Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാറൻറിയും സൗജന്യ...

വാറൻറിയും സൗജന്യ സർവ്വീസും നീട്ടി ടാറ്റാ മോ​േട്ടാഴ്​സ്​; ഉപഭോക്​താക്കൾക്ക്​ ആശ്വാസം

text_fields
bookmark_border
Tata extends warranty, free service period due to lockdown
cancel

വാഹനങ്ങളു​ടെ വാറൻറിയും സൗജന്യ സർവീസ്​ കാലയളവും നീട്ടി ടാറ്റ മോ​േട്ടാഴ്​സ്​. ജൂൺ 30 വരെയാണ്​ രണ്ടും നീട്ടിയിരിക്കുന്നത്​. രാജ്യത്തുടനീളമുള്ള ലോക്​ഡൗൺ‌ കാരണം നിരവധിപേർക്ക് വാഹനത്തി​െൻറ ഷെഡ്യൂൾഡ്​‌ അറ്റകുറ്റപ്പണികൾ‌ നടത്താൻ‌ കഴിഞ്ഞിരുന്നില്ല. ഇതാണ്​ പുതിയ തീരുമാനത്തിന്​ കാരണം. ഏപ്രിൽ ഒന്നിനും മെയ് 31 നും ഇടയിൽ വാറണ്ടിയും സൗജന്യ സർവ്വീസ്​ കാലാവധിയും (കിലോമീറ്ററല്ല) അവസാനിക്കുന്ന ഉപഭോക്താക്കൾക്കാണ്​ പുതിയ തീരുമാനത്തി​െൻറ ഫലം ലഭിക്കുക.


'കോവിഡ് നിയന്ത്രണങ്ങൾ കാരണം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക്​ വാഹനം ഷോറൂമിൽ കൊണ്ടുവരാൻ കഴിയില്ല. ഷെഡ്യൂൾ‌ ചെയ്‌ത അറ്റകുറ്റപ്പണികൾ‌ ഇങ്ങിനെ മുടങ്ങിയിട്ടുണ്ട്​. അതിനാൽ‌, വാറൻറിയും സൗജന്യ സർവീസ്​ പീരീഡും ലോക്​ഡൗൺ സമയത്ത് കാലഹരണപ്പെടുന്നത് വെല്ലുവിളിയാണ്. അതാണ്​ പുതിയ തീരുമാനത്തിന്​ കാരണം'-ടാറ്റ മോട്ടോഴ്‌സ്​ കസ്റ്റമർ കെയർ മേധാവി ഡിംപിൾ മേത്ത പറഞ്ഞു.ടാറ്റ മോട്ടോഴ്‌സിന് പുറമെ, മാരുതി സുസുകി, ടൊയോട്ട എന്നിവയും വാറൻറി, സൗജന്യ സർവീസ്​ കാലയളവ് എന്നിവ നീട്ടുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്.


ടാറ്റയുടെ ഭാവി പദ്ധതികൾ

2021 ൽ എച്ച്ബിഎക്​സ്​ മൈക്രോ എസ്‌യുവി കമ്പനി അവതരിപ്പിക്കും. ഇത് എഎംടി ഗിയർബോക്​സിലും ഉണ്ടാകും. ടിയാഗോയ്ക്കും ആൾ‌ട്രോസിനും ഇടയിലായിരിക്കും എച്ച്ബി‌എക്​സ്​ സ്ഥാനം പിടിക്കുക. മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര കെ‌യുവി 100, വരാനിരിക്കുന്ന ഹ്യുണ്ടായ് എ‌എക്​സ്​ മൈക്രോ എസ്‌യുവി എന്നിവരായിരിക്കും പ്രധാന എതിരാളികൾ. 4.5മുതൽ-7.5 ലക്ഷംവരെയായിരിക്കും വില പ്രതീക്ഷിക്കുന്നത്​. ടാറ്റാ നിലവിൽ ടിയാഗോ, ആൾട്രോസ് ഹാച്ച്ബാക്കുകൾ, തിഗോർ സെഡാൻ, നെക്‌സൺ, ഹാരിയർ, സഫാരി എസ്‌യുവികൾ എന്നിവ രാജ്യത്ത്​ വിൽക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:warrantytatamotorsservice period#Covid19
Next Story