Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒളിമ്പിക്​സിലെ...

ഒളിമ്പിക്​സിലെ പരാജിതരെ ചേർത്തുപിടിച്ച്​ ടാറ്റ​, വെങ്കലത്തിന്​​ അടുത്തെത്തിയവർക്ക്​ ആൾട്രോസ്​ സമ്മാനം

text_fields
bookmark_border
Tata Motors felicitates Indian Olympic athletes, who missed Bronze
cancel

രാജ്യത്തെ ഏറ്റവും മാനുഷിക മൂല്യമുള്ള കോർപ്പറേറ്റ്​ എന്നാണ്​ ടാറ്റ​ അറിയപ്പെടുന്നത്​. രാജ്യമൊട്ടുക്കുമുള്ള സ്​കൂളുകളും ആശുപത്രികളുമൊക്കെ അതിന്​ തെളിവാണ്​. ഒളിമ്പിക്​സ്​ താരങ്ങൾക്ക്​ സമ്മാനം പ്രഖ്യാപിച്ചപ്പോഴും മാനവികത മുറുകെപ്പിടിക്കുകയാണ്​​ ടാറ്റ. മറ്റുള്ളവർ വിജയികളെ ചേർത്തുപിടിച്ചപ്പോൾ ടാറ്റ പരാജിതരോടൊപ്പം നിൽക്കാനാണ്​ തീരുമാനിച്ചത്​. ഒളിമ്പിക്​സിൽ വെങ്കല മെഡലിന്​ അടുത്ത്​ കാലിടറി വീണവർക്ക്​ സമ്മാനമായി ആൾട്രോസ്​ ഹാച്ച്​ ബാക്ക്​ നൽകിയിരിക്കുകയാണ്​ ടാറ്റ​.


ടോക്കിയോ ഒളിമ്പിക്​സിൽ വെങ്കലത്തിന്​ സമീപം കാലിടറി വീണ 24 ഇന്ത്യൻ അത്ലറ്റുകൾക്കാണ്​ ടാറ്റ ആൾട്രോസ് ഹാച്ച്ബാക്ക് സമ്മാനിച്ചത്​. ഹൈ സ്ട്രീറ്റ് ഗോൾഡ് നിറത്തിൽ പൂർത്തിയാക്കിയ സ്​പെഷൽ ആൾട്രോസുകളാണ്​ ടാറ്റ അത്​ലറ്റുകൾക്ക്​ നൽകുന്നത്​. ഇന്ത്യൻ വനിതാ ഹോക്കി ടീം നായിക റാണി രാംപാലും മറ്റ്​ ടീം അംഗങ്ങളും ബോക്​സിങ്​ താരങ്ങളായ പൂജാ റാണി, സതീഷ് കുമാർ തുടങ്ങിയവർവരെ ഡൽഹിയിൽ നടന്ന അനുമോദന ചടങ്ങിൽ പങ്കെടുത്തു.

'ടോകിയോ ഒളിമ്പിക്​സിൽ അവർ കാണിച്ച പ്രതിബദ്ധതയിലും അചഞ്ചലമായ അർപ്പണ മനോഭാവത്തിലും ഞങ്ങൾ അഭിമാനിക്കുന്നു. അവരുടെ കഠിനാധ്വാനത്തെ അംഗീകരിച്ചുകൊണ്ട്, പ്രീമിയം ഹാച്ച്ബാക്കുകളിലെ സുവർണ താരമായ ആൾട്രോസ് സമ്മാനിക്കുന്നതിൽ ഞങ്ങൾക്ക്​ സന്തോഷമുണ്ട്​. താരങ്ങളുടെ ഭാവിയിലേക്ക്​ എല്ലാ ആശംസകളും നേരുന്നു. വരും വർഷങ്ങളിൽ, അവർ രാജ്യത്തിന് കൂടുതൽ വിജയങ്ങൾ കൊണ്ടുവരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു'-ടാറ്റ മോട്ടോഴ്​സ്​ പാസഞ്ചർ വെഹിക്കിൾ ബിസിനസ് പ്രസിഡൻറ്​ ശൈലേഷ് ചന്ദ്ര പറഞ്ഞു.


മെഡൽ നേടാത്ത ഇന്ത്യൻ അത്‌ലറ്റുകൾക്ക് കാർ സമ്മാനിച്ച ആദ്യ നിർമ്മാതാവാണ് ടാറ്റ. മെഡൽ ജേതാക്കളായ മീരാഭായ് ചാനു, ലോവ്ലിന ബോർഗോഹെയ്ൻ, രവികുമാർ ദഹിയ, ബജ്‌റംഗ് പുനിയ എന്നിവർക്ക് റെനോ ഇതിനകം കിഗർ എസ്‌യുവികൾ സമ്മാനിച്ചിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്​സിൽ ഇന്ത്യയുടെ ഏക സ്വർണ്ണ മെഡൽ നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരു XUV700 സമ്മാനിക്കുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tata MotorsAltrozOlympic athletesfelicitate
Next Story