Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലോകത്തി​െൻറ അപകട...

ലോകത്തി​െൻറ അപകട തലസ്​ഥാനമായി ഇന്ത്യ; 2019ൽ റോഡപകടങ്ങളിൽ മരിച്ചത്​ 1.5ലക്ഷംപേർ

text_fields
bookmark_border
ലോകത്തി​െൻറ അപകട തലസ്​ഥാനമായി ഇന്ത്യ; 2019ൽ റോഡപകടങ്ങളിൽ മരിച്ചത്​ 1.5ലക്ഷംപേർ
cancel

ലോകത്തി​െൻറ അപകട തലസ്​ഥാനം എന്നറിയപ്പെടുന്ന രാജ്യമാണ്​ ഇന്ത്യ. ആഗോളതലത്തിലുണ്ടായ 13.5 ലക്ഷം അപകടങ്ങളിൽ 11 ശതമാനവും സംഭവിച്ചത് ഇന്ത്യയിലാണെന്ന്​ റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. 2019ൽ ഇന്ത്യൻ റോഡുകളിൽ 1,51,113 ജീവൻ നഷ്ടപ്പെട്ടു. രണ്ടാം സ്ഥാനത്ത് ചൈനയാണ്. 63,093 പേർക്ക് സമാന രീതിയിൽ ചൈനയിൽ ജീവൻ നഷ്ടമായി.രണ്ടാം സ്​ഥാനത്ത്​ നിൽക്കുന്ന രാജ്യത്തെ അപേക്ഷിച്ച്​ രണ്ടിരട്ടി ജീവനുകൾ ഇന്ത്യയിൽ നഷ്​ടമായിട്ടുണ്ട്​.

2019 ൽ യുഎസിൽ 37,461 പേർ റോഡപകടത്തിൽ മരിച്ചു. അവരാണ്​ ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത്​. എന്നാൽ ഒരു ലക്ഷം പേരുടെ ശരാശരിയെടുത്താൽ ഇറാൻ, റഷ്യ, ചൈന എന്നിവയ്ക്ക് പിന്നിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. 2018ൽ ഇന്ത്യൻ റോഡുകളിൽ ആകെ 4,67,044 അപകടങ്ങളിൽ 1,51,417 പേർ മരിച്ചു. അതായത്​ 2019​നേക്കാൾ 0.20 ശതമാനം കുറഞ്ഞിട്ടുണ്ട്​. 1,463 മരണങ്ങളുമായി തലസ്ഥാന നഗരമായ ഡൽഹിയാണ്​ ഒന്നാമത്​. ജയ്​പുർ, ചെന്നൈ, ബംഗളൂരു, കാൺപുർ നഗരങ്ങൾ തൊട്ടുപിന്നിലായിവരും. 2019 ൽ ഉത്തർപ്രദേശിൽ 22,655 പേർക്ക്​ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഇത് മൊത്തം എണ്ണത്തി​െൻറ 15 ശതമാനം വരും. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം മഹാരാഷ്ട്രക്കും തമിഴ്‌നാടിനുമാണ്​.

2019 ലും അമിത വേഗതയാണ്​ ഭൂരിഭാഗം അപകടങ്ങൾക്കും കാരണം. 67 ശതമാനം അപകടങ്ങൾ ഇക്കാരണംകൊണ്ടാണ്​ ഉണ്ടായത്​. റോഡി​െൻറ തെറ്റായ ഭാഗത്ത് വാഹനമോടിച്ചവരാണ് അപകടത്തിൽപെട്ട ആറ്​ ശതമാനംപേർ. മൊത്തം റോഡ് ശൃംഖലയുടെ 2.03 ശതമാനം വരുന്ന ദേശീയപാതകളിലാണ്​ 35.7 ശതമാനം മരണങ്ങളും രേഖപ്പെടുത്തപ്പെട്ടത്​. റോഡ് ദൈർഘ്യത്തി​െൻറ 3.01 ശതമാനം വരുന്ന സംസ്ഥാനപാതകളിൽ 24.8 ശതമാനം പേരും മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileroad accidentsindiaHighest In The World
Next Story