Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എതിരാളികൾ ജാ​ഗ്രത പാലിക്കുക; മെറ്റിയർ പുറത്തിറങ്ങാൻ തയ്യാറെന്ന്​ റോയൽ എൻഫീൽഡ്​
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎതിരാളികൾ ജാ​ഗ്രത...

എതിരാളികൾ ജാ​ഗ്രത പാലിക്കുക; മെറ്റിയർ പുറത്തിറങ്ങാൻ തയ്യാറെന്ന്​ റോയൽ എൻഫീൽഡ്​

text_fields
bookmark_border

രാധകർ ആകാംഷയോടെ കാത്തിരിക്കുന്ന റോയൽ എൻഫീൽഡ്​ മെറ്റിയർ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച്​ റോയൽ എൻഫീൽഡ്​. തണ്ടർബേഡെന്ന അതികായന്​ ശേഷം 350 സി.സി വിഭാഗത്തിൽ പുറത്തിറങ്ങുന്ന ക്രൂസ്​ ബൈക്കാണ്​ മെറ്റിയർ. വരുന്ന നവംബർ ആറിന്​ വാഹനം നിരത്തിലെത്തിക്കുമെന്ന്​ റോയൽ എൻഫീൽഡ്​ അറിയിച്ചു. റോയലി​െൻറ പുതിയൊരു യുഗപ്പിറവിയാണ്​ മെറ്റിയറിലൂടെ സാധ്യമാകുന്നത്​. ബൈക്കുകൾ പുതിയ പ്ലാറ്റ്ഫോമിലാണ്​ നിർമിച്ചിരിക്കുന്നത്​. എഞ്ചിനും പുതുപുത്തനാണ്​. നിറങ്ങളിലും കണക്​ടിവിറ്റിയിലുമെല്ലാം ആധുനികമായിട്ടായിരിക്കും വാഹനം വിപണിയിലെത്തുക.


ഫയർ‌ബോൾ, സൂപ്പർ‌നോവ, സ്റ്റെല്ലാർ‌ എന്നിങ്ങനെ മൂന്ന് വേരിയൻറുകളിലാണ്​‌ മെറ്റിയർ 350 വിപണിയിലെത്തുക. പുതിയ ഇൻസ്ട്രുമെൻറ്​​ കൺസോൾ, സ്പ്ലിറ്റ് സീറ്റ് രൂപകൽപ്പന, റിയർ ഫെൻഡർ, ഹെഡ്​ലൈറ്റ്, ടെയിൽലൈറ്റ് എന്നിവയിലെ മാറ്റങ്ങൾ തുടങ്ങി റോയലി​െൻറ പാരമ്പര്യത്തിനൊപ്പം ആഢ്യത്വവും ഉൾക്കൊള്ളുന്ന വാഹനമാകും മെറ്റി​യർ. ഇൻസ്ട്രുമെൻറ്​ കൺസോൾ മാറ്റങ്ങളുടെ കേന്ദ്രബിന്ദുവാണ്. എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകൾ, പുതിയ അലോയ്​കൾ എന്നിവയും ആകർഷകം. തണ്ടർബേഡ് 350 ലെ സിംഗിൾ ഡൗൺ‌ട്യൂബ് ഫ്രെയിമിന് പകരം മെറ്റിയർ 350ൽ നൽകിയിരിക്കുന്നത്​ ഡബിർ ക്രാഡിൽ ഷാസിയാണ്​.


പുതിയ 350 സിസി എഞ്ചിൻ പഴയതിനേക്കാൾ കരുത്തും ടോർക്കും ഉൽപ്പാദിപ്പിക്കും. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം പീക്ക് ടോർക്കും വാഹനം ഉൽപ്പാദിപ്പിക്കുമെന്നാണ്​ അനൗദ്യോഗിക വിവരം. ഇൻസ്​ട്രുമെൻറ്​ ക്ലസ്​റ്ററിൽ ടിഎഫ്​ടി കളർ ഡിസ്പ്ലേ ലഭിക്കുമെന്നാണ് സൂചന. പ്രധാന യൂണിറ്റിനൊപ്പം അനലോഗ് സ്പീഡോമീറ്ററും ട്രിപ്പ് മീറ്ററിനുള്ള എൽഇഡി പാനലും മറ്റ് അവശ്യ വിവരങ്ങളും ഇതിൽ ഉണ്ടായിരിക്കും. ടിഎഫ്​ടി ഡിസ്പ്ലേയിൽ നാവിഗേഷൻ സവിശേഷതയും ഉൾപ്പെടുത്തിയിട്ടുണ്ട്​.


പുതിയ മെറ്റിയറിന് ബ്ലൂടൂത്ത് കണക്​ടിവിറ്റിയും ലഭിക്കും. ഇൗ സംവിധാനങ്ങളുള്ള ആദ്യത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളായിരിക്കും മെറ്റിയോർ. 1.5 മുതൽ 2 ലക്ഷം രൂപവരെയാണ്​ പ്രതീക്ഷിക്കപ്പെടുന്ന വില. ബെനെല്ലി ഇംപീരിയോലെ 400, ജാവ 300, ഹോണ്ട ഹൈനെസ്​ സിബി 350 എന്നിവരാണ്​ പ്രധാന എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldautomobileLaunch dateMeteor 350
Next Story