Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിരത്തുകളിൽ ഇനി ഇടിമുഴക്കം; റോയൽ എൻഫീൽഡ്​ മെറ്റിയോർ അവതരിച്ചു;
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightനിരത്തുകളിൽ ഇനി...

നിരത്തുകളിൽ ഇനി ഇടിമുഴക്കം; റോയൽ എൻഫീൽഡ്​ മെറ്റിയോർ അവതരിച്ചു;

text_fields
bookmark_border

റോയൽ എൻഫീൽഡി​െൻറ ഏറ്റവും പുതിയ ക്രൂസർ ബൈക്ക്​ മെറ്റിയോർ 350 നിരത്തിലെത്തി. തണ്ടർബേർഡ്​ എന്ന മോഡലിനെ ഒഴിവാക്കിയാണ്​ മെറ്റിയോർ വിപണിയിൽ എത്തുന്നത്​. പ്രതീക്ഷിച്ചിരുന്നപോലെ വലിയ വിലക്കുറവൊന്നും മെറ്റിയോറിന്​ റോയൽ പ്രഖ്യാപിച്ചിട്ടില്ല. അടിസ്​ഥാന മോഡലായ ഫയർബോളിന്​ 1.76 ലക്ഷംമാണ്​ വിലയിട്ടിരിക്കുന്നത്​. 1.81 ലക്ഷം (സ്റ്റെല്ലാർ), 1.90 ലക്ഷം രൂപ (സൂപ്പർനോവ) എന്നിങ്ങനെയാണ്​ മറ്റ്​ വേരിയൻറുകളുടെ വില. പൂർണമായും പുതിയ പ്ലാറ്റ്​ഫോമിൽ പുത്തൻ എഞ്ചിനിലാണ്​ മെറ്റിയോറി​െൻറ വരവ്​.


രൂപത്തിൽ തണ്ടർബേർഡ്​ എക്​സിനോടാണ്​ മെറ്റിയോറിന്​ സാമ്യം. ഉരുണ്ട ഹെഡ്‌ലൈറ്റിന്​ ചുറ്റും എൽ‌ഇഡി ഡി‌ആർ‌എല്ലുമുണ്ട്​. തടിച്ച ഇന്ധന ടാങ്ക്, വളഞ്ഞ ഫെൻഡറുകൾ എന്നിവ ശ്രദ്ധേയ ഘടകങ്ങളാണ്. റോയൽ എൻഫീൽഡ് പുതിയ സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്ററും മെറ്റിയോറിൽ അവതരിപ്പിച്ചിട്ടുണ്ട്​. റോയൽ ഇതിനെ 'ട്രിപ്പർ സ്‌ക്രീൻ' എന്നാണ്​ വിളിക്കുന്നത്​. നാവിഗേഷൻ സംവിധാനവും വാഹനത്തിനുണ്ട്​. ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ കണക്​ട്​ ചെയ്​ത ശേഷം റോയൽ എൻഫീൽഡ് അപ്ലിക്കേഷൻ വഴിയാണ് മാപ്പ്​ ലഭിക്കുന്നത്​. മാപ്പ്​ കൂടാതെ മെസ്സേജ്​ സ്വീകരിക്കാനുള്ള സൗകര്യമോ ഇൻ‌കമിംഗ് കോളുകൾ എടുക്കാനുള്ള സൗകര്യമോ വാഹനത്തിലില്ല.


എഞ്ചിൻ

പുതുതായി വികസിപ്പിച്ച 350 സിസി എഞ്ചിൻ 6,100 ആർപിഎമ്മിൽ 20.2 എച്ച്​. പി കരുത്തും 4,000 ആർപിഎമ്മിൽ 27Nm എൻ.എം ടോർക്കും ഉത്​പ്പാദിപ്പിക്കും. 19 എച്ച്​.പി കരുത്തും 27എൻ.എം ടോർക്കുമാണ്​ തണ്ടർബേഡിന്​ ഉണ്ടായിരുന്നത്​. കരുത്തിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്​. പുതുക്കിയ ഗിയർബോക്​സാണ്​ മെറ്റിയോറിന്​. എഞ്ചിൻ എയർ-കൂൾഡ് ആണ്, കൂടാതെ റോയൽ എൻഫീൽഡ് 2-വാൽവ് ഹെഡിൽ ഒരു ഓയിൽ സർക്യൂട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്​. വിറയൽ വലിയ അളവിൽ ഇല്ലാതാക്കാൻ എഞ്ചിനിൽ ബാലൻസർ ഷാഫ്റ്റും ഉൾ​െപ്പടുത്തിയിട്ടുണ്ടെന്ന്​ റോയൽ എൻഫീൽഡ് പറയുന്നു. പുതിയ ഇരട്ട-ഡൗൺ‌ട്യൂബ് ക്രാഡിൽ ഫ്രെയിമാണ്​ ബൈക്കിൽ ഉപയോഗിക്കുന്നത്​.


തണ്ടർബേഡി​​െൻറ ഫ്രെയിമിനേക്കാൾ ഉറപ്പുള്ളതാണ്​ ഇത്​. മുന്നിൽ 41 എംഎം ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ 6-ഘട്ട പ്രീലോഡ് ക്രമീകരണമുള്ള ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ്​. മെറ്റിറോറി​െൻറ വീൽ ബേസ് 1,400 മില്ലിമീറ്ററാണ്, ഗ്രൗണ്ട് ക്ലിയറൻസ് 170 എം.എം. 191 കിലോഗ്രാമാണ്​ ഭാരം. ബ്രേക്കുകളെകുറിച്ച്​ പറഞ്ഞാൽ മുന്നിൽ 300 എംഎം ഡിസ്കും പിന്നിൽ 270 എംഎം ഡിസ്കും നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldautomobilelaunchedThunderbirdMeteor 350
Next Story