Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Royal Enfield Himalayan 411 to be discontinued this month
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹിമാലയൻ 411...

ഹിമാലയൻ 411 പിൻവലിക്കുമെന്ന്​ റോയൽ എൻഫീൽഡ്​; വിൽപ്പന ഈ മാസം അവസാനംവരെ

text_fields
bookmark_border

രാജ്യത്തെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളു​ടെ നല്ലകാലം തുടങ്ങിയത്​ 2016 മുതലാണ്​. ആ വർഷമാണ്​ റോയൽ എൻഫീൽഡ്​ ഹിമാലയൻ ആദ്യമായി വിപണിയിൽ എത്തിയത്​. തുടക്കകാലത്ത് ചെറിയ പോരായ്‌മകളുണ്ടായിരുന്നെങ്കിലും കൃത്യമായ സമയങ്ങളിൽ ഹിമാലയനെ പുതുക്കി എല്ലാം പതിയെ മെച്ചപ്പെടുത്താനും കമ്പനിക്ക് സാധിച്ചു. അവസാനം ബിഎസ്VI മോഡലിലേക്ക് ചേക്കേറിയതോടെ ഹിമാലയൻ എല്ലാം തികഞ്ഞ അഡ്വഞ്ചർ ടൂറർ എന്ന്​ പേരെടുക്കുകയും ചെയ്തു.

ഇപ്പോഴിതാ ഹിമാലയന്‍റെ പുതുതലമുറ പുറത്തിറക്കാനൊരുങ്ങുകയാണ്​ എൻഫീൽഡ്​. ഇതിന്റെ ഭാഗമായി ഹിമാലയൻ 411 നിർത്തലാക്കാൻ പോവുകയാണ് കമ്പനി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനവും കമ്പനി കൈക്കൊണ്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ നിലവിലുള്ള മോഡലിനെ ഇന്ത്യയിൽ നിന്നും വിദേശ വിപണികളിൽ നിന്നും പിൻവലിക്കും.

ഈ ബൈക്കിന് പകരം ഹിമാലയൻ 452 എന്ന കൂടുതൽ ആധുനികവും കരുത്തുകൂടിയതുമായ ബൈക്കാവും വിൽക്കുക. 411 പിൻവാങ്ങുന്നതോടെ എൻഫീൽഡിന്റെ ഒരു യുഗത്തിനു കൂടിയാണ് അവസാനമാവുന്നത്​ കമ്പനിയുടെ മോഡൽ നിരയിലെ പഴയ വാഹനങ്ങളെല്ലാം പുതുതലമുറയിലേക്ക് ഇതിനകം ചേക്കേറി കഴിഞ്ഞു. ഹൈവേ ഡ്രൈവിൽ നിരവധി പരിമിതികൾ ഉണ്ടായിരുന്നുവെന്നതാണ് പഴയ ഹിമാലയനിൽ ഏവരും ചൂണ്ടിക്കാട്ടിയ പോരായ്‌മ. ഇത്രയും വലിയ എഞ്ചിനുണ്ടായിട്ടും ടോപ്പ് എൻഡിലെ കരുത്തു​കുറവ്​ ഹൈവേ റൈഡേഴ്‌സിൽ ഹിമാലയ​നെ പിന്നിലാക്കിയിവുന്നു. എന്നാൽ ഈ പോരായ്‌മകളെല്ലാം പുതിയ ഹിമാലയൻ 452 പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ഹിമാലയൻ

24.3 bhp പവറും 32 Nm ടോര്‍ക്കും നല്‍കുന്ന 411 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് പഴയ ഹിമാലയനിൽ ഉപയോഗിച്ചിരുന്നത്. അഞ്ചു സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ്​ ബൈക്കിൽ. പുതിയ വാഹനത്തിൽ ഇത്​ 40 bhp പവറും 40 Nm ടോര്‍ക്കും ലഭിക്കുന്ന 450 സി.സി ലക്വിഡ്​ കൂൾഡ്​ എഞ്ചിനാണ്​ വരുന്നത്​. ആറ്​ സ്പീഡ്​ സ്ലിപ്പർ അസിസ്റ്റ്​ ക്ലച്ചും നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldHimalayanAuto News
News Summary - Royal Enfield Himalayan 411 to be discontinued this month
Next Story