ടാറ്റയുടെ കറുത്ത കുതിരകൾ നിരത്തിൽ; നെക്‌സൺ, ആൾട്രോസ്, നെക്‌സൺ ഇ.വി എന്നിവ ഇനി ഡാർക് എഡിഷനിലും
text_fieldsജനപ്രിയ വാഹനങ്ങളായ നെക്‌സൺ, ആൾട്രോസ് നെക്‌സൺ ഇ.വി എന്നിവക്ക് പുതിയൊരു വകഭേദംകൂടി അവതരിപ്പിച്ച് ടാറ്റ. കറുപ്പിെൻറ അഴകുമായി ബ്ലാക് എഡിഷൻ വാഹനങ്ങളാണ് നിരത്തിൽ എത്തിയിരിക്കുന്നത്. ഇതോടൊപ്പം നേരത്തേ ഉണ്ടായിരുന്ന ഹാരിയർ ബ്ലാക് എഡിഷനെ പരിഷ്കരിച്ചും അവതരിപ്പിച്ചിട്ടുണ്ട്. പുതിയ വാഹനങ്ങൾക്ക് സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ 45,000 രൂപ വരെ വില കൂടുതലാണ്. പരിഷ്കരിച്ച ഹാരിയർ ഡാർക് എഡിഷന് വലിയ അലോയ്കളും സൗന്ദര്യവർധക മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. 2019 ൽ ആണ് ഹാരിയർ എസ്‌യുവിയിൽ ആദ്യമായി ഡാർക് എഡിഷൻ പായ്ക് അവതരിപ്പിക്കുന്നത്.
ആൽട്രോസ്, നെക്‌സൺ, നെക്‌സൺ ഇവി എന്നിവയിലും ഇതിന് സമാനമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. അകത്തും പുറത്തും കറുപ്പിൽ പൊതിഞ്ഞ തീം ആണ് വാഹനങ്ങളുടെ പ്രത്യേകത. ഹാരിയർ ഡാർകിന് ലഭിച്ച മികച്ച സ്വീകരണമാണ് മറ്റ് വാഹനങ്ങൾക്കും ഇതേമാറ്റം വരുത്താൻ ടാറ്റയെ പ്രേരിപ്പിച്ചത്. ഹാരിയർ ഡാർക് എഡിഷന് 18.04 ലക്ഷത്തിലാണ് വില ആരംഭിക്കുന്നത്. പെട്രോൾ എക്സ്.ഇസഡ് പ്ലസ് വേരിയൻറിലാണ് ആൾട്രോസ് ഡാർക് എഡിഷൻ ലഭ്യമാവുക. നെക്‌സൺ ഡാർക് എഡിഷൻ എക്സ്.ഇസഡ് പ്ലസ് , എക്സ്.ഇസഡ്.എ പ്ലസ്, എക്സ്.ഇസഡ് പ്ലസ് (ഒ), എക്സ്.ഇസഡ്.എ പ്ലസ് (ഒ) എന്നിവയിൽ ലഭ്യമാണ്. നെക്‌സൺ ഇവി ഡാർക് പതിപ്പ് എക്സ്.ഇസഡ് പ്ലസ്, എക്സ്.ഇസഡ് പ്ലസ് ലക്സ് എന്നിവയിലാകും ലഭിക്കുക.
ഹാരിയറിലേതുപോലെയുള്ള ബ്ലാക് എഡിഷൻ ബാഡ്ജിങും സൈഡ് ഫെൻഡറുകളിൽ ലോഗോയും പുതിയ വാഹനങ്ങളിലും നൽകിയിട്ടുണ്ട്. എഞ്ചിനിലോ മറ്റ് മെക്കാനിക്കൽ ഘടകങ്ങളിലോ മാറ്റങ്ങളൊന്നുമില്ല. എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരും. സ്റ്റാൻഡേർഡ് 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ച് നെക്‌സൺ, ആൾട്രോസ് ഡാർക് പതിപ്പ് വിൽക്കും. നെക്‌സൺ ഇവി ഡാർക് പതിപ്പിനും യാന്ത്രിക മാറ്റങ്ങളൊന്നും ലകിയിട്ടില്ല. 30.2 കിലോവാട്ട്സ് ബാറ്ററി പായ്ക്കിനൊപ്പം 129 എച്ച്പി ഇലക്ട്രിക് മോട്ടോറാണ് സ്റ്റാൻഡേർഡ് ഇലക്ട്രിക് എസ്‌യുവിക്ക് കരുത്തുപകരുന്നത്.
ഒരൊറ്റ ചാർജിൽ 312 കിലോമീറ്റർ പരിധിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആൾട്രോസ് എക്സ്.ഇസഡ് പ്ലസ് വേരിയൻറിെൻറ ഡാർക് എഡിഷൻ പതിപ്പിെൻറ വില 8.71ലക്ഷമാണ്. നെക്‌സൺ എക്സ്.ഇസഡ് പ്ലസ് പെട്രോൾ ഡാർകിന് 10.40ലക്ഷം വിലവരും. നെക്‌സൺ ഇ.വി എക്സ്.ഇസഡ് പ്ലസ് വേരിയൻറിെൻറ ബ്ലാക് എഡിഷന് 15.99 ലക്ഷത്തിലാണ് വില ആരംഭിക്കുന്നത്.