Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസഫാരിടെ ഔദ്യോഗിക...

സഫാരിടെ ഔദ്യോഗിക ചിത്രവുമായി ടാറ്റ; ജനുവരിയിൽതന്നെ വിപണിയിലെത്തും

text_fields
bookmark_border
സഫാരിടെ ഔദ്യോഗിക ചിത്രവുമായി ടാറ്റ; ജനുവരിയിൽതന്നെ വിപണിയിലെത്തും
cancel

ടാറ്റയുടെ പതാകവാഹകനാകാനൊരുങ്ങുന്ന എസ്​.യു.വി സഫാരിയുടെ ഔദ്യോഗിക ചിത്രം പുറത്തുവിട്ടു. ഈ ജനുവരിയിൽതന്നെ വാഹനം വിപണിയിലെത്തുമെന്നും ടാറ്റ മോ​ട്ടോഴ്സ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഗ്രാവിറ്റാസ്​ എന്ന കോഡ്​നെയിമിൽ അറിയപ്പെട്ടിരുന്ന വാഹനമാണ്​ സഫാരിയെന്ന്​ പുനർനാമകരണം ചെയ്യുന്നത്​. ഓട്ടോ എക്സ്പോ 2020 ൽ ഗ്രാവിറ്റാസ് ആയി അവതരിപ്പിച്ച ഏഴ്​ സീറ്റുകളുള്ള എസ്‌യുവി മോഡലാണിത്​. ജനുവരിയിൽ വാഹനം ഷോറൂമുകളിലെത്തും.ടാറ്റയുടെ ഏറ്റവുംവലിയ എസ്​.യു.വിയെന്ന ഖ്യാതിമായായി സഫാരി​ വിപണിയിലെത്തുക. ഹാരിയർ എന്ന ജനപ്രിയ എസ്​.യു.വിയുടെ വലുപ്പംകൂടിയ മോഡലാണ്​ സഫാരി​.


ഡിസൈനും മെക്കാനിക്കൽ പ്രത്യേകതകളും അഞ്ച് സീറ്റുകളുള്ള ഹാരിയറുമായി പങ്കിടുന്ന എസ്​.യു.വി കൂടിയാണിത്​. വാഹനത്തിന്‍റെ വില ഉടൻ പ്രഖ്യാപിക്കില്ലെന്നാണ്​ ടാറ്റ പറയുന്നത്​. മൂന്ന്​നിര സീറ്റുകളുള്ള സഫാരിക്ക്​​ ഹാരിയറിനേക്കാൾ ഉയരമുണ്ട്.ഹാരിയർ പോലെ മാനുവൽ, ഓട്ടോ ഓപ്ഷനുകളുള്ള 170 എച്ച്പി ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന്​. ഹാരിയറും സഫാരിയും ടാറ്റയുടെ ഒമേഗ പ്ലാറ്റ്ഫോമാണ്​ പങ്കിടുന്നത്​. മൂന്നാം നിര സീറ്റുകളെ ഉൾക്കൊള്ളുന്നതിന് ഹാരിയറിന്‍റെ നീളത്തിൽ​ നിന്ന്​ 63 മില്ലീമീറ്ററും ഉയരത്തിൽ 80 മില്ലീമീറ്ററും സഫാരിക്ക്​​ ടാറ്റ വർധിപ്പിച്ചിട്ടുണ്ട്​. 4,661 മില്ലീമീറ്റർ നീളവും 1,894 മില്ലീമീറ്റർ വീതിയും 1,786 മില്ലീമീറ്റർ ഉയരവും 2,741 മില്ലീമീറ്ററും വീൽബേസുമാണ്​ പുതിയ വാഹനത്തിനുള്ളത്​​.

രൂപത്തിൽ ഏകദേശം ഒരുപോലെയാണ്​ ഇരുവാഹനങ്ങളും. സഫാരിയും ഹാരിയറും തമ്മിലുള്ള മുൻവശത്തെ സ്റ്റൈലിംഗ് വ്യത്യാസങ്ങൾ സൂക്ഷ്മമാണ്​. എന്നാൽ ബി പില്ലർ മുതൽ സഫാരി​ വ്യത്യസ്തമാണ്​. പുതിയ എസ്‌യുവിക്കായി പുതുപുത്തൻ അലോയ് ഡിസൈനും നൽകിയിട്ടുണ്ട്​. ഇന്‍റീരിയറും മറ്റ്​ സവിശേഷതകളുടെ ലിസ്റ്റും സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ ഏറ്റവും ഉയർന്ന എസ്‌യുവി എന്ന നിലയിൽ സഫാരിക്ക്​ ഹാരിയറിനേക്കാൾ വില കൂടുതലുണ്ടാകും. ഹാരിയറിന്‍റെ വില 13.84-20.30 ലക്ഷം രൂപയാണ്. ഏറ്റവും കുറഞ്ഞ മോഡൽ സഫാരിക്ക്​ 15 ലക്ഷം രൂപയാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Show Full Article
TAGS:Tata Safari tatamotors teased SUV 
Next Story