Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹാർലിയിൽ നിന്നൊരു 300...

ഹാർലിയിൽ നിന്നൊരു 300 സി.സി ബൈക്ക്​; എല്ലാവർക്കും ഹാർലിയെന്ന സ്വപ്​നത്തിലേക്ക്​ ഒരുചുവടുകൂടി

text_fields
bookmark_border
Sub-300cc V-twin Harley-Davidson sportster
cancel

വാഹനനിരയിലെ കുഞ്ഞൻ ബൈക്കുമായി ഹാർലി ഡേവിഡ്​സൺ ഉടനെത്തുമെന്ന്​ സൂചന. വി ട്വിൻ എൻട്രി ലെവൽ ബൈക്കാണ്​ ഹാർലിയുടെ ഗ്യാരേജിൽ ഒരുങ്ങുന്നത്​. പുതിയ ബൈക്കിന്‍റെ ചോർന്ന ചിത്രങ്ങൾ വാഹനപ്രേമികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്​. 296 സിസി, ലിക്വിഡ്-കൂൾഡ്, വി-ട്വിൻ എഞ്ചിനാണ്​ ബൈക്കിന്​ കരുത്തുപകരുന്നത്​. പുതിയ വാഹനം ചൈനയിൽ നിന്നാകും പുറത്തിറങ്ങുകയെന്നാണ്​ സൂചന. നിലവിൽ ഹാർലിയുടെ കുഞ്ഞൻ ബൈക്കെന്ന്​ അറിയപ്പെടുന്ന 338 ആർ പോലെ പുതിയ ബൈക്കും ക്വിയാൻജിയാങ്ങുമായി (ബെനെല്ലിയുടെ മാതൃ കമ്പനി) സഹകരിച്ചാണ്​ വികസിപ്പിച്ചിരിക്കുന്നത്​.


ബൈക്ക് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡോക്യുമെ​േന്‍റഷനായി കമ്പനി അപേക്ഷിച്ചതിനാൽ വിശദാംശങ്ങൾ ലഭ്യമായിട്ടുണ്ട്​. ഹാർലിയുടെ ചൈനീസ് വിഭാഗം ബൈക്കിന്‍റെ ടീസർ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പുതിയ ബൈക്കിന്​ എസ്​.ആർ.വി 300 എന്നാണ്​ പേരിട്ടിരിക്കുന്നത്​. ഹാർലിയുടെ പരമ്പരാഗത ഡിസൈനുകൾക്ക് അനുസൃതമായാണ്​ എസ്​.ആർ.വി 300 ഉം ഒരുക്കിയിരിക്കുന്നത്​. നേക്കഡ്​ മോട്ടോർസൈക്കിൾ പോലെ തോന്നിക്കുന്ന 338ആറിൽ നിന്ന് വ്യത്യസ്തമായി, കമ്പനിയുടെ സ്‌പോർട്‌സ്റ്റർ സ്റ്റൈലിങാണ്​ നൽകിയിരിക്കുന്നത്​.


യു.എസ്.ഡി ഫോർക്ക്, ലിക്വിഡ്-കൂളിങ്​ പോലുള്ള ആധുനിക സംവിധാനങ്ങളും ഉണ്ടാകും. 16 ഇഞ്ച് ഫ്രണ്ട് വീലും പിന്നിൽ 15 ഇഞ്ച് യൂനിറ്റും ബൈക്ക് ഉപയോഗിക്കുന്നുണ്ട്​. 129 കിലോമീറ്റർ വേഗത ക്ലെയിം ചെയ്യുന്ന വാഹനത്തിന്​ എബി‌എസും ഉണ്ട്. 296 സിസി, വി-ട്വിൻ എഞ്ചിൻ 35 എച്ച്പി കരുത്ത് ഉത്​പാദിപ്പിക്കും. 163 കിലോഗ്രാം ആണ് ഭാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harley-Davidsonsmall bikeSub 300cc
Next Story