Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right...

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത അനുജൻ സ്കൂട്ടറോടിച്ചു; യുവതിക്ക് പിഴ

text_fields
bookmark_border
പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത അനുജൻ സ്കൂട്ടറോടിച്ചു; യുവതിക്ക് പിഴ
cancel

മ​ഞ്ചേ​രി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത അ​നു​ജ​ന് സ്കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍കി​യ 20കാ​രി​യാ​യ സ​ഹോ​ദ​രി​ക്ക് കോ​ട​തി പി​ഴ​യും ത​ട​വും വി​ധി​ച്ചു. മ​ഞ്ചേ​രി ക​രു​വ​മ്പ്രം മം​ഗ​ല​ശ്ശേ​രി മു​സ്‍ല്യാ​ര​ക​ത്ത് മു​ജീ​ബ് റ​ഹ്മാ​ന്റെ മ​ക​ള്‍ ലി​യാ​ന മ​ഖ്ദൂ​മ​ക്കാ​ണ് (20) മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് 25,250 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും​വ​രെ ത​ട​വും വി​ധി​ച്ച​ത്.

2022 ന​വം​ബ​ര്‍ 10നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ഞ്ചേ​രി എ​സ്.​ഐ ഖ​മ​റു​സ്സ​മാ​നും സം​ഘ​വും പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ വി​ദ്യാ​ര്‍ഥിയെ പിടികൂടിയത്.

കേ​സ് പ​രി​ഗ​ണി​ച്ച മ​ഞ്ചേ​രി ജെ.​എ​ഫ്.​സി.​എം കോ​ട​തി ഡി​സം​ബ​ര്‍ ഏ​ഴി​ന് ലി​യാ​ന​ക്ക് ജാ​മ്യം ന​ല്‍കി. 50,000 ബോ​ണ്ടി​ന്മേ​ലു​ള്ള ര​ണ്ടാ​ള്‍ ജാ​മ്യ​മ​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളി​ലാ​യി​രു​ന്നു ജാ​മ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManjeriMinorsister fined
News Summary - sister FINED for letting minor brother ride her scooter
Next Story