വാറണ്ടി; ടാറ്റ സിയേറ ഇവി വിപണിയിൽ

text_fields
bookmark_border
Tata Sierra EV
cancel
camera_alt

ടാറ്റ സിയേറ ഇവി

ടാറ്റ മോട്ടോഴ്സിന്റെ ഐതിഹാസിക എസ്.യു.വിയായ സിയേറയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. 18.79 ലക്ഷം രൂപയാണ് മോഡലിന്റെ പ്രാരംഭ എക്സ് ഷോറൂം വില. സിയേറയുടെ ഐ.സി.ഇ (പെട്രോൾ, ഡീസൽ) മോഡലുകൾ വിപണിയിൽ മികച്ച വിൽപ്പന രേഖപ്പെടുത്തി ഏഴ് മാസങ്ങൾക്ക് ശേഷമാണ് ടാറ്റ ഇലക്ട്രിക് പതിപ്പ് വിപണിയിൽ എത്തിക്കുന്നത്. ഐ.സി.ഇ മോഡലുകൾ നിരത്തുകളിൽ എത്തിച്ചപ്പോൾ തന്നെ ഇവി അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെല്ലാം കൃത്യമായ മറുപടിയുമായാണ് ടാറ്റ ഇലക്ട്രിക് പതിപ്പിനെ ജൂൺ 30ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന മഹീന്ദ്ര ബിഇ 6, മാരുതി സുസുകി ഇ-വിറ്റാര, വിൻഫാസ്റ്റ് വിഎഫ് 6, ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രിക് എന്നീ മോഡലുകളാണ് ടാറ്റ സിയേറയുടെ എതിരാളികൾ.

മോട്ടോറും ബാറ്ററി ശേഷിയും

ടാറ്റ ഹാരിയർ ഇവിയുടെ ആക്ടി.ഇവി+ നിർമാണ രീതിയിലാണ് സിയേറ ഇവിയും നിർമിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്‍ത ബാറ്ററി സജ്ജീകരണത്തിൽ വാഹനം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 63kWhന്റെ റിയർ വീൽ ഡ്രൈവും, 75kWhന്റെ റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് പവർട്രെയിനും ഇവിക്ക് ലഭിക്കുന്നു. റിയർ വീൽ ഡ്രൈവിൽ സിംഗിൾ മോട്ടോറും ഓൾ വീൽ ഡ്രൈവിൽ ഡ്യൂവൽ-മോട്ടോർ സജ്ജീകരണവുമാണ്. ഓൾ വീൽ ഡ്രൈവിലെ ഡ്യൂവൽ മോട്ടോർ 504 എൻ.എം പീക് ടോർക് ഉത്പാദിപ്പിച്ച് വാഹനത്തെ കൂടുതൽ കരുത്തോടെ കുതിക്കാൻ സഹായിക്കും.


നോർമൽ, ഗ്രാസ്/സ്നോ, മഡ്/ഗ്രാവൽ, സാൻഡ്, റോക്ക്, കസ്റ്റം തുടങ്ങിയ ആറ് മോഡുകളിൽ സുഖകരമായ ഡ്രൈവിങ് അനുഭവമാണ് ഓൾ വീൽ ഡ്രൈവ് വകഭേദം വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ കൂടുതൽ സുരക്ഷക്കായി ലോ-സ്പീഡ് ക്രൂയിസ് കണ്ട്രോൾ, 540 ഡിഗ്രി കാമറ എന്നിവയും നൽകിയിട്ടുണ്ട്. മോഡിഫൈഡ് ഇന്ത്യൻ ഡ്രൈവിങ് സൈക്കിൾ (എം.ഐ.ഡി.സി) അനുസരിച്ച് 75kWh വേരിയന്റ് 665 കിലോമീറ്റർ റേഞ്ചും, 63kWh വേരിയന്റ് 565 കിലോമീറ്റർ റേഞ്ചും നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ 120kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 15 മിനുട്ട് കൊണ്ട് 263 കിലോമീറ്റർ റേഞ്ച് വരെ ചാർജ് ചെയ്യാനും 26 മിനുട്ട് കൊണ്ട് 20-80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും.

എക്സ്റ്റീരിയർ ഡിസൈൻ

ഐ.സി.ഇ മോഡലിനോട് സമാനമായ രീതിയിലാണ് ഇവി പതിപ്പിച്ചു കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, ചെറിയ വ്യത്യാസങ്ങളുണ്ട്. സിയേറ ഇവിയുടെ മുൻവശം ഐ.സി.ഇ പതിപ്പിലുള്ള ലൈറ്റ് ബാറിനും ഹെഡ്‌ലാമ്പുകൾക്കും ഇടയിലുള്ള പൂർണ്ണ വീതിയുള്ള ബ്ലാക്ക്ഡ്-ഔട്ട് ഭാഗം ഒഴിവാക്കുന്നു. കൂടാതെ ടാറ്റ എംബ്ലത്തിന് മുകളിലായി 'സിയേറ' എന്ന അക്ഷരവും ഇതിൽ കാണുന്നില്ല. മാത്രമല്ല, സിയേറ ഇവിയുടെ ഫ്രണ്ട് ബമ്പർ ഡിസൈൻ വ്യത്യസ്തമാണ്. കൂടുതൽ ഗ്ലോസ് ബ്ലാക്ക് ട്രിം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിയുടെ സൈഡ് പ്രൊഫൈലും പിൻഭാഗവും അതിന്റെ ഐ.സി.ഇ സഹോദരന്റേതിന് സമാനമാണ്. എന്നിരുന്നാലും, 205 എം.എമ്മിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും എസ്.യു.വിക്ക് ലഭിക്കുന്നു.

ഇന്റീരിയറും ഫീച്ചറും

ഡിസൈനിൽ മാത്രമല്ല, ഫീച്ചറുകളിലും ഐ.സി.ഇ മോഡലിനോട് തുല്യമാണ് ഇവി പതിപ്പും. എന്നിരുന്നാലും, ഇന്റീരിയറിലെ നിറങ്ങളിൽ വ്യത്യാസമുണ്ട്. ഐ.സി.ഇ മോഡലിന്റെ 622 ലിറ്റർ ബൂട്ട്സ്പേസ് അതേപടി ഇവിയിലും തുടരുന്നുണ്ട്. കൂടാതെ റിയർ നിരയിലെ സീറ്റ് മടക്കി വെച്ചാൽ 1,257 ലിറ്ററിന്റെ വലിയ ബൂട്ട്സ്പേസ് ലഭിക്കുന്നു.


മോഡലുകളെ അടിസ്ഥാനമാക്കിയാണ് ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഉയർന്ന വേരിയന്റിൽ ട്രിപ്പിൾ സ്ക്രീൻ സെറ്റ്അപ്, ആമ്പിയന്റ് ലൈറ്റ്, 12 സ്‌പീക്കർ ജെബിഎൽ ബ്ലാക്ക് സൗണ്ട് സിസ്റ്റം, ഡ്യൂവൽ സോൺ ക്ലൈമറ്റ് കണ്ട്രോൾ, പനോരാമിക് സൺറൂഫ്, ബോസ് മോഡ്, കാബിൻ എയർ പ്യൂരിഫയർ, പവേർഡ് ആൻഡ് വെന്റിലേറ്റഡ് മുൻ സീറ്റുകൾ, പവേർഡ് ടൈൽഗേറ്റ്, ലെവൽ 2 എ.ഡി.എ.എസ്, ഓട്ടോ പാർക്ക് അസിസ്റ്റ്, ഹെഡ്-അപ് ഡിസ്പ്ലേ, ഡിജിറ്റൽ കീ, ഒ.ടി.എ അപ്ഡേറ്റ്സ്, സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ, വെഹിക്കിൾ 2 ലോഡ്, വെഹിക്കിൾ 2 വെഹിക്കിൾ മോഡ് തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമാണ് ഇലക്ട്രിക് പതിപ്പ്. പ്യൂവർ, പ്യൂവർ എസ്, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് എ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് ടാറ്റ സിയേറ ഇവി സ്വന്തമാക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - More power, better range; Tata Sierra launched in the market
Next Story