Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോൾസ് റോയ്‌സ് കള്ളിനൻ സീരീസ് II ഇന്ത്യയിൽ

text_fields
bookmark_border
Rolls Royce Cullinan
cancel

റോൾസ് റോയ്‌സ് മോട്ടോർ കാർസിന്റെ ഏറ്റവും പുതിയ ആഡംബര എസ്.യു.വി കള്ളിനൻ സീരീസ് II ഇന്ത്യയിൽ ആദ്യമായെത്തുന്നു. 2018ൽ അവതരിപ്പിച്ചതു മുതൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റോൾസ് റോയ്സ് മോഡൽ കൂടിയാണ് കള്ളിനൻ.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെയും സൂക്ഷ്മമായ ഡിസൈൻ പുതുമകളുടെയും സമന്വയമാണ് ഈ മോഡലെന്നും ഉപഭോക്താവിന്റെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനുള്ള അവസരങ്ങളുണ്ടെന്നും റോൾസ് റോയ്സ് മോട്ടോർ കാർസ് ഏഷ്യ-പസഫിക് റീജനൽ ഡയറക്ടർ ഐറിൻ നിക്കെയ്ൻ പറഞ്ഞു. കമ്പനിയുടെ സ്വന്തം രഹസ്യ വിവരശേഖരണത്തിലൂടെയും ഉപഭോക്താക്കളിൽ നിന്ന് വിശദമായി ഫീഡ്ബാക്ക് എടുത്ത്, കമ്പനിയുടെ ഡിസൈനർമാരും എൻജിനീയർമാരും കരകൗശല വിദഗ്ധരും ചേർന്ന് അഞ്ചു വർഷമെടുത്താണ് പുതിയ കള്ളിനൻ ഒരുക്കിയിരിക്കുന്നത്.

ചെന്നൈയിലും ന്യൂഡൽഹിയിലുമാണ് കള്ളിനന്റെ പുതിയ മോഡലുകൾ ലഭ്യമാകുക. കള്ളിനൻ സീരീസ് II, ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് II എന്നീ രണ്ട് വേരിയന്റുകളാണുള്ളത്. വില ആരംഭിക്കുന്നത് 10.50 കോടി രൂപ മുതലാണ്. ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് II-ന്റെ വില ആരംഭിക്കുന്നത് 12.25 കോടി രൂപ മുതലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rolls Royce Cullinan Series II in India
Next Story