Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇനി വിമാനങ്ങളും വൈദ്യുതിയിലോടും; അയൺ ബേർഡുമായി റോൾസ്​ റോയ്​സ്​
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇനി വിമാനങ്ങളും...

ഇനി വിമാനങ്ങളും വൈദ്യുതിയിലോടും; അയൺ ബേർഡുമായി റോൾസ്​ റോയ്​സ്​

text_fields
bookmark_border

ലോകത്തിലെ ഏറ്റവും വേഗതയേറിയ വൈദ്യുത വിമാനം തയ്യാറാക്കി റോൾസ്​ റോൾസ്​. വിമാനത്തി​െൻറ പരീക്ഷണ ഒാട്ടം പൂർത്തിയാക്കിയിട്ടുണ്ട്​. അയൺബേഡ്​ എന്നാണ്​ വിമാനത്തി​െൻറ പ്രോ​േട്ടാടൈപ്പിന്​ പേരിട്ടിരിക്കുന്നത്​. 500 കുതിരശക്തിയുള്ള വൈദ്യുത മോ​േട്ടാറാണ്​ വിമാനത്തിന്​ കരുത്ത്​പകരുന്നത്​. 'ആക്​സൽ'എന്ന്​ പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്​ റോൾസ് റോയ്‌സ് വിമാനം നിർമിക്കുന്നത്​.

'ആക്​സിലറേറ്റിങ്​ ദി ഇലക്​ട്രിഫിക്കേഷൻ ഒാഫ്​ ഫ്ലൈറ്റ്​'എന്നതി​െൻറ ചുരുക്കപ്പേരാണ്​ ആക്​സൽ. വൈദ്യുത മോട്ടോർ, നിർമ്മാതാക്കളായ യാസ, ഏവിയേഷൻ സ്റ്റാർട്ട്-അപ്പ് ഇലക്ട്രോഫ്ലൈറ്റ് എന്നിവയുമായി സഹകരിച്ചാണ്​ റോൾസ്​ പുതിയ പദ്ധതി നടപ്പാക്കുന്നത്​. യു.കെയിൽ ശക്​തമായി തുടരുന്ന കോവിഡ്​ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ്​ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്​. പുതിയ സംവിധാനങ്ങൾ ഉടൻ തന്നെ ഞങ്ങളുടെ 'സ്പിരിറ്റ് ഓഫ് ഇന്നൊവേഷൻ' വിമാനത്തിൽ സംയോജിപ്പിക്കുമെന്ന്​ റോൾസ്​ അധികൃതർ പറഞ്ഞു.


2050 ഓടെ സീറോ കാർബൺ എമിഷൻ എന്ന സങ്കൽപ്പത്തിലെത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് റോൾസ് റോയ്‌സ് ഇലക്ട്രിക്കൽ ഡയറക്ടർ റോബ് വാട്സൺ പറഞ്ഞു. ആക്​സൽ പ്രോജക്ടിനായി ഗ്രൗണ്ട് ടെസ്റ്റിംഗ് പൂർത്തിയാക്കുന്നത് ടീമിന് വലിയ നേട്ടമാണ്. ലോക റെക്കോർഡ് ശ്രമത്തിലേക്കുള്ള മറ്റൊരു പ്രധാന ഘട്ടമാണിത്​. റോൾസ് റോയ്‌സി​െൻറ കഴിവുകൾ വികസിപ്പിക്കുന്നതിനും വൈദ്യുതീകരണ രംഗത്ത്​ സുസ്​ഥിരമായി നിലനിൽക്കുന്നതിനും ഈ പ്രോജക്റ്റ് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.


ബ്രിട്ടീഷ് ആഢംബര വാച്ച് നിർമ്മാതാവ് ബ്രെമോണ്ട് ഓൾ-ഇലക്ട്രിക് സ്പീഡ് റെക്കോർഡ് ശ്രമത്തി​െൻറ ഒൗദ്യോഗിക പങ്കാളിയാണ്​. വിമാനത്തി​െൻറ കോക്ക്പിറ്റി​െൻറ രൂപകൽപ്പനയിലും ബ്രെമോണ്ട് സഹകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rolls-RoyceAll-Electric Planefastest planeACCELionBird
Next Story