Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹിമാലയൻ അഡ്വഞ്ചർ പതിപ്പ്​ ​; ഇനി സാഹസികതയും റോയലാകും
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹിമാലയൻ അഡ്വഞ്ചർ...

ഹിമാലയൻ അഡ്വഞ്ചർ പതിപ്പ്​ ​; ഇനി സാഹസികതയും റോയലാകും

text_fields
bookmark_border

ഹിമാലയൻ അഡ്വഞ്ചർ പതിപ്പുമായി റോയൽ എൻഫീൽഡ്​. യു.കെയിലാണ്​ വാഹനം പുറത്തിറക്കിയത്​. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ നിരവധി പ്രത്യേകതകൾ ഉള്ളതാണ്​ പുതിയ വാഹനം. റോയലി​െൻറ നിരവധി ഒൗദ്യോഗിക ആക്‌സസറികൾ ഉപയോഗിച്ച് അഡ്വഞ്ചർ പതിപ്പിനെ മോടിപിടിപ്പിച്ചിട്ടുണ്ട്​. മുൻകൂട്ടി ബുക്ക്​ ചെയ്യുന്നവർക്ക്​ ഇവ ഷോറൂമുകൾ ഫിറ്റ്​ ചെയ്​ത്​നൽകും. പുതിയ പതിപ്പിൽ റോയൽ എൻഫീൽഡ് പന്നിയേഴ്‌സ്, നക്കിൾ ഗാർഡുകൾ, ക്രാഷ് ഗാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇൗ ആക്‌സസറികൾ എല്ലാം മറ്റ്​ ഹിമാലയനുകൾക്കും ഓപ്‌ഷനൽ ആയി ലഭ്യമാണ്.


പുതിയ പതിപ്പി​െൻറ യു.കെയിലെ വില 4,799 ബ്രിട്ടീഷ് പൗണ്ട്​ (4.72 ലക്ഷം രൂപ) ആണ്. ഇത് സാധാരണ ഹിമാലയനേക്കാൾ 400 പൗണ്ട് (39,400 രൂപ) കൂടുതലാണ്. നിലവിൽ അഡ്വഞ്ചർ പതിപ്പ് യുകെയിൽ മാത്രമേ ലഭ്യമാകൂ. ഇന്ത്യയിൽ ഹിമാലയൻ വാങ്ങുന്നവർക്ക് റോയൽ എൻഫീൽഡി​െൻറ വെബ്‌സൈറ്റിലെ മോട്ടോർസൈക്കിൾ കോൺഫിഗറേറ്റർ സേവനത്തിലൂടെ നേരിട്ട് ആക്‌സസറികൾ ചേർക്കാൻ കഴിയും.


മാറ്റങ്ങൾ ആക്​സസറികളുടെ കൂട്ടിച്ചേർക്കലിലേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ട്​. മറ്റ്​ സ്റ്റൈലിംഗ് സൂചനകളും മെക്കാനിക്കൽ സവിശേഷതകളും സ്റ്റാൻഡേർഡ് റോയൽ എൻഫീൽഡ് ഹിമാലയന് സമാനമാണ്. ഹിമാലയസിലെ 411 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ 24.5 ബിഎച്ച്പിയും 32 എൻഎമ്മും ഉത്​പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്​സാണ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldautomobileHimalayanAdventure Edition
Next Story