1500 ഇലക്ട്രിക് ബസുകൾക്ക് ഓർഡർ സ്വന്തമാക്കി ടാറ്റ
text_fieldsഒറ്റയടിക്ക് 1500 ഇലക്ട്രിക് ബസുകളുടെ ഓർഡർ സ്വന്തമാക്കി ടാറ്റ. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനായാണ് (ഡി.ടി.സി) ടാറ്റ മോട്ടോഴ്‍സ് ബസുകൾ ഒരുക്കുക. കൺവർജൻസ് എനർജി സർവിസസ് ലിമിറ്റഡിന് കീഴിലുള്ള ടെൻഡർ വഴിയാണ് ഓർഡർ സ്വന്തമാക്കിയതെന്ന് ടാറ്റ മോട്ടോഴ്‍സ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഇലക്ട്രിക് ബസുകൾക്കായുള്ള ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്‍റെ ഏറ്റവും ഉയർന്ന ഓർഡറാണിത്.
കരാർ പ്രകാരം ടാറ്റ മോട്ടോഴ്‍സ് നിർമിച്ച 12 മീറ്റർ എയർ കണ്ടിഷൻഡ് ലോ ഫ്ളോർ ഇലക്ട്രിക് ബസുകളുടെ വിതരണവും പരിപാലനവും 12 വർഷത്തേക്ക് കമ്പനി നിർവഹിക്കും. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും മിതമായ നിരക്കിലുള്ളതുമായ പൊതുഗതാഗതം സാധ്യമാക്കുന്നതിനുള്ള ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യയാണ് ടാറ്റ സ്റ്റാർബസ് ഇലക്ട്രിക് ബസുകൾ നൽകുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. നിലവിൽ വാണിജ്യ വാഹനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമാതാക്കളാണ് ടാറ്റ മോട്ടോഴ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

