Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅള്‍ട്രാ ടി7​;...

അള്‍ട്രാ ടി7​; ടാറ്റയുടെ അർബൻ ട്രക്ക്​

text_fields
bookmark_border
അള്‍ട്രാ ടി7​; ടാറ്റയുടെ അർബൻ ട്രക്ക്​
cancel

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നഗര ഗതാഗതത്തിന് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എല്‍എസ്‌വി) അള്‍ട്രാ ടി.7 വിപണിയിൽ അവതരിപ്പിച്ചു. 4 ടയര്‍, 6 ടയര്‍ കോമ്പിനേഷനുകളില്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം സഹിതമാണ് അള്‍ട്രാ ടി.7 എത്തുന്നത്. 4എസ്പിസിആര്‍ എന്‍ജിന്‍ കരുത്തുപകരുന്ന ട്രക്ക്​ 1200 മുതല്‍ 2200 വരെ ആര്‍പിഎമ്മില്‍ 100എച്ച്​.പി കരുത്തും 300എൻ.എം ടോര്‍ക്കും ഉത്​പാദിപ്പിക്കും.


ശക്​തമായ മോഡുലാര്‍ ഷാസി ഡിസൈനാണ്​ വാഹനത്തിന്​. റേഡിയല്‍ ട്യൂബ് ലെസ് ടയറുകള്‍ ഉയര്‍ന്ന ഇന്ധനക്ഷമതയും ലഭ്യമാക്കും. പ്രവര്‍ത്തനക്ഷമത, ഡ്രൈവിംഗ് കംഫര്‍ട്ട്, സൗകര്യങ്ങള്‍, കണക്ടിവിറ്റി എന്നിവയ്‌ക്കൊപ്പം മികച്ച സുരക്ഷയും വാഹനത്തിനുണ്ട്​ ടാറ്റ അധികൃതർ അവകാശപ്പെട്ടു. ക്രാഷ്-ടെസ്റ്റ് പൂര്‍ത്തിയാക്കിയ ക്യാബിന്‍, അധിക സുരക്ഷ നല്‍കുന്ന കരുത്തുറ്റ എയര്‍ ബ്രേക്കുകള്‍, ക്രമീകരിക്കാവുന്ന സീറ്റിംഗ് പൊസിഷനുകള്‍, ടില്‍റ്റ്-ആന്‍ഡ് ടെലിസ്‌കോപിക് പവര്‍ സ്റ്റിയറിംഗ്, ഡാഷ് മൗണ്ടഡ് ഗിയര്‍ ഷിഫ്റ്റര്‍ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.

മ്യൂസിക് സിസ്റ്റം, യുഎസ്ബി ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ട്, വിശാലമായ സ്‌റ്റോറേജ് സ്‌പെയ്‌സ് എന്നിവയും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. ക്ലിയര്‍-ലെന്‍സ് ഹെഡ്‌ലാംപുകളും എല്‍ഇഡി ടെയ്ല്‍ ലാംപുകളും ആകർഷകമാണ്​. ഇ-കൊമേഴ്‌സ് ഉത്പന്നങ്ങള്‍, എഫ്എംസിജി, വാണിജ്യ ഉത്പന്നങ്ങള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, അവശ്യസാധനങ്ങള്‍, എല്‍പിജി സിലിണ്ടറുകള്‍ തുടങ്ങിയവയുടെ ഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ വാഹനമാണിതെന്ന്​ ടാറ്റ അധികൃതർ അവകാശപ്പെട്ടു. ഏഴ് ടണ്‍ ജിവിഡബ്ല്യു വിഭാഗത്തില്‍ ഏറ്റവുമുയര്‍ന്ന പേലോഡ് ശേഷിയും ട്രക്കിനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata motorsautomobileUltra T.7tata truck
Next Story