Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tata Harrier, Safari get new XTA+ variants
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_right87,000 രൂപ വരെ വില...

87,000 രൂപ വരെ വില കുറയും, ഹാരിയറിനും സഫാരിക്കും​ പുതിയ വേരിയൻറുമായി ടാറ്റ

text_fields
bookmark_border

എസ്​.യു.വികളായ ഹാരിയറിനും സഫാരിക്കും പുതിയ വേരിയൻറുകൾ അവതരിപ്പിച്ച്​ ടാറ്റ മോ​േട്ടാഴ്​സ്​. എക്​സ്​.ടി.എ പ്ലസ്​ എന്ന്​ പേരിട്ടിരിക്കുന്ന വകഭേദം ഏറ്റവും ഉയർന്ന​ മോഡലായ എക്​സ്​.ഇസഡ്​.എക്ക്​​ തൊട്ടുതാഴെയായാണ്​ വരുന്നത്​. ഏറ്റവും ഉയർന്ന മോഡൽ വാങ്ങാൻ താൽപ്പര്യമില്ലാത്തവർക്ക്​ കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യങ്ങൾ നൽകുകയാണ്​ പുതിയ വേരിയൻറിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്​. ഒാ​േട്ടാമാറ്റിക്​ മോഡലുകളായ ഇവക്ക്​ വില താര​തമ്യേന കുറവാണ്​. ഹാരിയർ എക്​സ്​.ടി.എ പ്ലസിന്,​ തൊട്ടുമുകളിലുള്ള എക്​സ്​.ഇസഡ്​.എയേക്കാൾ 47,000 രൂപ കുറവാണ്​. സഫാരിക്കാണെങ്കിൽ ഉയർന്ന വകഭേദത്തേക്കാൾ 87000 രൂപയും വില കുറയുൃ​. ഹാരിയറിൽ പുതിയ വേരിയൻറ്​ ഡാർക്​ എഡിഷൻ മോഡലിലും ലഭ്യമാകും.


17 ഇഞ്ച് അലോയ്​കൾ, ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കീ-ലെസ് ഗോ, റിയർ വ്യൂ ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പ്, വൈപ്പറുകൾ പോലുള്ള പ്രത്യേകതകളെല്ലാം പുതിയ ഹാരിയറിൽ ലഭ്യമാകും. ആറ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​ ഗിയർബോക്​സാണ്​ നൽകിയിട്ടുള്ളത്​. ക്രൂസ് കൺട്രോൾ, പനോരമിക് സൺറൂഫ്, സുരക്ഷക്കായി ഇരട്ട എയർബാഗുകൾ, എ.ബിഎസ്, ഇഎസ്​പി, ട്രാക്ഷൻ കൺട്രോൾ എന്നിവയും നൽകിയിട്ടുണ്ട്​.

സഫാരിയിലെത്തിയാൽ, പനോരമിക് സൺറൂഫ്, ഓട്ടോ ഹെഡ്‌ലാമ്പ്, വൈപ്പറുകൾ, കീലെസ് ഗോ, ആംബിയൻറ്​ ലൈറ്റിങ്​, 18 ഇഞ്ച് അലോയ്​കൾ, ടയർ പ്രഷർ മോണിറ്റർ, കണക്റ്റഡ് കാർ ടെക്‌നോടുകൂടിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​.


എംജി ഹെക്ടർ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്ക് തുടങ്ങിയ മിഡ്-സൈസ് അഞ്ച് സീറ്റർ എസ്‌യുവികളാണ്​ ഹാരിയറി​െൻറ എതിരാളികൾ. എം‌ജി ഹെക്​ടർ പ്ലസ്, മഹീന്ദ്ര XUV700, ഹ്യുണ്ടായ് അൽകാസർ എന്നിങ്ങനെ മൂന്ന് നിരകളുള്ള എസ്‌യുവികളുമായാണ്​ സഫാരി വിപണിയിൽ ഏറ്റുമുട്ടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SafariTataHarriernew variants
Next Story