Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവിപണിയിലെ താരം ജാവയൊ...

വിപണിയിലെ താരം ജാവയൊ എൻഫീൽഡൊ, വിൽപ്പന കണക്കുകൾ പറയുന്നത്​ ഇതാണ്​

text_fields
bookmark_border
വിപണിയിലെ താരം ജാവയൊ എൻഫീൽഡൊ, വിൽപ്പന കണക്കുകൾ പറയുന്നത്​ ഇതാണ്​
cancel

റോയൽ എൻഫീൽഡിന്​ വെല്ലുവിളിയായാണ്​ ക്ലാസിക്​ ലെജൻഡ്​​ പ്രൈവറ്റ്​ ലിമിറ്റഡ്​​ എന്ന കമ്പനി മഹീന്ദ്ര ചില സംരംഭകരേയും കൂട്ടി ആരംഭിച്ചത്​. പഴയ ജാവയെ വാങ്ങി ഡിസൈനും ​പേരുമൊക്കെ കടമെടുത്താണ്​ ചില്ലറ ബൈക്കുകൾ ഇവർ പുറത്തിറക്കിയത്​. 2018 നവംബറിലായിരുന്നു ജാവയുടെ ഇന്ത്യയിലെ അരങ്ങേറ്റം. 1.64 ലക്ഷമായിരുന്നു വില.

ആദ്യമൊക്കെ തങ്ങളുടെ വിൽപ്പന കണക്കുകൾ ക്ലാസിക്​ ലെജൻഡ്​ പുറത്തുവിട്ടിരുന്നെങ്കിലും പിന്നീടത്​ നിർത്തിവക്കുകയായിരുന്നു. ഒരു വർഷത്തെ ഇടവേളക്ക്​ ശേഷമാണ്​ ഇപ്പോൾ ക്ലാസിക്​ ലെജൻഡ്​ തങ്ങളുടെ വിപണിവിഹിതത്തെപറ്റി തുറന്നുപറഞ്ഞിരിക്കുന്നത്​. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ വഴിയാണ്​ ജാവ മോട്ടോർസൈക്കിളുകളുടെ കച്ചവട വിവരം പുറത്തുവന്നത്​.


സെയിൽസ് റിപ്പോർട്ട് അനുസരിച്ച് 2020 ജൂലൈയിൽ റോയൽ എൻഫീൽഡ് 34,313 യൂണിറ്റുകൾ വിറ്റപ്പോൾ ക്ലാസിക് ലെജൻഡ്​സിന് 569 എണ്ണം ജാവ മോട്ടോർസൈക്കിളുകൾ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്. എൻഫീൽഡിന് 3.92 ശതമാനം വിപണി വിഹിതം നേടാൻ കഴിഞ്ഞപ്പോൾ ജാവയുടെത്​ 0.07 ശതമാനം മാത്രമാണ്​. റോയൽ‌ എൻ‌ഫീൽ‌ഡി​െൻറ പ്രതിമാസ വിൽ‌പ്പന കണക്കുകളെ മറികടക്കാൻ‌ ജാവയ്‌ക്ക് അടുത്തോന്നും കഴിയില്ലെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.


ജാവയുമായി താരതമ്യപ്പെടുത്തുമ്പോൾ, റോയലിന് വിപുലമായ വിൽപ്പന ശൃംഖലയുണ്ട്​. എൻഫീൽഡ് ശ്രേണിയിലെ ബുള്ളറ്റ് 350 ​െൻറ അടിസ്ഥാന വില 1.24 ലക്ഷമാണ്​. ജാവയെ അപേക്ഷിച്ച്​ വില കുറവാണെന്ന്​ സാരം. ഷോറൂമുകളുടെ എണ്ണത്തിലും സർവീസിലുമൊക്കെ മുന്നിൽ നിൽക്കുന്ന റോയലിനെ വിട്ട്​ ജാവയെ ഉടനൊന്നും ആളുകൾ സ്വീകരിക്കില്ലെന്നാണ്​ വിൽപ്പന കണക്കുകൾ നൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldautomobileJawaSales Report
Next Story