Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപരിഷ്​കാരിയായ ഹിമാലയൻ...

പരിഷ്​കാരിയായ ഹിമാലയൻ നാളെ എത്തും, റോയലാകാൻ കൂടുതൽ നിറങ്ങളും

text_fields
bookmark_border
പരിഷ്​കാരിയായ ഹിമാലയൻ നാളെ എത്തും, റോയലാകാൻ കൂടുതൽ നിറങ്ങളും
cancel

റോയൽ എൻഫീൽഡിന്‍റെ അഡ്വഞ്ചർ ബൈക്കായ ഹിമാലയന്‍റെ പരിഷ്​കരിച്ച പതിപ്പ്​ വ്യാഴാഴ്ച അവതരിപ്പിക്കും. പുതുതായി രണ്ട്​ നിറങ്ങളും നാവിനേഷൻ സൗകര്യങ്ങളുമായി ചില്ലറ മാറ്റങ്ങളോടെയാണ്​ ഹിമാലയൻ അവതരിക്കുക. ഗ്രാനൈറ്റ്​ ബ്ലാക്​, പൈൻ ഗ്രീൻ പോലുള്ള പുതിയ നിറങ്ങൾ ഉൾപ്പെടുത്തിയും ടാങ്കിന് ചുറ്റുമുള്ള ഫ്രെയിമിന്​ ചെറിയ മാറ്റം വരുത്തിയും ട്രിപ്പർ നാവിഗേഷൻ പോലുള്ള ആധുനിക സംവിധാനങ്ങൾ ഇണക്കിച്ചേർത്തും ഹിമാലയനെ കൂടുതൽ ആകർഷകമാക്കാൻ ​എൻഫീൽഡ്​ ശ്രമിച്ചിട്ടുണ്ട്​.


നിലവിലെ മോഡൽ ബി‌എസ് 6 ലേക്ക് മാറുന്നതിനിടയിൽ ചില പരിഷ്​കാരങ്ങൾക്ക്​ വിധേയമായിരുന്നു. അതുകഴിഞ്ഞ്​ ഒരു വർഷത്തിന് ശേഷമാണ് പുതിയ പതിപ്പ് വരുന്നത്. മീറ്റിയോർ 350ൽ അരങ്ങേറ്റം കുറിച്ച അതേ ട്രിപ്പർ നാവിഗേഷൻ സംവിധാനമായിരിക്കും ഹിമാലയനിലും വരിക. ഗൂഗിളുമായി സഹകരിച്ച്​ പ്രവർത്തിപ്പിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റമാണിത്​. ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഫോൺ കണക്​ട്​ ചെയ്​തശേഷം ഇത് റോയൽ എൻഫീൽഡ് അപ്ലിക്കേഷനോട്​ ചേർന്ന്​ പ്രവർത്തിക്കുന്നു. എന്നാൽ സ്ക്രീനിൽ ഇൻകമിങ്​ സന്ദേശങ്ങളോ കോളുകളോ പ്രദർശിപ്പിക്കില്ല.


പുതിയ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ അപ്ഡേറ്റ് ചെയ്ത ഹിമാലയന് നിലവിലെ വിലയായ 1.91-1.96 ലക്ഷം രൂപയേക്കാൾ അൽപ്പം കൂടാനാണ്​ സാധ്യത. ഹിമാലയന് പുറമെ പുതിയ ക്ലാസിക് 350, 650 സിസി ക്രൂസർ തുടങ്ങി നിരവധി പുതിയ ബൈക്കുകൾ വിപണിയിലെത്തിക്കാനും റോയൽ എൻഫീൽഡിന്​ പദ്ധതിയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldautomobileHimalayanfacelift
Next Story