മൂന്നര വർഷംകൊണ്ട് 10 ലക്ഷം കാറുകൾ നിർമിച്ച് മാരുതി പ്ലാൻറ്
text_fieldsസുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് (എസ്എംജി) തങ്ങളുടെ പ്ലാൻറിൽ ദശലക്ഷം കാറുകൾ ഉത്പാദിപ്പിക്കുകയെന്ന നാഴികക്കല്ല് പിന്നിട്ടു. മൂന്ന് വർഷവും ഒമ്പത് മാസവും കൊണ്ടാണീ നേട്ടം കൈവരിക്കാനായത്. ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി വിവിധ മോഡലുകൾ സുസുക്കി മോട്ടോർ ഗുജറാത്ത് നിർമ്മിക്കുന്നുണ്ട്. ബലേനോ, സ്വിഫ്റ്റ്, ടൊയോട്ട ഗ്ലാൻസ എന്നിവയാണ് പ്രധാനമായും പ്ലാൻറിൽ ഉത്പാദിപ്പിക്കുന്നത്.
2017 ഫെബ്രുവരിയിൽ ബലേനോയുടെ നിർമ്മാണത്തോടെയാണ് പ്ലാൻറ് പ്രവർത്തനം ആരംഭിച്ചത്. 2018 ജനുവരി മുതൽ സ്വിഫ്റ്റ് ഹാച്ച്ബാക്കും നിർമ്മിക്കുന്നു. രണ്ട് മോഡലുകളും ഇന്ത്യയിൽ വിൽക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. 2019 സാമ്പത്തിക വർഷം സുസുക്കി ഏകദേശം 1.44 ദശലക്ഷം യൂണിറ്റുകൾ (വർഷം തോറും 82 ശതമാനം) വിറ്റഴിച്ചിട്ടുണ്ട്. ഏകദേശം 1.58 ദശലക്ഷം യൂണിറ്റുകൾ (വർഷം തോറും 85 ശതമാനം) ഉത്പാദിപ്പിക്കുകയും ചെയ്തു. ഇതിൽ 25 ശതമാനവും എസ്എംജിയിലാണ് നിർമിച്ചത്. വർഷം തോറും 4,10,000 യൂണിറ്റുകൾ ഇപ്രകാരം നിർമിച്ചിട്ടുണ്ട്.
മാരുതി സുസുക്കിയുടെ ഭാവി
2021 െൻറ തുടക്കത്തിൽ കമ്പനി നെക്സ്റ്റ്-ജെൻ സെലേറിയോ അവതരിപ്പിക്കും. കൂടാതെ ഇന്ത്യൻ വിപണിയിലെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിന് മിഡ് സൈക്കിൾ അപ്ഡേറ്റും തയ്യാറാക്കുന്നുണ്ട്. ഒാഫ് റോഡറായ ജിംനിയുടെ റോഡ് പരിശോധനയും രാജ്യത്ത് ആരംഭിച്ചു. ഭാവിയിൽ ജിംനിയെ ഇന്ത്യയിൽ നിർമിക്കുമെന്നാണ് സൂചന. മൂന്ന്, അഞ്ച് വാതിലുകളുള്ള മോഡലുകളായാവും ഇവ വിപണിയിൽ എത്തുക.

