Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവി​േൻറജ്​ മോട്ടോർ...

വി​േൻറജ്​ മോട്ടോർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ

text_fields
bookmark_border
വി​േൻറജ്​ മോട്ടോർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ
cancel

ന്യൂ​ഡ​ൽ​ഹി: വി​േ​ൻ​റ​ജ് (പ​ഴ​യ​കാ​ല)​ വാ​ഹ​ന​ങ്ങ​ളു​ടെ പൈ​തൃ​കം സം​ര​ക്ഷി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് പ്ര​ത്യേ​ക ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​ക്രി​യ​ക്ക്​ അ​ന്തി​മ​രൂ​പ​മാ​യ​താ​യി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ഇ​തി​ന​കം ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ഴ​യ ന​മ്പ​ർ നി​ല​നി​ർ​ത്തു​ക​യും പു​തി​യ ര​ജി​സ്ട്രേ​ഷ​നു​ക​ൾ​ക്കാ​യി 'വി.​എ' സീ​രീ​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

50 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​തും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കാ​തി​രി​ക്കു​ക​യും ചെ​യ്ത ഇ​രു​ച​ക്ര-​നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ളും വി​േ​ൻ​റ​ജ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​വ​ച​ന​ത്തി​ൽ ഉ​ൾ​പ്പെ​ടും.

ര​ജി​സ്ട്രേ​ഷ​ൻ/​റീ-​ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ, ഫോ​റം 20 പ്ര​കാ​രം അ​നു​വ​ദി​ക്കും. ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി, ഫീ​സ്, ഇ​റ​ക്കു​മ​തി ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന ബി​ൽ, ഇ​ന്ത്യ​യി​ൽ ഇ​തി​ന​കം ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള വാ​ഹ​ന​ത്തി​െൻറ പ​ഴ​യ ആ​ർ‌.​സി ബു​ക്ക് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. 60 ദി​വ​സ​ത്തി​നു​ള്ളി​ൽ സ്​​റ്റേ​റ്റ്​ ര​ജി​സ്​​റ്റ​റി​ങ്​ അ​തോ​റി​റ്റി ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

Show Full Article
TAGS:Vintage motor registration motor vehicles 
News Summary - Special registration for vintage motor vehicles
Next Story