Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
എസ്​.യു.വിയുടെ ശൗര്യം, സെഡാൻെറ ആഡംബരം; വരവറിയിച്ച്​ പുതിയ ഥാർ
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎസ്​.യു.വിയുടെ ശൗര്യം, ...

എസ്​.യു.വിയുടെ ശൗര്യം, സെഡാൻെറ ആഡംബരം; വരവറിയിച്ച്​ പുതിയ ഥാർ

text_fields
bookmark_border

രാജ്യം 74ാം സ്വതന്ത്ര്യദിനം ആഘോഷിക്കു​േമ്പാൾ വാഹനപ്രേമികൾക്ക്​ ആവേശമേകി പുതിയ അവതാരം ജനിച്ചിരിക്കുന്നു. അതെ, മഹീ​​​ന്ദ്രയുടെ പുതിയ ഥാർ. പേര്​ പഴയതു തന്നെ​യാണെങ്കിലും അടിമുടി മാറിയാണ്​ ഥാറിൻെറ രണ്ടാംജന്മം. പഴയ മോഡലിനേക്കാൾ വലിപ്പം മാത്രമല്ല, സാ​ങ്കേതിക വിദ്യകളും സൗകര്യവുമെല്ലാം ഒരുപാട്​ വർധിച്ചു.

2010ലാണ്​ മഹീന്ദ്ര ആദ്യമായി ഥാറിനെ അവതരിപ്പിക്കുന്നത്​. അതിനുശേഷം ഓഫ്​റോഡ്​ കമ്പക്കാരുടെ ഇഷ്​ടവാഹനമായി മാറാൻ അധികസമയം വേണ്ടിവന്നില്ല. പത്ത്​ വർഷം കഴിഞ്ഞ്​ പുതുപ്പിറവി ഉണ്ടാകു​േമ്പാൾ ഓഫ്​റോഡ്​ മാത്രമല്ല, കുടുംബങ്ങളെയും മഹീന്ദ്ര മുന്നിൽകാണുന്നു. ഇതിൻെറ ഭാഗമായിട്ട്​ തന്നെയാണ്​ പെട്രോൾ എൻജിനും ഓ​ട്ടോമാറ്റിക്​ ട്രാൻസിമിഷനുമെല്ലാം ഇടംപിടിച്ചിരിക്കുന്നത്​.


നിലവിൽ പുതിയ മോഡൽ പ്രദർശിപ്പിക്കുക മാത്രമാണ്​ കമ്പനി ചെയ്​തിരിക്കുന്നത്​. ഇതിൻെറ അവതരണം ഗാന്ധി ജയന്തി ദിനമായ ഒകട്​ടോബർ രണ്ടിന്​ നടക്കും. അതിനുശേഷമായിരിക്കും വില പ്രഖ്യാപിക്കുകയും ബുക്കിങ്​​ ആരംഭിക്കുകയും ചെയ്യുക.

ബോക്​സി രൂപം നിലനിർത്തിയപ്പോൾ വലിപ്പം അൽപ്പം വർധിച്ചിട്ടുണ്ട്​. നേരത്തെ പുറത്തേക്ക്​ തള്ളിനിൽക്കുന്ന ഹെഡ്​ലൈറ്റായിരുന്നുവെങ്കിൽ നിലവിലത്​ ബോണറ്റിന്​ താഴെയായി ഉള്ളിലേക്ക്​ വലിഞ്ഞനിലയിലാണ്​. 18 ഇഞ്ച്​ അലോയ്​ വീലുകൾ വാഹനത്തിൻെറ ഗാംഭീര്യം വർധിപ്പിക്കുന്നു. അഴിച്ചുമാറ്റാൻ കഴിയുന്ന ഹാർഡ്​ ടോപ്പാണ്​ മറ്റൊരു പ്രത്യേകത.


സെഡാനുകളോട്​ കിടപിടിക്കുന്ന ഇൻറീരിയറാണ്​ പുതിയ ഥാറിനുള്ളത്​. സ്​റ്റീയറിങ്ങിൽ മ്യൂസിക്​ കൺട്രോളർ ബട്ടണുകൾ ഇടംപിടിച്ചു. ഏഴ്​ ഇഞ്ച്​ ടഞ്ച്​ സ്​ക്രീൻ ഇൻഫോടെയ്​ൻ്​മെൻറ്​ സംവിധാനം, ഓ​ട്ടോ ​ൈക്ലമറ്റ്​ കൺട്രോൾ, പവർ വിൻഡോകൾ​, ഇരട്ട എയർബാഗുകൾ, പാർക്കിങ്​ സെൻസറുകൾ, സ്​പീഡ്​ അലർട്ട്​ സംവിധാനം തുടങ്ങിയവയും വാഹനത്തിൻെറ പ്രത്യേകതയാണ്​.

എൻജിൻെറ കാര്യത്തിലും ട്രാൻസ്​മിഷനിലും കാര്യമായ മാറ്റങ്ങൾ തന്നൊയണ്​ സംഭവിച്ചത്​. നേരത്തെ ഡീസൽ എൻജിനും മാനുവൽ ഗിയർബോക്​സും മാത്രമായിരുന്നു ഥാറിനുണ്ടായിരുന്നത്​. എന്നാൽ, പുതിയ മോഡലിൽ ഡീസലിന്​ പുറമെ പെട്രോൾ എൻജിനും ലഭ്യമാണ്​. കൂടാതെ ഓ​ട്ടോമാറ്റിക്​ ഗിയറിലും ഥാറിനെ പറപ്പിക്കാം. എല്ലാ മോഡലുകളും ഫോർവീൽ ഡ്രെവായിരിക്കുമെന്നതും​ വാഹനകമ്പക്കാരുടെ ആവേശം കൂട്ടുന്നു.


രണ്ട്​ ലിറ്റർ പെട്രോൾ എൻജിൻെറ പരമാവധി കരുത്ത്​ 150 ബി.എച്ച്​.പിയും 320 എൻ.എം ടോർക്കുമാണ്​. അതേസമയം, 2.2 ലിറ്റർ ഡീസൽ എൻജിൻെറ പരമാവധി കരുത്ത്​ 130 ബി.എച്ച്​.പിയാണ്​. ആറ്​ സ്​പീഡ്​ ടോർക്​ കൺവെർട്ടർ ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷനും ആറ്​ സ്​പീഡ്​ മാനുവൽ ട്രാൻസിമിഷനുമാണ്​ ഥാറിലുള്ളത്​. എ.എക്​സ്​, എൽ.എക്​സ്​ എന്നീ വേരിയൻറുകളിലാണ്​ ഥാർ ലഭ്യമാവുക.

Show Full Article
TAGS:mahindra thar suv jeep offroader 
Next Story