Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റോൾസ്​റോയ്​സ്​ ഗോസ്​റ്റിന്​ വിലയിട്ടു; എക്സ്റ്റെൻഡഡ് പതിപ്പിന്​ വില 7.95 കോടി
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightറോൾസ്​റോയ്​സ്​...

റോൾസ്​റോയ്​സ്​ ഗോസ്​റ്റിന്​ വിലയിട്ടു; എക്സ്റ്റെൻഡഡ് പതിപ്പിന്​ വില 7.95 കോടി

text_fields
bookmark_border

പുതിയ റോൾസ് റോയ്‌സ് ഗോസ്റ്റ്​ സീരീസി​െൻറ എക്സ്റ്റെൻഡഡ് പതിപ്പ് അവതരിപ്പിച്ചു. പിന്നിലെ യാത്രക്കാർക്ക് കൂടുതൽ ഇടമുള്ള മോഡലാണിത്​. സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 170 എം.എം നീളംകൂടുതലുണ്ട്​​. അധിക സ്ഥലവും പ്രത്യേക സവിശേഷതകളും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്​. വലുപ്പംകൂടിയ വാഹനങ്ങൾക്ക് ഉയർന്ന ഡിമാൻഡുള്ള ചൈന പോലുള്ള വിപണികളെ ലക്ഷ്യമിട്ടാണ്​ എക്സ്റ്റെൻഡഡ് പതിപ്പ്​ അവതരിപ്പിച്ചിരിക്കുന്നത്​.

സ്റ്റാൻഡേർഡ് ഗോസ്റ്റിലെ 6.75 ലിറ്റർ വി 12 എഞ്ചിൻ തന്നെയാണ്​ പുതിയ പതിപ്പിലും ഉള്ളത്​. ഗോസ്റ്റ്​, ഫാൻറം, കള്ളിനൻ തുടങ്ങിയവയിലെല്ലാം ഉപയോഗിക്കുന്ന അലുമിനിയം സ്‌പേസ്ഫ്രെയിമി​െൻറ വിപുലീകരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയാണ് എക്സ്റ്റെൻഡഡ് വെർഷൻ നിർമിച്ചിരിക്കുന്നത്​. സ്റ്റാൻഡേർഡ് ഗോസ്റ്റി​െൻറ നീളമായ 5,549 മില്ലിമീറ്ററിൽ നിന്ന് 170 എംഎം നീളം വർദ്ധിച്ചു. വീൽബേസിലാണ്​ ഇൗ വർധനവ്​ പ്രതിഫലിക്കുക.


പുതിയ പതിപ്പി​െൻറ വീൽബേസ്​ 3,465 മില്ലിമീറ്ററാണ്​.6.75 ലിറ്റർ, ട്വിൻ-ടർബോ വി 12 പെട്രോൾ എഞ്ചിൻ 571 എച്ച്പി കരുത്ത്​ ഉൽപ്പാദിപ്പിക്കും. ഉള്ളിൽ സ്​ഥലസൗകര്യം വർധിച്ചതോടെ സീറ്റുകളിലൊക്കെ അത്​ പ്രതിഫലിക്കുന്നുണ്ട്​. സെറിനിറ്റി സീറ്റുകൾ ഒാപ്​ഷനലായും നൽകിയിരിക്കുന്നു. പിന്നിലേക്ക്​ കൂടുതൽ ചരിച്ച്​വയ്​ക്കാവുന്ന സീറ്റുകളാണിത്​. പിൻ സീറ്റുകൾക്കിടയിൽ ഷാംപെയിൻ ഫ്രിഡ്​ജ്​ ഘടിപ്പിച്ചിട്ടുണ്ട്​. കൃത്യമായ കുളിങ്ങിന്​ ഇരട്ട ഫാനുകളും ഇതിനുള്ളിലുണ്ട്​. ബിൽറ്റ്-ഇൻ വൈ-ഫൈയും പുതിയ എയർ പ്യൂരിഫയർ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്​. സാധാരണ ഗോസ്​റ്റിന്​ 6.95ഉം എക്സ്റ്റെൻഡഡ് വെർഷന്​​ 7.95 കോടിയുമാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileRolls-RoyceRolls-Royce GhostGhostGhost Extended
Next Story