Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിംനിക്കായി ഒരുചുവടുകൂടി; പുത്തൻ വിപണി​ തന്ത്രമൊരുക്കുമെന്ന്​ മാരുതി

text_fields
bookmark_border
Suzuki Jimny 5 door fresh details revealed
cancel

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ജിംനി എസ്​.യു.വിക്കായി ഒരുചുവടുകൂടിവച്ച്​ മാരുതി. ജിംനിക്കായി ഇന്ത്യയിൽ പുത്തൻ വിപണി​ തന്ത്രമൊരുക്കുമെന്ന്​ കമ്പനിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്​തവ പറഞ്ഞു. 'ഞങ്ങൾ ജിംനിക്കായി ഇന്ത്യയിൽ പുതിയൊരു മാർക്കറ്റിങ്​ പ്ലാൻ തയ്യാറാക്കും'എന്നാണ്​ ശശാങ്ക് ശ്രീവാസ്​തവ ഒാ​േട്ടാകാർ ഇന്ത്യയോട്​ പറഞ്ഞത്​. ഇതോടെ വാഹനം വരുമോ എന്നുള്ള വാഹനപ്രേമികളുടെ ആശങ്കകൾക്ക്​ വിരാമമാവുകയാണ്​. എന്നാണ്​ ജിംനി നിരത്തിൽ എത്തുക എന്നത്​ മാത്രമാണ്​ ഇനി അറിയേണ്ടത്​. അത്രയും സൂക്ഷ്​മമായ വിവരങ്ങൾ കമ്പനി ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.


നിലവിലെ സൂചനകൾ പ്രകാരം 2022 ​െൻറ തുടക്കത്തിൽ എസ്‌യുവി വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. 1.5 ലിറ്റർ പെട്രോൾ എഞ്ചിനുള്ള 5-ഡോർ പതിപ്പായിരിക്കും ഇന്ത്യ-സ്പെക്​ ജിംനി. 2021 ടോക്കിയോ മോ​േട്ടാർ ഷോയിൽ പുറത്തിറക്കാനിരുന്ന വാഹനമാണിത്​. കോവിഡ്​ കാരണം ടോക്കിയോ മോ​േട്ടാർ ഷോ മാറ്റിവച്ചിരുന്നു. ടർബോ ചാർജർ എഞ്ചിനും മൈൽഡ്​ ഹൈബ്രിഡ്​ സാ​േങ്കതികവിദ്യയും ജിംനിക്ക്​ നൽകുമെന്നും​ സൂചനയുണ്ട്​. ഇതുവരെ നിർമിച്ചിരുന്ന മൂന്ന് ഡോർ ജിംനികൾ​െക്കാപ്പം അഞ്ച്​ ഡോർ മോഡലും അവതരിപ്പിക്കാൻ നേരത്തേ​ സുസുക്കി തീരുമാനിച്ചിരുന്നു.


ഇന്ത്യ ഉൾപ്പടെ വിപണികളിൽ വാഹനം അവതരിപ്പിക്കാനുള്ള നീക്കത്തിന്​ മുന്നോടിയായാണ്​ പുതിയ നടപടി. നാല്​ മീറ്ററിൽ താഴെ നീളമുള്ള വഹനമാണ്​ പുതിയ ജിംനി. മൂന്ന്​ വാതിൽ വാഹനത്തേക്കാൾ 300 എം.എം വീൽബേസ് കൂടുതലാണ്​. 3,850 എം.എം നീളവും 1,645 എം.എം വീതിയും 1,730 എം.എം ഉയരവും പുതിയ ജിംനിക്കുണ്ട്​. വീൽബേസ് 2,550 മില്ലിമീറ്ററാണ്​. 210 എംഎം ആണ്​ ഗ്രൗണ്ട് ക്ലിയറൻസ്​. 1,190 കിലോഗ്രാം ആണ്​ ഭാരം. ​മൂന്ന്​ ഡോർ മോഡലിനേക്കാൾ 100 കിലോഗ്രാം കൂടുതലാണിത്​.


എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ

1.5 ലിറ്റർ കെ 15 ബി പെട്രോൾ എഞ്ചിനാണ് ജിംനി 5-ഡോറിൽ വരുന്നത്. ജപ്പാനിൽ വിൽക്കുന്ന ജിംനി സിയറയ്ക്ക് സമാനമായി 102 എച്ച്പി കരുത്ത്​ എഞ്ചിന്​ ലഭിക്കും. ജിംനിയുടെ ഇന്ത്യാ പതിപ്പിൽ മാരുതിയുടെ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികത കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്​. 1.5 ലിറ്റർ എഞ്ചിൻ നമ്മുടെ വിപണിയിലെ വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, സിയാസ്, എർട്ടിഗ എന്നിവയിലേതിന് സമാനമാണ്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർക്​ കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടും.

നാല് മീറ്ററിൽ താഴെയാണ്​ നീളമെങ്കിലും 1.5 ലിറ്റർ എഞ്ചിൻ ഉള്ളതിനാൽ ജിംനി​ ലോവർ എക്സൈസ് വിഭാഗത്തിൽ വരില്ല. ജിംനിയിൽ 1.2 ലിറ്റർ എഞ്ചിൻ ഉപയോഗിക്കാൻ സുസുക്കി തീരുമാനിക്കുകയാണെങ്കിൽ മോഡലിന് താഴ്ന്ന എക്സൈസ് ഡ്യൂട്ടിക്ക്​ യോഗ്യത നേടാനാകും. ഇത് വാഹനത്തിന്‍റെ വില രാജ്യത്ത്​ വൻതോതിൽ കുറക്കാൻ സഹായിക്കും.


മാരുതി സുസുക്കി ഇതിനകം മൂന്ന്​ ഡോർ ജിംനിയുടെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്​. വാഹനം നിലവിൽ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്​. ലോഞ്ച് ചെയ്യുമ്പോൾ എസ്‌യുവിയ്ക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളി ഉണ്ടായിരിക്കില്ല. എന്നാൽ വലുതും ശക്തവുമായ മഹീന്ദ്ര ഥാറിന്‍റെയും വരാനിരിക്കുന്ന ഫോഴ്‌സ് ഗൂർഖ എസ്‌യുവിയുടെയും എതിരാളിയായി ഇതിനെ കാണാൻ കഴിയും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story