Begin typing your search above and press return to search.
exit_to_app
exit_to_app
Tata Punch SUV revealed; to sit below Nexon
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎച്ച്​.ബി.എക്​സും...

എച്ച്​.ബി.എക്​സും ഹോൺബില്ലുമല്ല; അവൻ ചരിത്രത്തിൽ പഞ്ച്​ എന്ന്​ അറിയപ്പെടും, ചിത്രം പങ്കുവച്ച്​ ടാറ്റ

text_fields
bookmark_border

ഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ്​ ടാറ്റ എച്ച്​.ബി.എക്​സ് എസ്​.യു.​വിയുടെ വിശേഷങ്ങൾ. 2019 ലെ ജനീവ മോട്ടോർ ഷോയിലാണ്​ എച്ച് 2 എക്​സ്​ എന്ന പേരിൽ കൺസെപ്റ്റ് വാഹനം ആദ്യമായി അവതരിപ്പിച്ചത്​. 2020 ഡൽഹി ഓട്ടോ എക്സ്പോയിൽ എച്ച്ബിഎക്‌സ് എന്ന ​പേരിലും കൺസെപ്റ്റ് വെളിപ്പെടുത്തപ്പെട്ടു. ശനിയാഴ്​ച വാഹനത്തി​െൻറ ടീസർ അവതരിപ്പിച്ചിരുന്നു​ ടാറ്റ. ഹോൺബിൽ എന്നാണ്​ ടാറ്റ ജീവനക്കാരുടെ ഇടയിൽ വാഹനം അറിയപ്പെട്ടിരുന്നത്​. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട്​ ടാറ്റ തന്നെ ഒൗദ്യോഗികമായി വാഹനത്തി​െൻറ പേരും ചിത്രവും പുറത്തുവിട്ടു. പഞ്ച്​ എന്നാണ്​ പുതിയ മൈക്രോ എസ്​.യു.വി അറിയപ്പെടുക. ടാറ്റയുടെ എസ്‌യുവി നിരയിൽ നെക്‌സോണിന് താഴെയായിട്ടായിരിക്കും പഞ്ച്​ ഇടംപിടിക്കുക.

എന്താണീ പഞ്ച്​

ടാറ്റ പഞ്ച് വില പ്രഖ്യാപനം വരും മാസങ്ങളിൽ നടക്കും. വാഹനത്തിൽ 1.2 ലിറ്റർ എൻ‌എ, ടർബോ-പെട്രോൾ എഞ്ചിനുകൾ ഉപയോഗിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ഹാരിയർ, സഫാരി എന്നിവയിൽ കാണുന്ന ഡിസൈ​െൻറ തുടർച്ച പഞ്ചിൽ കാണാനാകും. മുൻ ബമ്പറും ബോഡി ക്ലാഡിങും കൺസെപ്റ്റിൽ നിന്ന് എടുത്തിട്ടുണ്ട്​. സ്ക്വയർഡ് വീൽ ആർച്ചുകളും ബോഡി ലൈനുകളും എസ്‌യുവി രൂപം വാഹനത്തിന്​ നൽകുന്നുണ്ട്​. ഡ്യുവൽ-ടോൺ പെയിൻറ്​ ഓപ്ഷനുകൾ മേൽക്കൂരയ്ക്ക് ഫ്ലോട്ടിംഗ് പ്രഭാവം സൃഷ്ടിക്കുന്നു.


16 ഇഞ്ച് വീലുകളാണ് പഞ്ചിലുള്ളത്​. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്​. പ്ലാറ്റ്​ഫോം ആൾട്രോസുമായി പങ്കുവെക്കും. മോഡുലാർ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡി​െൻറ രണ്ടാമത്തെ ഉൽപ്പന്നമായിരിക്കും ഇത്​. പഞ്ചിന്​ 3,840 എംഎം നീളം, 1,822 എംഎം വീതി, 1,635 എംഎം ഉയരം, 2,450 എംഎം വീൽബേസ് എന്നിവയും നൽകിയിട്ടുണ്ട്​.

മിക്ക വേരിയന്റുകളിലും 7.0 ഇഞ്ച് ഫ്രീ സ്റ്റാൻഡിങ്​ ഇൻഫോടെയ്ൻമെൻറ്​ സ്‌ക്രീൻ സ്റ്റാൻഡേർഡായിരിക്കും. സ്പോർട്ടി ത്രീ-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആൾട്രോസിൽ നിന്നുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, സ്വിച്ച്-ഗിയർ, മുൻ സീറ്റുകൾ എന്നിവയും നൽകും.

വിലയും എതിരാളികളും

വാഹനത്തിന്​ 5 ലക്ഷം രൂപയ്ക്ക് താഴെ വില ആരംഭിക്കുമെന്നാണ്​ പ്രതീക്ഷ. മാരുതി സുസുകി ഇഗ്നിസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് കാസ്പർ പോലുള്ള ഉയർന്ന റൈഡിംഗ് ക്രോസ്ഓവറുകളും നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ എൻട്രി ലെവൽ കോംപാക്റ്റ് എസ്‌യുവികളും പഞ്ചിന്​ എതിരാളികളാവും.

Show Full Article
TAGS:Tata Tata Punch tatamotors micro SUV punch 
Next Story