
എൻഫീൽഡ് വിൽപ്പനയിൽ കനത്ത ഇടിവ്; ക്ലാസികിെൻറ വരവും രക്ഷയായില്ല
text_fieldsസെപ്റ്റംബറിൽ റോയൽ എൻഫീൽഡിെൻറ വിൽപ്പനയിൽ കനത്ത ഇടിവ്. ആകെ 33,529 യൂനിറ്റാണ് കഴിഞ്ഞ മാസം കമ്പനിക്ക് വിൽക്കാനായത്. 2020 സെപ്റ്റംബറിനെ അപേക്ഷിച്ച് 44 ശതമാനം കുറവാണ് സംഭവിച്ചത്. ആഭ്യന്തര വിൽപ്പന 27,233 യൂനിറ്റാണ്. 6,296 ബൈക്കുകൾ കയറ്റുമതി ചെയ്തു. 2020 സെപ്റ്റംബറിൽ മൊത്തം 60,331 യൂനിറ്റ് വിൽപ്പന റിപ്പോർട്ട് ചെയ്തിരുന്നു.
'അർധചാലക ചിപ്പുകളുടെ ആഗോള ക്ഷാമവും സമീപകാല ലോക്ഡൗണുകളും സെപ്റ്റംബറിലെ വിൽപ്പനയെ ബാധിച്ചു. മാസാവസാനത്തോടെ സ്ഥിതി മെച്ചപ്പെട്ടു. വർഷാവസാനമാകുേമ്പാൾ കൂടുതൽ വിൽപ്പന പ്രതീക്ഷിക്കുന്നു'-റോയൽ എൻഫീൽഡ് പ്രസ്താവനയിൽ പറഞ്ഞു.
വിൽപ്പന തിരിച്ചുപിടിക്കാൻ, റോയൽ എൻഫീൽഡ് അടുത്തിടെ അവരുടെ ഹോട്ട് സെല്ലറായ ക്ലാസിക് 350 മോഡൽ പുതുക്കി പുറത്തിറക്കിയിരുന്നു. പുതിയ പ്ലാറ്റ്ഫോമും എഞ്ചിനും ഉള്ള പുതിയ തലമുറ ബൈക്കാണ് വിപണിയിലെത്തിയത്. എന്നാൽ അതും റോയലിനെ വിൽപ്പനയിൽ സഹായിച്ചില്ല.
