Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപാവങ്ങളുടെ ബെൻസ്​,...

പാവങ്ങളുടെ ബെൻസ്​, സ്​കോഡ സൂപ്പർബ്​ പരിഷ്​കരിച്ചു; ഹാൻഡ്​ ഫ്രീ പാർക്കിങും​ ലഭിക്കും

text_fields
bookmark_border
Skoda Superb launched at
cancel

ബെൻസും ബി.എം.ഡബ്ല്യൂവും ഓഡിയും പോലുള്ള ആഢംബര വാഹനങ്ങൾ സ്വന്തമാക്കണമെങ്കിൽ കുറഞ്ഞത്​ പത്തമ്പത്​ ലക്ഷം ചിലവാകും. എന്നാൽ അതേ സൗകര്യങ്ങളും ഗ്ലാമറും കുറഞ്ഞ വിലക്ക്​ ലഭ്യമാക​ണമെന്ന്​ ആഗ്രഹിക്കുന്നവർക്ക്​ തെരഞ്ഞെടുക്കാവുന്ന ഓപ്​ഷനുകളിലൊന്നാണ്​ സ്​കോഡ സൂപ്പർബ്​. സ്​കോഡ എന്ന വിശ്വസനീയ ആഢംബര ബ്രാൻഡിന്‍റെ ഉത്​പന്നമെന്ന നിലയിൽ ജനപ്രിയമാണ്​ സൂപ്പർബുകൾ. സൂപ്പർബിന്‍റെ പരിഷ്​കരിച്ച പതിപ്പ്​ ഇന്ത്യയിൽ പുറത്തിറങ്ങി.


വാഹനത്തിന്​ രണ്ട്​ വേരിയന്‍റുകളാണുള്ളത്​. സ്‌പോർട്‌ലൈന്​ 31.99 ലക്ഷവും ലോറിൻ ആന്‍റ്​ ക്ലെമന്‍റിന്​ (എൽ ആൻഡ് കെ) 34.99 ലക്ഷവും (എക്‌സ്‌ഷോറൂം, ഇന്ത്യ) വിലവരും. പുതിയ വാഹനത്തിന്​ പഴയ മോഡലിനെക്കാൾ 1.5 മുതൽ 2 ലക്ഷം രൂപ വരെ വർധിച്ചിട്ടുണ്ട്​. നിരവധി പ്രത്യേകതകളോടെയാണ്​ പുതിയ സൂപ്പർബുകൾ വിപണിയിലെത്തുന്നത്​. അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, വയർലെസ് ചാർജർ എന്നിവ സ്റ്റാൻഡേർഡാണ്​. ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റത്തിൽ വയർലെസ് ആൻഡ്രോയ്​ഡ്​ ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ലഭിക്കും.


എൽ ആൻഡ് കെ വേരിയന്‍റിന്​ 360 ഡിഗ്രി ക്യാമറയും ഹാൻഡ് ഫ്രീ പാർക്കിങ്​സിസ്റ്റവും നൽകിയിട്ടുണ്ട്​. ഓഡിയിലൊക്കെ കാണുന്ന വെർച്വൽ കോക്ക്​പിറ്റ്​ സൂപ്പർബിൽ സ്റ്റാ​​ൻഡേർഡായി ഉൾപ്പെടുത്തിയതും എടുത്തുപറയേണ്ടതാണ്​. ഇത് മുമ്പ് സ്‌പോർട്‌ലൈനിൽ മാത്രമേ ഇവ ലഭ്യമായിരുന്നുള്ളു. 8.0 ഇഞ്ച് ആണ്​ ഇൻഫോടൈൻമെന്‍റ്​ സിസ്റ്റം. 190 എച്ച്പി 2.0 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റ് മാറ്റമില്ലാതെ തുടരുന്നു. ഏഴ്​ സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ്​ വാഹനത്തിന്​. 39.41 ലക്ഷം വിലയുള്ള ടൊയോട്ട കാംമ്രി ഹൈബ്രിഡിന്‍റെ നേരിട്ടുള്ള എതിരാളിയാണ് സൂപ്പർബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skodaautomobilelaunchedSkoda Superb
Next Story