Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പട്ടാള പച്ചയുമായി ഹാരിയർ കാമോ എഡിഷൻ
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightപട്ടാള പച്ചയുമായി...

പട്ടാള പച്ചയുമായി ഹാരിയർ കാമോ എഡിഷൻ

text_fields
bookmark_border

ഉത്സവ കാലത്ത്​ എസ്‌യുവി വാങ്ങുന്നവരെ ആകർഷിക്കുന്നതിന് ഹാരിയറി​െൻറ ​ പ്രത്യേക പതിപ്പുമായി ടാറ്റ. വാഹനത്തിന്​ നിരവധി പ്രത്യേകതകളുണ്ടെങ്കിലും കാമോ ഗ്രീൻ ബോഡി കളറാണ് ഏറ്റവും ആകർഷകം. R17 ബ്ലാക്ക്സ്റ്റോൺ അലോയ്​കളും കാമോ ബാഡ്​ജും വാഹനത്തി​െൻറ ഭംഗി കൂട്ടുന്നുണ്ട്​. ഉള്ളിൽ ബ്ലാക്ക്സ്റ്റോൺ മാട്രിക്സ് ഡാഷ്‌ബോർഡ്, പ്രീമിയം ബെനെക്- കാലിക്കോ ബ്ലാക്ക്സ്റ്റോൺ ലെതർ സീറ്റുകൾ കോൺട്രാസ്റ്റ് കാമോ ഗ്രീൻ സ്റ്റിച്ച്, ഗൺമെറ്റൽ ഗ്രേയിലെ ഇൻറീരിയറുകൾ എന്നിവ ലഭിക്കും.

പുതുതായി അവതരിപ്പിച്ച നിരവധി ആക്‌സസറികളും വാഹനത്തിൽ നൽകിയിട്ടുണ്ട്. പ്രത്യേക കാമോ ഗ്രാഫിക്സ്, ബോണറ്റിലെ ഹാരിയർ മാസ്കറ്റ്, റൂഫ്​ റെയിലുകൾ, വശങ്ങളിൽ സ്റ്റെപ്പുകൾ, മുന്നിൽ പാർക്കിങ്​ സെൻ‌സറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്യാബിന് ബാക്ക് സീറ്റ് ഓർഗനൈസർ, സൺഷെയ്ഡുകൾ, ത്രീ ഡി മാറ്റുകളും ത്രീ ഡി ട്രങ്ക് മാറ്റുകളും, ആൻറി-സ്​കിഡ് ഡാഷ് മാറ്റുകളും ലഭിക്കും. ഈ ആക്‌സസറികൾ കാമോ സ്റ്റെൽത്ത്, കാമോ സ്റ്റെൽത്ത് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ ലഭ്യമാണ്​. ഇവ ലഭിക്കണമെങ്കിൽ 26,999 രൂപ അധികം മുടക്കണം.

ഹാരിയറിലെ എക്സ് ടി വേരിയൻറിൽ നിന്നുള്ള മാനുവൽ ട്രാൻസ്മിഷനിലും എക്സ്ഇസഡ് വേരിയൻറിൽ നിന്നുള്ള ഓട്ടോമാറ്റിക് ട്രാൻസ്​മിഷനിലും കാമോ പതിപ്പ് ലഭ്യമാകുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഉത്സവ സീസണിൽ കാമോ പതിപ്പ്​ കുടുതൽ വിൽക്കുമെന്നാണ്​ ടാറ്റയുടെ കണക്കുകൂട്ടൽ.16.50 ലക്ഷമാണ്​ മാനുവൽ ട്രാൻസ്​മിഷ​െൻറ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata motorsTata HarrierCAMO editionHarrier CAMO edition
Next Story