Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right'ചക്രവർത്തിക്ക്'​...

'ചക്രവർത്തിക്ക്'​ വിലയിട്ടു; മൂന്ന്​ വേരിയൻറുകൾ, ബുക്കിങും ആരംഭിച്ചു

text_fields
bookmark_border
ചക്രവർത്തിക്ക്​ വിലയിട്ടു; മൂന്ന്​ വേരിയൻറുകൾ, ബുക്കിങും ആരംഭിച്ചു
cancel

സ്​കോഡയുടെ മിനി എസ്​.യു.വിയായ കുശക്​ ഒൗദ്യോഗികമായി പുറത്തിറക്കി. വാഹനത്തി​െൻറ ബുക്കിങും ആരംഭിച്ചിട്ടുണ്ട്​. 35000 രൂപ നൽകി ഡീലർഷിപ്പുകൾ വഴിയോ ഒാൺലൈൻ ആയോ വാഹനം ബുക്ക്​ ചെയ്യാം​. ആക്​ടീവ, അംബീഷൻ, സ്​റ്റൈൽ എന്നിങ്ങനെ മൂന്ന്​ ​േവരിയൻറുകളാണ്​ കുശകിനുള്ളത്​. ഏറ്റവും കുറഞ്ഞ 1.0 ടി.എസ്​.​െഎ ആക്​ടീവ്​ ട്രിമ്മിന്​ 10.49ലക്ഷത്തിൽ വില ആരംഭിക്കും. ഏറ്റവും ഉയർന്ന 1.5 ടി.എസ്​.​െഎ എ.ടി സ്​​റ്റൈൽ ട്രിമ്മിന്​ 17.59 ലക്ഷമാണ്​ വിലയിട്ടിരിക്കുന്നത്​.


2020 ഡൽഹി ഒാ​േട്ടാ എക്​സ്​പോയിലാണ്​ കുശകി​െൻറ പ്രോ​േട്ടാടൈപ്പിനെ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്​. മാർച്ച്​ 2021ൽ പ്രൊഡക്ഷൻ സ്​പെക്​ വാഹനവും പുറത്തിറക്കി. പ്രാദേശികവത്​കരിച്ച എം.ക്യു.ബി എ 0 ഇൻ പ്ലാറ്റ്​ഫോമിലാണ്​ വാഹനം നിർമിച്ചിരിക്കുന്നത്​. രണ്ട്​ എഞ്ചിനുകളിൽ കുശക്​ ലഭ്യമാകും. 1.0ലിറ്റർ ടി.എസ്​.​െഎ, 1.5 ടി.എസ്​.​െഎ എഞ്ചിനുകളാണത്​. ആറ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​, ഏഴ്​ സ്​പീഡ്​ ഡി.സി.ടി ഗിയർബോക്​സുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. കുശക്കി​െൻറ ഉത്​പാദനം നേരത്തേ സ്​കോഡ ആരംഭിച്ചിരുന്നു. ഛക്കനിനെ പ്ലാൻറിലാണ്​ വാഹനങ്ങൾ നിരത്തുകൾക്കായി ഒരുക്കിയത്​. നേരത്തേ വാഹനത്തി​െന്‍റ ആഗോള അവതരണം​ ഇന്ത്യയിൽ നടത്തിയിരുന്നു.


ഇന്ത്യ 2.0 ഉൽപ്പന്ന കാമ്പെയിന്‍റെ ഭാഗമായി സ്കോഡ, ഫോക്​സ്​വാഗൺ ബ്രാൻഡുകളിൽ നിന്നുള്ള നാല് പുതിയ മോഡലുകളിൽ രാജ്യത്ത്​ അവതരിപ്പിക്കുന്നുണ്ട്​. അതിൽ ആദ്യത്തേതാണ്​ കുശക്​. യൂറോപ്യൻ ഫിറ്റും ഫിനിഷുമാണ്​ കുശകിന്‍റെ പ്രത്യേകത. ലോകത്തിനായി ഇന്ത്യയിൽ നിർമിക്കുന്ന കാർ എന്നാണ്​ കുശകിനെ സ്​കോഡ വിശേഷിപ്പിക്കുന്നത്​. കുശക്​ എന്നാൽ ചക്രവർത്തി എന്നാണ്​ അർഥമെന്നും​ സ്​കോഡ പറയുന്നു. സംസ്​കൃതത്തിലാണീ വാക്കിന്‍റെ വേരുകൾ കിടക്കുന്നത്​. പേരും വിശേഷണങ്ങളും എന്തായാലും വർധിച്ച ആത്മവിശ്വാസത്തിലാണ്​ സ്​കോഡ തങ്ങളുടെ ചെറു എസ്​.യു.വിയെ വിപണിയിൽ ഇറക്കുന്നത്​. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്​സ്​, എം.ജി ഹെക്​ടർ തുടങ്ങിയ അതികായരോടാണ്​ കുശക്​ വിപണിയിൽ മത്സരിക്കുന്നത്​.

രൂപം

നേരത്തേ അവതരിപ്പിച്ച വിഷൻ ഇൻ കൺസപ്​റ്റുമായി കാഴ്ചയിൽ വളരെ സാമ്യമുള്ളതാണ് കുശകിന്‍റെ പ്രൊഡക്ഷൻ-സ്പെക്​ പതിപ്പ്. മുൻവശത്ത്, സ്കോഡ സിഗ്നേച്ചർ-സ്റ്റൈൽ ക്രോം-ഫിനിഷ്ഡ് ഗ്രിൽ ഉണ്ട്. അത് സ്പ്ലിറ്റ് ഹെഡ്​ലൈറ്റും എൽഇഡി ഡി‌ആർ‌എല്ലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സ്‌പോർട്ടി 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഡ്യുവൽ-ടോൺ ബമ്പറുകൾ, ടെയിൽഗേറ്റിൽ സ്‌കോഡ എഴുത്ത്​ എന്നിവയും ഇതിലുണ്ട്. എൽ‌ഇഡി ടെയിൽ‌ലൈറ്റുകൾക്ക് പ്രിസം ഘടകങ്ങൾ ലഭിക്കുന്നു. എസ്‌യുവിയുടെ ലോവർ, മിഡ് വേരിയന്‍റുകൾക്ക് യഥാക്രമം 16 ഇഞ്ച് സ്റ്റീൽ റിംസും 16 ഇഞ്ച് അലോയ്​കളും ലഭിക്കും.

4,221 മില്ലീമീറ്റർ നീളവും 1,760 മില്ലീമീറ്റർ വീതിയും 1,612 മില്ലീമീറ്റർ ഉയരവുമാണ് വാഹനത്തിന്​. വീൽബേസ് 2,651 മില്ലിമീറ്ററാണ്. സെഗ്‌മെന്‍റിലെ ഏറ്റവും ദൈർഘ്യമേറിയ വീൽബേസാണിത്​. 188 മില്ലീമീറ്റർ ആണ്​ ഗ്രൗണ്ട് ക്ലിയറൻസ്​. കാൻഡി വൈറ്റ്, ബ്രില്യന്‍റ്​ സിൽവർ, കാർബൺ സ്റ്റീൽ, ഹണി ഓറഞ്ച്, ടൊർണാഡോ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ വാഹനം ലഭ്യമാണ്.


ഇന്‍റീരിയർ

ഡാഷ്​ബോർഡിന്‍റെ മധ്യത്തിൽ വലിയ ഫ്രീ-സ്റ്റാൻഡിങ്​ ഇൻഫോടെയിൻമെന്‍റ്​ ഡിസ്പ്ലേ, സ്കോഡ സൂപ്പർബിലേതിന്​ സമാനമായ സ്റ്റൈലിഷ് ഇരട്ട സ്പോക്​ സ്റ്റിയറിംഗ് വീൽ എന്നിവ ഇന്‍റീരിയറിൽ കാണാനാകും. ഡ്യുവൽ-ടോൺ കളറാണ്​ മറ്റൊരു പ്രത്യേകത. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് മിറർലിങ്ക്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിന്നിൽ എസി വെന്‍റുകൾ, എംഐഡി ഇൻസ്ട്രുമെന്‍റ്​ കൺസോൾ, ക്രൂസ് കൺട്രോൾ, ആംബിയന്‍റ്​ ലൈറ്റിങ്​, സെവൻ സ്പീക്കർ മ്യൂസിക് സിസ്റ്റം, ടു-സ്‌പോക്​ സ്റ്റിയറിംഗ് വീൽ, ഓട്ടോ-ഡിമ്മിംഗ് ഐ‌ആർ‌വി‌എമ്മുകൾ, സ്റ്റിയറിംഗ്-മൗണ്ടഡ്​ നിയന്ത്രണങ്ങൾ, വയർലെസ് ചാർജർ, മൈ സ്കോഡ കണക്റ്റ് എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്​.

10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ്​ സ്‌ക്രീനാണ്​ ക്യാബിന്‍റെ പ്രധാന ആകർഷണം. വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ്​ ക്ലസ്റ്ററും വലിയ എയർ-കോൺ വെുന്‍റകളും ധാരാളം സ്​റ്റോറേജ്​ സ്​പെയ്​സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​. 93 ശതമാനവും പ്രാദേശികമായ ഉത്​പന്നങ്ങൾ ഉപയോഗിച്ച്​ നിർമിക്കുന്നതെന്ന പ്രചാരണവുമായാണ്​ സ്​കോഡ കുശക്​ അവതരിപ്പിക്കുന്നത്​.

എഞ്ചിൻ

ഡീസൽ എഞ്ചിൻ ഒഴ​ിവാക്കി രണ്ട്​ പെട്രോൾ എഞ്ചിനുകളുമായാണ്​ വാഹനം വിപണിയിലെത്തുക.1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടി‌എസ്‌ഐ, 1.5 ലിറ്റർ നാല് സിലിണ്ടർ ടി‌എസ്‌ഐ എന്നിവയാണവ. ആദ്യത്തേത് 113 ബിഎച്ച്പി കരുത്തുള്ളതാണ്​. രണ്ടാമത്തേത് 147 ബിഎച്ച്പി കരുത്ത് ഉത്​പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും (1.0-ലിറ്റർ ടിഎസ്ഐ) 7 സ്പീഡ് ഡിഎസ്​ജിയും (1.5 ലിറ്റർ ടിഎസ്ഐ) ഉൾപ്പെടും.

സുരക്ഷ

ആറ് എയർബാഗുകൾ, ഇ.എസ്.സി, ഹിൽ-ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ്​, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, മൾട്ടി-കൂളിങ്​ ബ്രേക്കിംഗ് സിസ്റ്റം, കൂടാതെ നിരവധി സുരക്ഷാ സവിശേഷതകളും എസ്‌യുവിയിൽ ഉണ്ടാകും.

വകഭേദങ്ങൾ

ആക്റ്റീവ്, അമ്പിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിലാണ് വാഹനം ലഭിക്കുക. ഏറ്റവും ഉയർന്ന മോണ്ടെ കാർലോ ട്രിമും സ്​കോഡ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്​. ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ പാനൽ, സ്‌പോർടി സീറ്റുകൾ, കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, മൊത്തത്തിലുള്ള സ്‌പോർട്ടി ലുക്ക് ആൻഡ് ക്യാബിൻ എന്നിവ മോണ്ടെ കാർലോയുടെ പ്രധാന സവിശേഷതകളിൽപ്പെടും. മോണ്ടെ കാർലോ പതിപ്പ് 1.5 ടിഎസ്ഐ പതിപ്പിലേക്ക് പരിമിതപ്പെടുത്താനാണ്​ സാധ്യത.

Show Full Article
TAGS:Skoda Kushaq launched mini suv 
Next Story