ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ; ഇനി സിംപിൾ വൺ ജെൻ 1.5 ന് സ്വന്തം
text_fieldsബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പ് കമ്പനിയായ സിംപിൾ എനർജിയുടെ സിംപിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതുക്കിയ പതിപ്പായ ജെൻ 1.5 വേർഷൻ അവതരിപ്പിച്ചു. ജെൻ 1 മോഡലിന് ഒറ്റത്തവണ ചാർജ് ചെയ്താൽ 212 കിലോമീറ്ററായിരുന്നു സർട്ടിഫൈഡ് റേഞ്ച് (ഐ.ഡി.സി). ജെൻ 1.5 ലേക്ക് എത്തിയപ്പോൾ ഇത് 248 ആയി ഉയർന്നു. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഞ്ച് ലഭിക്കുന്ന ഇന്ത്യൻ വാഹനമായി സിമ്പിൾ വൺ ജെൻ 1.5 മാറി.
ഒന്നിലധികം സോഫ്ട്‍വെയർ അപ്ഡേഷനുകൾ, നാവിഗേഷൻ, അപ്ഡേറ്റ് ചെയ്ത ഡ്രൈവ് മോഡലുകൾ, പാർക്ക് അസിസ്റ്റന്റ്, റീജെൻ ബ്രേക്കിങ്, ട്രിപ്പ് ഹിസ്റ്ററി, ഫൈന്റ് മൈ വെഹിക്കിൾ, ഓട്ടോ ബ്രൈറ്റ്നസ്, റാപിഡ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, യുഎസ്ബി ചാർജിങ് പോർട്ട് എന്നിങ്ങനെ നീണ്ട സവിശേഷതകളാണ് വാഹനത്തിനുള്ളത്. പാർക്ക് അസിസ്റ്റന്റ് റിവേഴ്‌സ് മോഡ്, സെഗ്മെന്റിലെ ഏറ്റവും വലിയ അണ്ടർ സ്റ്റോറേജ് എന്നിവയും വാഹനത്തിനുണ്ട്. കൂടാതെ ജെൻ 1 ഉടമകൾക്ക് സോഫ്ട്‍വെയർ അപ്ഡേറ്റും ചെയ്യാവുന്നതാണ്. 3.7kWd ഫിക്സഡ് ബാറ്ററിയും 1.3 kWd ന്റെ പോർട്ടബിളിൽ ബാറ്ററി പാക്കുമായാണ് 1.5 എത്തിയത്. 11.4 ബിഎച്ച്പി പവറും 72 എൻഎം മാക്സിമം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന മോട്ടറുമാണ് വാഹനത്തിന്. 105 kmh ആണ് ഏറ്റവും ഉയർന്ന വേഗത. വാഹനത്തോടൊപ്പം സൗജന്യമായി 750w ചാർജറും ലഭിക്കുന്നു. 1.66.000 രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

