Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tata Motors to increase prices of CVs from next month
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാണിജ്യ വാഹനങ്ങൾക്ക്...

വാണിജ്യ വാഹനങ്ങൾക്ക് വിലകൂട്ടുമെന്ന്​ ഇന്ത്യൻ നിർമാതാവ്​; വർധനവ്​ രണ്ട്​ ശതമാനം

text_fields
bookmark_border

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്​സ്​ വില വർധനവിനൊരുങ്ങുന്നു. വാണിജ്യ വാഹന ശ്രേണിക്ക് 2021 ഒക്ടോബ൪ ഒന്നു മുതൽ വില വ൪ധിപ്പിക്കാനാണ്​ കമ്പനി തീരുമാനം. ബേസ് മോഡലുകൾക്കും വിവിധ വേരിയൻറുകൾക്കും രണ്ട് ശതമാനം വില വ൪ധനയാണ് പ്രാബല്യത്തിൽ വരിക.


സ്റ്റീൽ ഉൾപ്പടെ വിവിധ​ ലോഹങ്ങൾ മറ്റ്​ നിർമാണ സാമഗ്രികൾ എന്നിവയുടെ വിലക്കയറ്റമാണ്​ വാഹനങ്ങളുടെ വില വ൪ധിപ്പിക്കാ൯ കാരണമെന്ന്​​ ടാറ്റ അധികൃതർ പറയുന്നു. നി൪മാണ വേളയിൽ വില വ൪ധനയുടെ ഒരു ഭാഗം സ്വന്തമായി വഹിച്ചുകൊണ്ട് വിലക്കയറ്റം പിടിച്ചുനി൪ത്താ൯ കമ്പനി ശ്രമിച്ചിട്ടുണ്ട്. എന്നാൽ ബിസിനസ്​ നിലനിർത്താൻ അതും പോരാതെവന്നിരിക്കുകയാണെന്നും ടാറ്റ അധികൃതർ പറയുന്നു​.


നേരത്തേ തങ്ങളുടെ പാസഞ്ചർ വാഹനങ്ങൾക്ക്​ ടാറ്റ വില വർധിപ്പിച്ചിരുന്നു. എല്ലാ മോഡലുകളിലും ശരാശരി 0.8%വർധനവാണ്​ കമ്പനി നടപ്പാക്കിയത്​. 2021 മേയിലും ടാറ്റ തങ്ങളുടെ കാറുകളുടെ വില വർധിപ്പിച്ചു. ചില മോഡലുകൾക്ക് 36,000 രൂപവരെ അന്ന്​ വർധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tataprice hikeTata Motorscommercial vehicles
News Summary - Tata Motors to increase prices of CVs from next month
Next Story