Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
spresso crash test
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightസുരക്ഷ റേറ്റിങ്ങിലെ...

സുരക്ഷ റേറ്റിങ്ങിലെ പരാജയം; മാരുതിയെ പരിഹസിച്ച്​ ടാറ്റ മോ​േട്ടാഴ്സി​െൻറ പരസ്യം​

text_fields
bookmark_border

കാർ നിർമാതാക്കൾ തമ്മിലെ ആരോഗ്യകരമായ പോരുകൾ എന്നും വിപണിയെ മുന്നോട്ടുനയിച്ചി​​േട്ടയുള്ളൂ. ഇത്തവണ മാരുതി ​സുസുക്കിയെ സുരക്ഷയുടെ കാര്യത്തിൽ പരിഹസിച്ചിരിക്കുകയാണ്​ ടാറ്റ മോ​േട്ടാഴ്​സ്​. കഴിഞ്ഞദിവസമാണ്​ വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്ന ഗ്ലോബൽ എൻ‌.സി.‌എ.പി ക്രാഷ് ടെസ്​റ്റി​െൻറ ഫലങ്ങൾ പുറത്തുവന്നത്​. ഇതിൽ മാരുതിയുടെ എസ്​െ​പ്രസ്സോക്ക്​ പൂജ്യം സ്​റ്റാർ റേറ്റിങ്ങാണ്​ ലഭിച്ചത്​.

കിട്ടിയ അവസരം മുതലാക്കി ടാറ്റ മോ​േട്ടാഴ്​സ്​ ടിയാ​േ​ഗായുടെ പരസ്യവുമായി രം​ഗത്തെത്തി. എസ്പ്രെസ്സോയുടെ പ്രധാന എതിരാളിയായ ടിയാഗോക്ക്​ നാല്​ സ്​റ്റാർ റേറ്റിങ്ങാണുള്ളത്​​. തകർന്ന കോഫി മഗ്ഗി​െൻറ ചിത്രത്തോടൊപ്പം 'ഞങ്ങൾ അത്ര എളുപ്പത്തിൽ തകരുന്നില്ല' എന്ന വാചകത്തോടെയാണ്​ അവർ പരസ്യം പങ്കുവെച്ചത്​. സുരക്ഷിതമായി നിങ്ങൾ കഴിയു​േമ്പാൾ മാത്രമാണ്​ ഡ്രൈവിങ്​ വളരെ രസകരമാകുന്നത്​ എന്ന വാചകവും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്​.

ട്വീറ്റ്​ ശ്രദ്ധയിൽപ്പെട്ട​േതാടെ ഗ്ലോബൽ എൻ.‌സി.‌എ.പി പ്രസിഡൻറും സി.ഇ.ഒയുമായ ഡേവിഡ് വാർഡ്​ പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം ആ​േരാഗ്യകരമായ പ്രവണതകൾ കൂടുതൽ സുരക്ഷിത വാഹനങ്ങളെ നിർമിക്കാൻ സഹായിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

അതേസമയം, മാരുതി സുസുക്കി അധികൃതർ ക്രാഷ്​ ടെസ്​റ്റ്​ ഫലത്തെ സംബന്ധിച്ച്​​ പ്രതികരണവുമായി രംഗത്തെത്തി. 'ഇന്ത്യൻ സർക്കാർ അടുത്തിടെ കാർ ക്രാഷ് ടെസ്​റ്റ്​ മാനദണ്ഡങ്ങളുടെ കാഠിന്യം വർധിപ്പിക്കുകയും അവയെ യൂറോപ്യൻ നിലവാരത്തിന് സമാനമാക്കുകയും ചെയ്​തിട്ടുണ്ട്​. കമ്പനിയുടെ എല്ലാ വാഹനങ്ങളും ഈ ആഗോള മാനദണ്ഡങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നവയാണ്​. കൂടാതെ കേന്ദ്ര സർക്കാർ ഇവ ശരിയായി പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്​തിട്ടുണ്ട്​' -മാരുതി സുസുക്കി അധികൃതർ വ്യക്​തമാക്കി.

പുതിയ ​െഎ20 ഇറങ്ങിയ സമയത്തും ടാറ്റ ഇത്തരം പരസ്യവുമായി രംഗത്തുവന്നിരിന്നു. പ്രീമിയം ഹാച്ച്​ബാക്ക്​ വിഭാഗത്തിലെ ഹോട്ട്​സെല്ലിങ്ങുകളിലൊന്നായ ആൾട്രോസി​െൻറ പരസ്യമായിരുന്നുവത്​.

ഗ്ലോബൽ എൻ.‌സി.‌എ.പി ക്രാഷ്​ ടെസ്​റ്റ്​​ ജർമ്മനിയിലെ ക്രാഷ് ലാബിലാണ്​ നടന്നത്​. മാനദണ്ഡങ്ങൾ പ്രകാരം അടിസ്ഥാന വകഭേദങ്ങളുള്ള വാഹനം മാത്രമാണ് പരിശോധനക്ക്​ ഉപയോഗിക്കുക. 64 കിലോമീറ്റർ വേഗതയിൽ മുൻവശത്തുനിന്നുള്ള പരിശോധനക്കാണ്​ കാറുകളെ വിധേയമാക്കിയതെന്ന്​ ഗ്ലോബൽ എൻ‌.സി.‌എപി ഫൗണ്ടേഷൻ പ്രസിഡൻറ്​ ഡേവിഡ് വാർഡ് പറഞ്ഞു.

മുന്നിലെ മുതിർന്നവരുടെ സംരക്ഷണ കാര്യത്തിലാണ്​ എസ്​പ്രെസ്സോ കൂടുതലും പരീക്ഷിക്കപ്പെട്ടത്​. എസ്​പ്രെസ്സോക്ക്​ ഡ്രൈവർ സൈഡ് എയർബാഗ് മാത്രമേ സ്​റ്റോ​േൻറഡായി ലഭിക്കുന്നുള്ളൂ. അതിനാൽ തന്നെ ക്രാഷ്​ ടെസ്​റ്റിൽ ​ വാഹനത്തിന്​ മികച്ച റേറ്റിങ്ങ്​ പ്രതീക്ഷിച്ചിരുന്നില്ല. കുട്ടികളുടെ സുരക്ഷക്കായി എസ്​പ്രെസ്സോക്ക്​ രണ്ട്​ സ്​റ്റാറുകൾ ലഭിക്കും. കാറിൽ ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് സൗകര്യമില്ലാത്തതും തിരിച്ചടിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiagos-pressomarutisuzukitatamotors
Next Story