നല്ല പഞ്ചുള്ള തിങ്കൾ, മൈക്രോ എസ്.യു.വി ഒൗദ്യോഗികമായി അവതരിപ്പിക്കാനൊരുങ്ങി ടാറ്റ; ബുക്കിങ്ങും ആരംഭിക്കും
text_fieldsമൈക്രോ എസ്.യു.വി പഞ്ച്, ഒക്ടോബർ നാലിന് ഒൗദ്യോഗികമായി അവതരിപ്പിക്കുമെന്ന് ടാറ്റ മോേട്ടാഴ്സ്. വാഹന ബുക്കിങും അതേ ദിവസം തന്നെ ആരംഭിക്കും. ഒക്ടോബർ പകുതിയോടെ വില പ്രഖ്യാപനവും ഉണ്ടാകും. പഞ്ചിെൻറ ഡിസൈനും ഇൻറീരിയറും വെളിപ്പെടുത്തി ആഴ്ചകൾക്കുശേഷമാണ് വാഹനം പുറത്തിറക്കുന്നത്. പെട്രോൾ എഞ്ചിനും എ.എം.ടി ഗിയർബോക്സുമുള്ള വാഹനമാണ് പഞ്ച്.
വാഹനത്തിെൻറ എൻജിൻ വിശദാംശങ്ങൾ, ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 83-എച്ച്പി 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പ്രതീക്ഷിക്കുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും. ഒരു എഎംടി ഗിയർബോക്സും ശക്തമായ ടർബോ-പെട്രോൾ ഓപ്ഷനും പ്രതീക്ഷിക്കപ്പെടുന്നു.
തുടക്കത്തിൽ പഞ്ചിന് നേരിട്ടുള്ള എതിരാളികൾ ഉണ്ടാകില്ല. മാരുതി സുസുകി ഇഗ്നിസ് പോലുള്ള ഉയർന്ന റൈഡിങ് പൊസിഷനുള്ള ഹാച്ച്ബാക്കുകളും നിസ്സാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള കോംപാക്റ്റ് എസ്യുവികളുമായിരിക്കും എതിരാളികൾ.

