Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്‌.യു.വികൾക്ക് പ്രിയമേറെ, സെപ്റ്റംബറിൽ വിറ്റത് 1.81 ലക്ഷം പാസഞ്ചർ വാഹനങ്ങൾ: കാർ വിപണിയിൽ തിളങ്ങി മാരുതി സുസുക്കി

text_fields
bookmark_border
എസ്‌.യു.വികൾക്ക് പ്രിയമേറെ, സെപ്റ്റംബറിൽ വിറ്റത് 1.81 ലക്ഷം പാസഞ്ചർ വാഹനങ്ങൾ: കാർ വിപണിയിൽ തിളങ്ങി മാരുതി സുസുക്കി
cancel

രാജ്യത്തെ കാർ വിപണിയിൽ മാരുതി സുസുക്കി മുന്നേറ്റം തുടരുകയാണ്. മാരുതി സുസുക്കി 2026 സെപ്റ്റംബറിൽ 1,81,838 പാസഞ്ചർ വാഹനങ്ങളാണ് വിറ്റത്. 2025 സെപ്റ്റംബറിൽ 1,32,820 വാഹനങ്ങളായിരുന്നു വിൽപന നടത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 36.91 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. 2026 ആഗസ്റ്റിൽ വിറ്റ 1,76,971 വാഹനങ്ങളെ അപേക്ഷിച്ച് സെപ്റ്റംബറിൽ വിൽപന 2.75 ശതമാനമായി ഉയർന്നു. ഉത്സവ സീസണിന്റെ തുടക്കമാണ് വിൽപന ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.

മൊത്തം വിൽപന 2.36 ലക്ഷം

പാസഞ്ചർ വാഹനങ്ങൾക്ക് പുറമേ ലഘു വാണിജ്യ വാഹനങ്ങൾ, മറ്റു വാഹന നിർമാതാക്കൾക്കുള്ള വിതരണം, കയറ്റുമതി എന്നിവ ഉൾപ്പെടെ സെപ്റ്റംബറിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപന 2,36,013 യൂണിറ്റിലെത്തി. 2025 സെപ്റ്റംബറിൽ ഇത് 1,89,665 യൂണിറ്റുകളായിരുന്നു. മൊത്തം വിൽപനയിലെ വളർച്ചക്ക് സംഭാവന നൽകിയത് പാസഞ്ചർ വാഹന വിഭാഗമാണ്.

യൂട്ടിലിറ്റി വാഹന വിൽപന

യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപനയിൽ സെപ്റ്റംബറിൽ മികച്ച വർധനയാണുണ്ടായത്. 2025 സെപ്റ്റംബറിൽ 48,695 യൂണിറ്റുകളായിരുന്ന വിൽപന, 2026 സെപ്റ്റംബറിൽ 78,911 യൂണിറ്റായി ഉയർന്നു. ഏകദേശം 62.05 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത്. ഒരു വർഷത്തിനിടെ 30,216 വാഹനങ്ങളുടെ അധിക വിൽപനയാണ് നടന്നത്. ബ്രെസ്സ, എർട്ടിഗ, ഇ-വിറ്റാര, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ, ജിംനി, വിക്ടോറിസ്, എക്സ്.എൽ-6 തുടങ്ങിയ മോഡലുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

ചെറുകാറുകളുടെ വിൽപന

മിനി, കോംപാക്ട്, ഇടത്തരം വിഭാഗങ്ങളിലെ പാസഞ്ചർ കാറുകളുടെ വിൽപനയും ഉയർന്നു. ഈ വിഭാഗത്തിൽ സെപ്റ്റംബറിൽ 91,887 യൂണിറ്റുകളാണ് വിറ്റത്. 2025 സെപ്റ്റംബറിൽ 74,090 യൂണിറ്റുകളായിരുന്നു വിൽപന. ഇതോടെ 24.02 ശതമാനം വളർച്ച രേഖപ്പെടുത്തി. ആൾട്ടോ, ബലേനോ, സെലേറിയോ, സിയാസ്, ഡിസയർ, ഇഗ്നിസ്, എസ്-പ്രസ്സോ, സ്വിഫ്റ്റ്, വാഗൺ ആർ തുടങ്ങിയ മോഡലുകളാണ് ഈ വിഭാഗത്തിലുള്ളത്. മാരുതിയുടെ ഈക്കോ വാനിന്റെ വിൽപനയും 10.01 ശതമാനം ഉയർന്ന് 11,040 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 10,035 യൂണിറ്റുകളായിരുന്നു വിൽപന.

കയറ്റുമതി

സെപ്റ്റംബറിൽ കയറ്റുമതിയിലും വർധനയുണ്ടായി. 2025 സെപ്റ്റംബറിലെ 42,204 യൂണിറ്റുകളിൽ നിന്ന് കയറ്റുമതി 44,219 യൂണിറ്റായി ഉയർന്നു. 4.77 ശതമാനമാണ് വളർച്ച. മാരുതിയുടെ സൂപ്പർ കാരി ലഘു വാണിജ്യ വാഹനത്തിന്റെ വിൽപന 18.09 ശതമാനം ഉയർന്ന് 3,414 യൂണിറ്റിലെത്തി. മറ്റു വാഹന നിർമാതാക്കൾക്കുള്ള മാരുതിയുടെ വാഹന വിതരണത്തിൽ ഇടിവുണ്ടായി. 2025 സെപ്റ്റംബറിലെ 11,750 യൂണിറ്റുകളിൽ നിന്ന് ഇത് 6,542 യൂണിറ്റായി കുറഞ്ഞു. 44.32 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

മൂന്നാം പാദ വിൽപന

2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപന 6,96,654 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5,50,874 യൂണിറ്റുകളായിരുന്നു വിൽപന. ഇതോടെ മൂന്നാം പാദത്തിൽ 26.46 ശതമാനം വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര പാസഞ്ചർ വാഹന വിൽപന 38.11 ശതമാനം ഉയർന്ന് 5,55,012 യൂണിറ്റായി. ലഘു വാണിജ്യ വാഹന വിൽപന 23.46 ശതമാനം വർധിച്ച് 10,441 യൂണിറ്റിലെത്തി. മൂന്നാം പാദത്തിലെ കയറ്റുമതി 2.14 ശതമാനം കുറഞ്ഞ് 1,08,119 യൂണിറ്റായി. സെപ്റ്റംബറിലെ വിൽപനയും വളർച്ചയും ഇന്ത്യൻ വാഹന വിപണിയിൽ മാരുതി സുസുക്കിയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SUV Sales Surge, Maruti Leads September Market
Next Story