റോയൽ എൻഫീൽഡിന് ഇനി ഇലക്ട്രിക് ബുള്ളറ്റും; 'ഫ്ലയിങ് ഫ്ലീ C6' അടുത്ത വര്‍ഷം വിപണിയിലേക്ക്
text_fieldsന്യൂഡല്‍ഹി: അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഫ്ലയിങ് ഫ്ലീ C6 പുറത്തിറക്കുമെന്ന് റോയൽ എൻഫീൽഡ്. C6 പുറത്തിറങ്ങിയ ഉടൻ തന്നെ S6 നിരയിലേക്ക് ചേർക്കും. എല്ലാ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളുകളും ഫ്ലയിങ് ഫ്ലീ ബ്രാൻഡിന് കീഴിലായിരിക്കും വിതരണം ചെയ്യുക. പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുതിയ ഡീലർഷിപ്പ് നെറ്റ്‌വർക്കുമായി ബന്ധം പങ്കിടുമോ അതോ ഫ്ലയിങ് ഫ്ലീ ബ്രാൻഡിനായി മാത്രം പുതിയ ഡീലർഷിപ്പുകൾ തുറക്കുമോ എന്ന് റോയൽ എൻഫീൽഡ് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഫ്ലയിങ് ഫ്ലീ പ്രോജക്റ്റിൽ പ്രവർത്തിക്കുന്ന 200ലധികം പേരുടെ സമർപ്പിത ടീം കമ്പനിക്ക് നിലവിൽ ഉണ്ട്. അവർ 45 പേറ്റന്‍റുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇലക്ട്രിക് മോട്ടോർസൈക്കിൾ നിരവധി പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിലവിൽ, ഫ്ലയിങ് ഫ്ലീയുടെ പദ്ധതി നഗരത്തിലെ ഉപയോക്താക്കളെ കേന്ദ്രീകരിച്ചായിരിക്കും ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കുക.
1940കളിലെ യഥാർത്ഥ ഫ്ലയിങ് ഫ്ലീ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അലുമിനിയം ഫോർജ്ഡ് ഫ്രെയിമിലാണ് ഫ്ലയിങ് ഫ്ലീ C6 നിർമിച്ചിരിക്കുന്നത്. FF-C6ന് വേണ്ടി പ്രത്യേകം നവീകരിച്ച രൂപത്തിൽ ഗാർഡർ ഫോർക്കുകൾ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് 10 ലക്ഷത്തിലധികം മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യയില്‍ വിറ്റത്. വര്‍ഷം തോറും വില്‍പ്പനയില്‍ 11 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കയറ്റുമതി 37 ശതമാനം വര്‍ധിച്ച് 107,143 യൂണിറ്റായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

