Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റോൾസിലെ തിളങ്ങുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസി നിരോധിച്ച്​ യൂറോപ്യൻ യൂനിയൻ; ഇതാണ്​ കാരണം
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightറോൾസിലെ തിളങ്ങുന്ന...

റോൾസിലെ തിളങ്ങുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസി നിരോധിച്ച്​ യൂറോപ്യൻ യൂനിയൻ; ഇതാണ്​ കാരണം

text_fields
bookmark_border

തിസമ്പന്നതയുടെ ലക്ഷണമാണ്​ റോൾസ്​ റോയ്​സുകൾ. ഒരു റോൾസ്​ സ്വന്തമാക്കണമെങ്കിൽ ഒന്നോ രണ്ടോ കൂറ്റൻ ബംഗ്ലാവുകൾ പണിയുന്ന പണം വേണ്ടിവരും. റോൾസി​െൻറ ആഢ്യത്വത്തി​െൻറ ലക്ഷണമാണ്​ കാറിന്​ മുന്നിൽ പിടിപ്പിച്ച സ്​പിരിറ്റ്​ ഒാഫ്​ എക്​സ്​റ്റസി എന്ന എംബ്ലം. ലക്ഷങ്ങൾ വിലവരുന്ന കുഞ്ഞ്​ ശിൽപ്പമാണിത്​. ആദ്യകാലത്ത്​ സ്​പിരിറ്റ്​ ഒാഫ്​ എക്​സ്​റ്റസിയെ ബോണറ്റിന്​ മുകളിൽ സ്​ഥിരമായി പിടിപ്പിക്കുകയാണ്​ റോൾസ്​ ചെയ്​തിരുന്നത്​.

ഇക്കാലത്ത്​ എക്​സ്​റ്റസിയെ മോഷ്​ടിച്ചുകൊണ്ട്​ പോകുന്ന സംഭവങ്ങൾ വ്യാപകമായി. എക്​സ്​റ്റസി എക്​സ്​പർട്ട്​ മോഷ്​ടാക്കൾവരെ ബ്രിട്ടനിൽ വ്യാപകമായി എന്നാണ്​ കഥ. തുടർന്ന്​ റോൾസ്​ എക്​സ്​റ്റസിക്കായി ചെറിയൊരു ടെക്​നിക്​ വികസിപ്പിച്ചെടുത്തു. വാഹനം സ്​റ്റാർട്ട്​ ചെയ്യു​േമ്പാൾ മാത്രം ഉയർന്നുവരികയും നിർത്തു​േമ്പാൾ താഴ്​ന്ന്​ പോവുകയും ചെയ്യുന്ന രീതിയായിരുന്നു കമ്പനി അവതരിപ്പിച്ചത്​. വാഹനം സ്​റ്റാർട്ട്​ ചെയ്​തിരിക്കു​േമ്പാൾ ഉയർന്നുനിൽക്കുന്ന എക്​സ്​റ്റസിയെ തൊടാൻ ശ്രമിച്ചാലും ഇവ ഒാ​േട്ടാമാറ്റിക്കായി താഴ്​ന്നുപോകുന്ന ​സാ​േങ്കതികതയും റോൾസ്​ ഉപയോഗിക്കുന്നുണ്ട്​.


ഉപഭോക്​താവിന്​ ​തിരഞ്ഞെടുക്കാൻ പാകത്തിന്​ പലതരം എക്​സ്​റ്റസികളും നിലവിലുണ്ട്​. ഇതിൽ ഒന്നിനെ നിലവിൽ യൂറോപ്യൻ യൂണിയൻ നിരോധിച്ചിരിക്കുകയാണ്​. സ്​ഫടികത്തിൽ വെട്ടിത്തിളങ്ങുന്ന തരം എക്​സ്​റ്റസിയെയാണ്​ നിരോധിച്ചത്​. തങ്ങളുടെ ലൈറ്റ്​ പൊല്യൂഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി. ഇത്തരം സ്​പിരിറ്റ്​ ഒാഫ്​ എക്​സ്​റ്റസി പിടിപ്പിച്ച റോൾസുകളിൽ നിന്ന്​ അവ നീക്കം ചെയ്യാനും നിർദേശമുണ്ട്​. നീക്കം ചെയ്യുക എന്ന്​ പറയു​േമ്പാൾ എക്​സ്​റ്റസികളെ നീക്കം ചെയ്യുകയല്ല ഇ.യു ഉദ്ദേശിക്കുന്നത്​. എക്​സ്​റ്റസികൾക്ക്​ തിളക്കം നൽകുന്ന ബാക്ക്​ ലൈറ്റ്​ ഒഴിവാക്കാനാണ്​ നിർദേശിച്ചിരിക്കുന്നത്​.


പുതിയ വാഹനങ്ങളിൽ‌ തിളങ്ങുന്ന എക്​സ്​റ്റസികൾ അവതരിപ്പിക്കില്ലെങ്കിലും നിലവിലെ ഉപഭോക്താക്കൾ അത്​ ഒഴിവാക്കണമെന്ന്​​ റോൾസ്​ റോയ്​സ്​ ഉദ്യോഗസ്ഥൻ‌ പറഞ്ഞു. 2019 ഫെബ്രുവരിയിൽ ഞങ്ങൾ ഡീലർമാർക്ക് ഒരു ബുള്ളറ്റിൻ അയച്ചിരുന്നു. തിളങ്ങുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസിയെ ഓപ്ഷൻ പട്ടികയിൽ നിന്ന്​ നീക്കം ചെയ്യണമെന്ന്​ അന്ന്​ പറഞ്ഞിരുന്നു. ഇത് മേലിൽ ഉപഭോക്താക്കൾക്ക് വിൽക്കേണ്ടതില്ല എന്നും തീരുമാനിച്ചിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileRolls-RoyceSpirit of Ecstasy
Next Story