Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right​മറ്റേത്​ പ്രോ, ഇത്​...

​മറ്റേത്​ പ്രോ, ഇത്​ ലൈറ്റ്​, ജിംനിക്ക്​ പുതിയൊരു പതിപ്പുമായി സുസുക്കി

text_fields
bookmark_border
Suzuki Jimny Lite revealed for overseas markets
cancel

ഇന്ത്യൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിൽ ഒന്നാണ്​ സുസുക്കി ജിംനി. ഇനിയും ഇൗ എസ്​.യു.വിയെ ഇന്ത്യൻ മാർക്കറ്റിൽ എത്തിക്കാൻ സുസുക്കി തയ്യാറായിട്ടില്ല. ഇന്ത്യയിൽ നിർമിച്ച്​ കയറ്റുമതി ചെയ്യുന്ന വാഹനംകൂടിയാണിത്​. അതിനിടെയാണ്​ ജിംനിയുടെ പുതിയൊരു പതിപ്പ്​ പുറത്തിറക്കാൻ സുസുക്കി തീരുമാനിച്ചിരിക്കുന്നത്​. ജിംനി ലൈറ്റ്​ എന്നാണ്​ പുതിയ വാഹനത്തി​െൻറ പേര്​. ജിംനിയുടെ വിലകുറഞ്ഞ പതിപ്പാണിതെന്ന്​ പറയാം. വാഹനം ആദ്യം ജപ്പാനിൽ നിർമിച്ച്​ ഓസ്‌ട്രേലിയയിൽ വിൽക്കാനാണ്​ നീക്കം നടക്കുന്നത്​. 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ്​ വാഹനം നിരത്തിലെത്തുക.


എന്താണ് വ്യത്യസ്​തത?

ആഗോളതലത്തിൽ വിൽക്കുന്ന ജിംനി സിയേറയിൽനിന്ന്​ ചില സവിശേഷതകളും ആഡംബരങ്ങളും ഒഴിവാക്കിയാണ് ജിംനി ലൈറ്റ് വരുന്നത്. ജിംനി ലൈറ്റിൽ അലോയ് വീലുകളിൽ ലഭ്യമാകില്ല. പകരം കറുത്ത സ്റ്റീൽ വീലുകൾ ലഭിക്കും. സ്​മാർട്ട്പ്ലേ ഇൻഫോടെയ്ൻമെൻറ്​ സിസ്​റ്റവും ഒഴിവാക്കും. പക്ഷേ മാരുതി സുസുക്കി മിഡ്-സ്പെക്കിൽ കാണുന്നതുപോലെയുള്ള 2-ഡിൻ ഓഡിയോ സിസ്​റ്റം ഉൾപ്പെടുത്തും. ഫോഗ് ലാമ്പുകൾ, പ്രൊജക്​ടർ ഹെഡ്‌ലാമ്പുകൾ എന്നിവയും ലൈറ്റിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ​മെക്കാനിക്കൽ മാറ്റങ്ങളൊന്നും വാഹനത്തിന്​ ഉണ്ടാകില്ല.



സാധാരണ ജിംനിയിൽ കാണുന്ന 102 എച്ച്പി 1.5 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും ലൈറ്റിനും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്​മിഷനും ഒന്നുതന്നെയാണ്​. എസ്‌യുവിയുടെ വിലയേറിയ പതിപ്പുകൾ പോലെ സ്​റ്റാൻഡേർഡ് ഫോർ വീൽ ഡ്രൈവ് ഗിയറും ഇതിലുണ്ട്. രണ്ട്​ ഡോർ വാഹനമായാകും ഇവ നിരത്തിലെത്തുക. ഓസ്‌ട്രേലിയയിൽ ഓഗസ്റ്റിൽ ജിംനി ലൈറ്റ്​ വിൽപ്പനയ്‌ക്കെത്തും. മാരുതി സുസുക്കി ഇതിനകം തന്നെ ജിംനി സിയേറ ഇന്ത്യയിൽ നിർമിക്കുകയും ഒന്നിലധികം അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്​. ജിംനിയുടെ അഞ്ച് വാതിലുകളുള്ള ഫെയ്​സ്​ലിഫ്​റ്റ്​ പതിപ്പ് സമീപ ഭാവിയിൽ ഇന്ത്യയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuzukimarutisuzukiSuzuki JimnyJimny Lite
Next Story